മുണ്ടേരി സെൻട്രൽ യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:29, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13373 (സംവാദം | സംഭാവനകൾ)
മുണ്ടേരി സെൻട്രൽ യു പി സ്കൂൾ
വിലാസം
മൂണ്ടേരിമൊട്ട
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
26-01-201713373




ചരിത്രം

      വിദ്യാലയത്തിന്റെ പൂര്‍വകാല ചരിത്രം അന്യേഷിക്കുമ്പോള്‍ ഒരു നൂറ് കൊല്ലം പുറകിലേക്ക് സഞ്ചരിക്കേണ്ടി വരും. ജന്മിത്വത്തിന്റെയും തീണ്ടാപാടിന്റെയും കാലം. സഞ്ചരിക്കുന്നതിന് ഏക ആശ്രയം ജലഗതാഗതം മാത്രം. - ഈ സൗകര്യമില്ലാത്ത സ്ഥലത്തേക്ക് നടന്നു പോകണം. റോഡുകള്‍ ഉണ്ടായിരുന്നില്ല. ഒരാള്‍ക്ക് മാത്രം നടന്നുപോകാന്‍ സാധിക്കുന്നആഴമുള്ള ഇടവഴികള്‍. ഒരു മൃഗമോ മറ്റോ വന്നാല്‍ തിരിഞ്ഞു ഓടുകയേ മാര്‍ഗ്ഗമുണ്ടായിരുന്നുള്ളൂ. ഇന്ന് മുണ്ടേരിമൊട്ടയെന്നു പറയുന്നസ്ഥലത്ത് മീനോത്ത് ചേക്ക് വകയായുള്ള 3 വലിയ പീടിക ഉണ്ടായിരുന്നു. അതില്‍ വലിയ പത്തായവും അതിന്‍റെ പിന്നിലായി കളവും കളപ്പുരയും, അതിനുപുറമേ ആല്‍, ചുറ്റുമായി ആല്‍ത്തറയും. പശുക്കള്‍ക്ക് വെള്ളം കുടിക്കാനുള്ള തടവും ഉണ്ടായിരുന്നു. വഴിയാത്രക്കാര്‍ക്ക് ചാപ്പ കെട്ടി സംഭാരം നല്‍കിയിരുന്നു.  ഈ 20  സെന്റ്‌ സ്ഥലം പുന്നേരി ഇല്ലം വകആയിരുന്നു. വലിയ പറമ്പുകളാണ്  ഉണ്ടായിരുന്നത്. ഒരു പറമ്പില്‍ ഒരു വീട്. വീടില്ലാത്ത പറമ്പുകളും കാണാവുന്നതാണ്. 
     ഗുരുക്കളുടെ സ്കൂളുകളില്‍ എല്ലാ വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്കും പ്രവേശനം നല്‍കിയിരുന്നില്ല. എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്‍കുന്നതിന് വേണ്ടിയാണ് ആദി ദ്രാവിഡ എലിമെന്റി സ്കൂള്‍ 1931 ല്‍ സ്ഥാപിച്ചത്. (ഇന്നത്തെ ലാല മുസ്തഫയുടെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലം) മുണ്ടേരി ഹരിജന്‍ കോളനിയിലെ ശ്രീ. പി. മുകുന്ദന്‍ മാസ്റ്ററുടെ അച്ഛന്‍ തോടന്‍, സ്കൂളില്‍  കുടികളെ എത്തികുക എന്ന ചുമതല നിര്‍വഹിച്ചിരുന്നു. ഒരു കൊല്ലം 36  രൂപ  അതിന് കൂലിയായി നല്‍കിയിരുന്നു. 
      ആദി ദ്രാവിഡ എലിമെന്ററി സ്കൂളിന്റെ തുടര്‍ച്ചയാണ് ഇന്ന് മുണ്ടേരി സെന്‍ട്രല്‍ യൂപി സ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സ്കൂള്‍ പ്രവര്‍ത്തിച്ചു വന്നത്. ഈ സ്കൂള്‍ സ്ഥാപിക്കുന്നതിനു വേണ്ടി കാരപേരാവൂരില്‍ ഉള്ള സ്വത്ത് വിറ്റിട്ടാണ്  പണം കണ്ടെത്തിയിരുന്നത്. പട്ടിക ജാതിയില്‍ പെട്ട കുടികളെ കാനചേരിയില്‍ നിന്നും മുണ്ടേരിയില്‍ നിന്നും കൊണ്ട് വന്ന് ചേര്‍ത്തിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ പട്ടിക ജാതിയില്‍ പെട്ട പൊക്കന്‍ മാസ്റ്റര്‍ സ്കൂളില്‍ പഠിപ്പിച്ചിരുന്നു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ കര തോര്‍ത്ത് ഉടുത്തിട്ടാണ് സ്കൂളില്‍ വന്നിരുന്നത്'. 1947  - 48 കാലയളവില്‍ കാര്‍ത്ത്യായനി ടീച്ചര്‍ ഈ വിദ്യാലയത്തില്‍ പഠിപ്പിച്ചിരുന്നു. വിദ്യാലയത്തിലെ അദ്യാപകര്‍ - നാരായണന്‍ നമ്പ്യാര്‍, കുഞ്ഞപ്പ മാസ്റ്റര്‍, കണിശന്‍ കുഞ്ഞിരാമന്‍, (പ്യൂണ്‍ കുഞ്ഞപ്പ ഗുരുക്കളുടെ ഏട്ടന്‍ ) കസ്തൂരി നാരായാണന്‍ മാസ്റ്റര്‍, പൊക്കന്‍ മാസ്റ്റര്‍ (വിരുന്തന്റെ അനുജന്‍) എന്നിവരായിരുന്നു. 
       1952 ലാണ് ESLC  സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടത്. ശ്രീ. പി. കണ്ണന്‍ മാസ്റ്റര്‍ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍. ആദ്യ ESLC
ബാച്ചില്‍ മാണിയൂരില്‍ നിന്ന് 7 പെണ്‍കുട്ടികള്‍ പഠിക്കാന്‍ വന്നിരുന്നു. ഇന്ന്തോട്ടടയില്‍ താമസിക്കുന്ന പി.കെ. പത്മാവതി ടീച്ചര്‍, മാനേജരുടെ മക്കള്‍ കെ. ജാനകി എന്നിവര്‍ ആദ്യ ബാച്ചില്‍ പെട്ടവര്‍ ആയിരുന്നു. കേരള വിദ്യാഭ്യാസ നിയമം 1957 ല്‍ വന്നപ്പോള്‍ 1 മുതല്‍ 7 വരെ യുള്ള യു.പി സ്കൂളായി ഏകീകരിക്കപ്പെട്ടു.
        ഈ കാലയളവില്‍ വിദ്യാലയത്തില്‍ പഠിച്ചവര്‍ വിദ്യാലയത്തില്‍ പഠിച്ചവര്‍ വിവിധ മേഖലകളില്‍ എത്തി ചേര്‍ന്നിട്ടുണ്ട്. ശാസ്ത്രജ്ഞന്മാര്‍, ഡോക്ടര്‍മാര്‍, ബിസ്നസ്സ്കാര്‍, അധ്യാപകര്‍ എന്നിങ്ങനെ ആ നിര കാണാവുന്നതാണ്. ഇന്ന് കണ്ണൂര്‍ നോര്‍ത്ത് സബ് ജില്ലയില്‍ കുട്ടികളുടെ എണ്ണത്തില്‍ കാര്യത്തിലും അക്കാഡമിക് മികവിന്റെ കാര്യത്തിലും പാ പ്രവര്‍ത്തനങ്ങളിലും മുന്നിട്ടു നില്‍ക്കുന്ന ഒരു വിദ്യാലയമാണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

കണ്ണൂരില്‍ നിന്നും 12 കി.മി ദൂരം {{#multimaps: 11.932956, 75.437315 | width=800px | zoom=20 }}