ഉള്ളടക്കത്തിലേക്ക് പോവുക

വിമല ഹൃദയ എച്ച്.എസ്. വിരാലി/ലിറ്റിൽകൈറ്റ്സ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്ലസ് വൺ അഡ്മിഷൻ ഹെൽപ്പ് ഡെസ്ക്ക് 2025

എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച വിദ്യാർത്ഥികൾക്ക് പ്ലസ് വൺ അഡ്മിഷന്റെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുമായി വിരാലി വിമല ഹൃദയ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സഹായക കേന്ദ്രം ( ഹെൽപ്പ് ഡസ്ക്) ഒരുക്കി. വിരാലി വിമല ഹൃദയ ഹൈസ്കൂളിൽ തയ്യാറാക്കിയ ഹെൽപ്പ് ഡസ്കിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപിക സിസ്റ്റർ മേരി എലിസബത്ത് നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ജോളി റോബർട്ട്,, വിദ്യാർത്ഥികളായ എബിറ്റോ ,ജോവാൻ എന്നിവർ ഹെൽപ്പ് ഡസ്ക്കിന് നേതൃത്വം നൽകി. വിരാലി വിമല ഹൃദയ ഹൈസ്കൂളിലെ കുട്ടികളുടെ പ്ലസ് വൺ അപേക്ഷാ സമർപ്പണം ഹെൽപ്പ് ഡെസ്ക്ക് മുഖേന നടത്തി.

അഭിരുചി പരീക്ഷാ ഒരുക്കം

അഭിരുചി പരീക്ഷയ്ക്കായി എട്ടാം ക്ലാസ് കുട്ടികൾക്ക് അറിയിപ്പ് നൽകി.അപേക്ഷ തന്ന കുട്ടികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.കൈറ്റ് വിക്ടേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന അഭിരുചി ഒരുക്ക പരീക്ഷാക്ലാസുകൾ കാണിച്ചു. 2023-2026 ബാച്ചിലെ കുട്ടികൾ അവരെ സഹായിച്ചു.

പ്രിലിമിനറി ക്യാമ്പ് 2025-2028

വിമലഹൃദയസ്കൂളിൻ്റെ 2025-28 ബാച്ചിൻ്റ പ്രിലിമിനറി ക്യാമ്പ് 09/09/2025 ചൊവ്വ രാവിലെ 9.15 ന് മാസ്റ്റർ ട്രെയ്നർ മോഹൻ കുമാർ സാർ നേതൃത്വത്തിൽ ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ചു. സീനിയർ അസിസ്റ്റൻ്റും കൈറ്റ്സ് മെൻ്ററുമായ ജോളി റോബർട്ട് ടീച്ചർ ഏവരെയും സ്വാഗതം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിനിമേരി ഈ സംരംഭം ഉദ്ഘാടനം ചെയ്തു. തുടർന്ന് മോഹൻകുമാർ സാർ ക്ലാസ്സ് കൈകാര്യം ചെയ്തു. തുടർന്ന് കുട്ടിക്കളെ എ. ഐ. റോബോട്ടിക്സ്, ഇ കോമേഴ്സ്, ജി.പി. എസ്. വി. ആർ തുടങ്ങി 5, ഗ്രൂപ്പുകളാക്കി. സാങ്കേതിക വിദ്യയുടെ പുരോഗതിയും അതിൻ്റെ ഉയർച്ചയും മുന്നിൽ കണ്ട് ഗൂഗിൾ പരസ്യം കുട്ടികൾക്ക് കാണിച്ചു നൽകുകയും അതിനെക്കുറിച്ച് കുട്ടികൾ ചർച്ച ചെയ്യുകയും ചെയ്തു

ഓരോ ഗ്രൂപ്പിൽ നിന്നും ഓരോ കുട്ടികൾ അവർ കണ്ട ഷോട്ട് ഫിലിമിനെ കുറിച്ചുള്ള സ്ഥാ രൂപം അവതരിപ്പിക്കുന്നു. 11..15 ന് കുട്ടികൾ ടീ ബ്രേക്കിന് പിരിയുന്നു. തുടർന്ന് 10 മിനിറ്റിന് ശേഷം വീണ്ടും ക്ലാസുകൾ ആരംഭിച്ചു. തുടർന്ന് ഭാവിലോകത്തിലെ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗങ്ങൾ എന്നിവ മനസ്സിലാക്കി നൽകുന്ന വീഡിയോ പ്രദർശിപ്പിച്ചു.

തുടർന്ന് ലിറ്റിൽ കൈറ്റ്സ് എന്ന സംഘടനയെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. ലിറ്റിൽ കൈറ്സിനെക്കുറിച്ചുള്ള ഡോക്യുമെൻ്ററി പ്രദർശിപ്പിക്കുകയും അതിനെ ആസ്പദമാക്കിയ ഒരു ക്വിസ് മത്സരവും സംഘടിപ്പിച്ചു. ഈ ക്വിസ് മത്സരത്തിൽ വി. ആർ ടീം വിജയിച്ചു. തുടർന്ന് ഹെൽത്തി ഹബ് എന്ന പേരിൽ ഒരു സ്ക്രച്ച് ഗെയിം കുട്ടികൾ കളിച്ചു. അനിമേഷൻ നിർമ്മാണം, അർഡിനോ ഉപയോഗിച്ചുള്ള ഹെൻ ഫീഡിംഗ് എന്നിവ നിർമ്മിച്ചു. 2.45 ന് രക്ഷകർത്തൃ യോഗം ആരംഭിച്ചു. വിദ്യാർത്ഥികളുടെ ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിന് സീനിയർ ബാച്ചിലെ എബിറ്റോ സ്വാഗതം ആശംസിച്ചു. സീനിയർ അസിസ്റൻ്റും ലിറ്റിൽ കൈറ്റ്സ് മെൻ്ററുമായ ശ്രീമതി ജോളി റോബർട്ട് അധ്യക്ഷത വഹിച്ച യോഗം സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ മേരി എലിസബത്ത് ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ മോഹൻകുമാർ മുഖ്യാതിഥി ആയിരുന്നു. കൈറ്റ് മെൻ്റർ ശ്രീമതി സൗമ്യ കൃതഞ്ജത അറിയിച്ചു. ഈ ഒരു ക്യാമ്പ് വിദ്യാർത്ഥികളിൽ ലിറ്റിൽ കൈറ്റ്സിലെ മുന്നോട്ടുള്ള പ്രയാണത്തിന് വലിയ പ്രോത്സാഹനമായി മാറി.