ജി.എച്ച്.എസ്. കാലിച്ചാനടുക്കം/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
07-10-202512042

അംഗങ്ങൾ

.

പ്രവർത്തനങ്ങൾ

സൈബർ സുരക്ഷാ ക്ലാസ്സ്

ലിററിൽ കൈറ്റ്സ് 2024-27ബാച്ചിലെ കുച്ചികൾ രക്ഷിതാക്കൾക്കായി ഓൺലൈൻ സേവനങ്ങളെക്കുറിച്ചും സൈബർ സുരക്ഷയെക്കുറിച്ചും ക്ലാസ് എടുത്തു . ഇവാൻ സിബി ജെറോം സോജൻ ആശ്രയ് എന്നിവർ ചേർന്നാണ് ക്ലാസ് കൈകാര്യം ചെയ്തത്.

സോഫ്റ്റ് വെയർ സ്വാതന്ത്രദിനം(22/09/2025)

സ്വതന്ത്ര സോഫ്റ്റ്‌വെയർദിനാചരണത്തിന്റെ ഭാഗമായിസ്കൂൾ അസംബ്ലി സംഘടിപ്പിച്ചു.ഹെഡ്മാസ്റ്റർ കെ സന്തോഷ് സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ കുറിച്ചുള്ള കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തു.തുടർന്ന് കൈറ്റ് മിസ്ട്രസ് വി റീന സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.ലിറ്റിൽ കൈറ്റ്സ് ലീഡർസനൂജ കേളു നായർ സോഫ്റ്റ്‌വെയർ ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.തുടർന്ന് സ്കൂളിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം നടന്നു.രണ്ടുമണിക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയർ സെമിനാറിൽ കൈറ്റ് കുട്ടികൾ പങ്കെടുത്തു.

സ്ക്രീൻ അഡിക്ഷൻ ബോധവത്കരണ ക്ലാസ്സ്(26/08/25)

ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്ക്രീൻ അഡിക്ഷൻ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി ഏഴാം ക്ലാസിലെ കുട്ടികൾക്ക് വേണ്ടിയാണ് ക്ലാസ് നടത്തിയത് .ഇവാൻ സിബി, ആൻറണി, ജെറോംസോജൻ എന്നിവർ ചേർന്ന് സ്ലൈഡ് തയ്യാറാക്കുകയും ആവശ്യങ്കർ ഫാത്തിമ എ ഫാത്തിമ എം ഫാത്തിമ എന്നിവർ ചേർന്ന് ക്ലാസ് എടുക്കുകയും ചെയ്തു.ഹെഡ്മാസ്റ്റർ കെ സന്തോഷ് ഉദ്ഘാടനം ചെയ്തു. കൈറ്റ്മാസ്റ്റർ കെ നന്ദകുമാർ മിസ്ട്രസ് റീന വി എന്നിവർ ആശംസ അർപ്പിച്ചു

ഡിജിറ്റൽ പത്രം 'അടുക്കം വാർത്തകൾ'പ്രകാശനം ചെയ്തു(03/07/2025)

ലിറ്റിൽ‍ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുറത്തിറക്കുന്ന ഡിജിറ്റൽ പത്രം 'അടുക്കം വാർത്തകൾ' ശ്രീ അംബികാസുതൻ മാങ്ങാട് പ്രകാശനം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ പി ടി എ പ്രസിഡന്റ് എ വി മധു അധ്യക്ഷനായി. സ്കൂളിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങളും കുട്ടികളുടെ രചനകളും ഉൾപെടുത്തികൊണ്ടാണ് പത്രം പുറത്തിറക്കുന്നത്. ചടങ്ങിൽ ഹെഡ്മാസ്റ്റർ സന്തോഷ് കെ, കൈറ്റ് മാസ്റ്റർമാരായ നന്ദകുമാർ കെ, റീന വി എന്നിവർ സംസാരിച്ചു.


.