എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോൽസവം
ജൂൺ 2 തിങ്കളാഴ്ച സ്കൂളിൽ പ്രവേശനോത്സവം ആഘോഷിച്ചു.പ്രവേശനോത്സവവുമായി ബന്ധപ്പെട്ട് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
“പ്രവേശനോത്സവം നമ്മുടെ സ്കൂളിന്റെ അഭിമാന നിമിഷമാണ്. പുതിയ അധ്യായന വർഷത്തിൽ വിദ്യാർത്ഥികൾക്ക് അറിവിന്റെ വിളക്കേന്തി, ജീവിതത്തിന്റെ വഴിയൊളിപ്പിക്കുന്ന ദിനമാണിത്. കുട്ടികളുടെ മുഖങ്ങളിൽ വിരിയുന്ന പുഞ്ചിരിയും അവരുടെ കണ്ണുകളിൽ തെളിയുന്ന പ്രതീക്ഷയും നമ്മുടെ ഭാവിയുടെ പ്രകാശമാണ്.”
പിടിഎ പ്രസിഡണ്ട് മുഹമ്മദ് അഷറഫ് സംസാരിച്ചു.
പരിസ്ഥിതിദിനം
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി തൈ നടൽ പ്രോഗ്രാം സംഘടിപ്പിച്ചു.
നമ്മുടെ ഭൂമി, നമ്മുടെ ഭാവി. പ്രകൃതിയെ സംരക്ഷിക്കുന്നതിലൂടെ മാത്രമേ നമ്മൾക്ക് ആരോഗ്യവും സന്തോഷവുമുള്ള ഒരു ലോകം സൃഷ്ടിക്കാനാവൂ.
പച്ചയാണ് ഭൂമിയുടെ ജീവൻ. ഒരു മരമെങ്കിലും നട്ടുപിടിപ്പിക്കുക – അത് ഭാവി തലമുറയ്ക്കുള്ള ഏറ്റവും വലിയ സമ്മാനമാണ്.
പ്ലാസ്റ്റിക് കുറയ്ക്കൂ, പ്രകൃതി രക്ഷിക്കൂ. വെള്ളവും വൈദ്യുതിയും ലാഭിക്കൂ.
പച്ചക്കുരുന്നുകൾ വളർത്തി, പച്ചപ്പാർന്ന നാളെയിലേക്ക് നടക്കാം.
വിദ്യാർത്ഥികളായ നമ്മളുടെ ചെറിയ പ്രവർത്തനങ്ങൾ പോലും വലിയൊരു മാറ്റം വരുത്തും.
ഭൂമിക്ക് ഓക്സിജൻ, നമ്മൾക്ക് ജീവൻ – അതുകൊണ്ട് തന്നെ പരിസ്ഥിതി സംരക്ഷണം നമ്മുടെ ഉത്തരവാദിത്വമാണെന്ന് ഓർക്കാം.”
സ്കൂൾ ലീഡർ ഷിബിലി പരിസ്ഥിതി ദിന സന്ദേശം കുട്ടികളുമായി പങ്കുവെച്ചു
വായനാദിനം
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ഹയർസെക്കൻഡറി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഹൈസ്കൂൾ കുട്ടികൾക്കായി വായനാദിന ക്വിസ് മത്സരം സംഘടിപ്പിച്ചു.വായനാദിനത്തെ കുറിച്ച് ഹെഡ്മാസ്റ്റർ പ്രസംഗം നടത്തി പുസ്തകങ്ങളുടെ പ്രാധാന്യത്തെ കുട്ടികൾക്ക് ഓർമ്മപ്പെടുത്തി. വായനയാണ് അറിവിന്റെയും വിജ്ഞാനത്തിന്റെയും യഥാർത്ഥ ഉറവിടമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികൾക്ക് സ്ഥിരമായ വായന ശീലം വളർത്തണമെന്നും, ഓരോ ദിവസവും കുറച്ച് സമയം വായനയ്ക്ക് മാറ്റിവെക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. വായിക്കുന്നവർ ചിന്തിക്കുന്നവരായി, ചിന്തിക്കുന്നവർ പ്രവർത്തിക്കുന്നവരായി വളരുമെന്നതാണ് അദ്ദേഹത്തിന്റെ വാക്കുകൾ. പുസ്തകങ്ങൾ ജീവിതത്തെ പ്രകാശിപ്പിക്കുകയും കുട്ടികളെ നല്ല പൗരന്മാരാക്കി വളർത്തുകയും ചെയ്യുമെന്ന് ഹെഡ്മാസ്റ്റർ ആമിന ടീച്ചർ സംസാരിച്ചു.
ലോകലഹരിവിരുദ്ധ ദിനം
മാനവരാശിയെ കാർന്നു തിന്നുന്ന ലഹരിക്കെതിരെ പടയൊരുക്കവുമായി എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി സ്കൗട്ട് ആൻഡ് ഗൈഡ്, ജെ.ആർ.സി എൻ.എസ്എസ് വിദ്യാർത്ഥികൾ പാം സിഗ്നേച്ചർ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ,ലഹരി വിരുദ്ധ ചങ്ങല.
ഫോറസ്ട്രി ക്ലബ്ബ് ഉദ്ഘാടനം
കെ എം മുഹമ്മദ് സൈനുൽ ആബിദീൻ ( ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ )
ഫോറസ്ട്രി ക്ലബ്ബ് ഉദ്ഘാടനം ഭംഗിയായി നടത്തി. വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധം വളർത്തുകയും പ്രകൃതി സംരക്ഷണത്തിൽ പങ്കാളികളാക്കുകയും ചെയ്യുന്നതാണ് ക്ലബ്ബിന്റെ പ്രധാന ലക്ഷ്യം. മരങ്ങൾ നട്ടുപിടിപ്പിക്കൽ, സ്കൂൾ പരിസരം ഹരിതമാക്കൽ, പ്രകൃതി പഠന യാത്രകൾ, പരിസ്ഥിതി ദിനാഘോഷം തുടങ്ങിയ നിരവധി പ്രവർത്തനങ്ങളാണ് ക്ലബ്ബ് പദ്ധതിയിടുന്നത്
സ്കൂൾ സ്പോർട്സ് മീറ്റ്
ഫസ്ഫരി ഓർഫനേജ് ഹയർ സെക്കണ്ടറി സ്കൂൾ സ്പോർട്സ് മീറ്റ് 'TRACK 2K25' കേരള സ്റ്റേറ്റ് അത്‌ലറ്റിക് പോൾവാട്ട് ഗോൾഡ് മെഡൽ ജേതാവ് ഹിദായത്ത് റാസി. പി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് എം. കെ മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു.