വിമല ഹൃദയ എച്ച്.എസ്. വിരാലി/ലിറ്റിൽകൈറ്റ്സ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്ലസ് വൺ അഡ്മിഷൻ ഹെൽപ്പ് ഡെസ്ക്ക് 2025

എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച വിദ്യാർത്ഥികൾക്ക് പ്ലസ് വൺ അഡ്മിഷന്റെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുമായി വിരാലി വിമല ഹൃദയ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ സഹായക കേന്ദ്രം ( ഹെൽപ്പ് ഡസ്ക്) ഒരുക്കി. വിരാലി വിമല ഹൃദയ ഹൈസ്കൂളിൽ തയ്യാറാക്കിയ ഹെൽപ്പ് ഡസ്കിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപിക സിസ്റ്റർ മേരി എലിസബത്ത് നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ജോളി റോബർട്ട്,, വിദ്യാർത്ഥികളായ എബിറ്റോ ,ജോവാൻ എന്നിവർ ഹെൽപ്പ് ഡസ്ക്കിന് നേതൃത്വം നൽകി. വിരാലി വിമല ഹൃദയ ഹൈസ്കൂളിലെ കുട്ടികളുടെ പ്ലസ് വൺ അപേക്ഷാ സമർപ്പണം ഹെൽപ്പ് ഡെസ്ക്ക് മുഖേന നടത്തി.

അഭിരുചി പരീക്ഷാ ഒരുക്കം

അഭിരുചി പരീക്ഷയ്ക്കായി എട്ടാം ക്ലാസ് കുട്ടികൾക്ക് അറിയിപ്പ് നൽകി.അപേക്ഷ തന്ന കുട്ടികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.കൈറ്റ് വിക്ടേഴ്സിൽ സംപ്രേക്ഷണം ചെയ്യുന്ന അഭിരുചി ഒരുക്ക പരീക്ഷാക്ലാസുകൾ കാണിച്ചു. 2023-2026 ബാച്ചിലെ കുട്ടികൾ അവരെ സഹായിച്ചു.

പ്രിലിമിനറി ക്യാമ്പ് 2025-2028

വിമലഹൃദയസ്കൂളിൻ്റെ 2025-28 ബാച്ചിൻ്റ പ്രിലിമിനറി ക്യാമ്പ് 09/09/2025 ചൊവ്വ രാവിലെ 9.15 ന് മാസ്റ്റർ ട്രെയ്നർ മോഹൻ കുമാർ സാർ നേതൃത്വത്തിൽ ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ചു. സീനിയർ അസിസ്റ്റൻ്റും കൈറ്റ്സ് മെൻ്ററുമായ ജോളി റോബർട്ട് ടീച്ചർ ഏവരെയും സ്വാഗതം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിനിമേരി ഈ സംരംഭം ഉദ്ഘാടനം ചെയ്തു. തുടർന്ന് മോഹൻകുമാർ സാർ ക്ലാസ്സ് കൈകാര്യം ചെയ്തു. തുടർന്ന് കുട്ടിക്കളെ എ. ഐ. റോബോട്ടിക്സ്, ഇ കോമേഴ്സ്, ജി.പി. എസ്. വി. ആർ തുടങ്ങി 5, ഗ്രൂപ്പുകളാക്കി. സാങ്കേതിക വിദ്യയുടെ പുരോഗതിയും അതിൻ്റെ ഉയർച്ചയും മുന്നിൽ കണ്ട് ഗൂഗിൾ പരസ്യം കുട്ടികൾക്ക് കാണിച്ചു നൽകുകയും അതിനെക്കുറിച്ച് കുട്ടികൾ ചർച്ച ചെയ്യുകയും ചെയ്തു

ഓരോ ഗ്രൂപ്പിൽ നിന്നും ഓരോ കുട്ടികൾ അവർ കണ്ട ഷോട്ട് ഫിലിമിനെ കുറിച്ചുള്ള സ്ഥാ രൂപം അവതരിപ്പിക്കുന്നു. 11..15 ന് കുട്ടികൾ ടീ ബ്രേക്കിന് പിരിയുന്നു. തുടർന്ന് 10 മിനിറ്റിന് ശേഷം വീണ്ടും ക്ലാസുകൾ ആരംഭിച്ചു. തുടർന്ന് ഭാവിലോകത്തിലെ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗങ്ങൾ എന്നിവ മനസ്സിലാക്കി നൽകുന്ന വീഡിയോ പ്രദർശിപ്പിച്ചു.

തുടർന്ന് ലിറ്റിൽ കൈറ്റ്സ് എന്ന സംഘടനയെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. ലിറ്റിൽ കൈറ്സിനെക്കുറിച്ചുള്ള ഡോക്യുമെൻ്ററി പ്രദർശിപ്പിക്കുകയും അതിനെ ആസ്പദമാക്കിയ ഒരു ക്വിസ് മത്സരവും സംഘടിപ്പിച്ചു. ഈ ക്വിസ് മത്സരത്തിൽ വി. ആർ ടീം വിജയിച്ചു. തുടർന്ന് ഹെൽത്തി ഹബ് എന്ന പേരിൽ ഒരു സ്ക്രച്ച് ഗെയിം കുട്ടികൾ കളിച്ചു. അനിമേഷൻ നിർമ്മാണം, അർഡിനോ ഉപയോഗിച്ചുള്ള ഹെൻ ഫീഡിംഗ് എന്നിവ നിർമ്മിച്ചു. 2.45 ന് രക്ഷകർത്തൃ യോഗം ആരംഭിച്ചു. വിദ്യാർത്ഥികളുടെ ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിന് സീനിയർ ബാച്ചിലെ എബിറ്റോ സ്വാഗതം ആശംസിച്ചു. സീനിയർ അസിസ്റൻ്റും ലിറ്റിൽ കൈറ്റ്സ് മെൻ്ററുമായ ശ്രീമതി ജോളി റോബർട്ട് അധ്യക്ഷത വഹിച്ച യോഗം സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ മേരി എലിസബത്ത് ഉദ്ഘാടനം ചെയ്തു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ മോഹൻകുമാർ മുഖ്യാതിഥി ആയിരുന്നു. കൈറ്റ് മെൻ്റർ ശ്രീമതി സൗമ്യ കൃതഞ്ജത അറിയിച്ചു. ഈ ഒരു ക്യാമ്പ് വിദ്യാർത്ഥികളിൽ ലിറ്റിൽ കൈറ്റ്സിലെ മുന്നോട്ടുള്ള പ്രയാണത്തിന് വലിയ പ്രോത്സാഹനമായി മാറി.

സ്കൂൾ ക്യാമ്പ് 2025

ക്യാമ്പുകൾ സംഘപഠനത്തിന്റെയും സഹവർത്തിത പഠനത്തിന്റെയും മികച്ച അനുഭവമാണ് ഓരോ വിദ്യാർഥിയുടെയും മുന്നിൽ തുറന്നിടുന്നത്. ഇതോടൊപ്പം കുട്ടികൾ സ്കൂ‌ൾ തല പരിശീലനത്തിലൂടെയും പ്രകടനത്തിലൂടെയും ആർജിച്ചെടുത്ത നൈപുണികൾ പ്രകടിപ്പിക്കാനുള്ള അവസരവും സ്‌കൂൾക്യാമ്പ് ഒരുക്കുന്നു. ഐ.ടി. രംഗത്ത് പ്രവർത്തിക്കുന്നവരുമായി സംവദിക്കുന്നതിനും കേരളത്തിലെ പ്രശസ്‌തമായ ഐ.ടി. സംരംഭങ്ങൾ സന്ദർശിക്കാനും ഉയർന്ന ക്യാമ്പുകളിലെത്തുന്നവർക്ക് അവസരം ലഭിക്കാറുണ്ട്. സാങ്കേതിക മേഖലയിൽ കുട്ടികൾക്ക് മുന്നേറാൻ ശക്തമായ അടിത്തറയായി ക്യാമ്പുകൾ മാറുന്നു.

2025 ഒക്ടോബറിൽ നടന്ന ക്യാമ്പിൽ കുട്ടികൾ വളരെ താല്പര്യത്തോടെ പങ്കെടുത്തു . ക്യാമ്പിന് ആർ പി മാരായി സെന്റ് മാത്യൂസ് എച് എസിലെ ജൂലിയറ്റ് ഷീബ ടീച്ചറും കൈറ്റ് മെന്റർ സൗമ്യ ടീച്ചറും നേതൃത്വം നൽകി . കൈറ്റ് മെന്റർ ജോളി റോബർട്ട് സ്വാഗതം ആശംസിച്ചു . ഹെഡ്മിസ്ട്രസ് സിസ്റ്റർ മേരി എലിസബത്ത് വി ജെ ഉദ്‌ഘാടനം ചെയ്തു . ക്യാമ്പിന് 2024-27 ബാച്ചിലെ മുഴുവൻ കുട്ടികളും പങ്കെടുത്തു . ക്യാമ്പിന് സഹായകരായി സീനിയർ 2023-26 ബാച്ചിലെ എബിറ്റോ , ഫാബിൻ , ജൊവാൻ എന്നിവർ ഉണ്ടായിരുന്നു .

ക്യാമ്പ് ഈശ്വരപ്രാർഥനയോടെ രാവിലെ 9.30ന് ആരംഭിച്ചു . ക്യാമ്പിന്റെ മഞ്ഞുരുക്കൽ പ്രവർത്തനത്തിന്റെ ഭാഗമായി ആധുനിക ഗെയിം ടെവേലോപ്മെന്റിൽ ഉപയോഗിക്കുന്ന ചില സങ്കേതങ്ങൾ ഉൾകൊള്ളുന്ന ഗെയിം കളിക്കാൻ അവസരം നൽകി .തുടർന്ന് ആംഗ്‌രിബിഡ് എന്ന പ്രശസ്തമായ ഗെയിം ന്റെ ഒരു സ്ക്രറ്ച്ച വേര്ഷനായ ഹങ്ഗിരി ബർഡ് എന്ന ഗെയിം പരിചയപ്പെടുത്തി. തുടർന്ന് ബാസ്കറ്റ് ബോൾ ഗെയിം തുറന്ന് പരിചയപ്പെടുത്തി. തുടർന്ന് ഫിസിക്സ് എൻജിൻ ഉപയോഗപ്പെടുത്തി എങ്ങനെ ഇത്തരത്തിൽ ഒരു ഗെയിം നിർമ്മിക്കാം എന്ന പറഞ്ഞു നൽകി . തുടർന്ന് ഇടവേളയായിരുന്നു . വിദ്യാർത്ഥികൾക്ക് ലഖുഭക്ഷണം നൽകി . അതിനുശേഷം വിദ്യാർഥികൾ അധ്യാപകരുടെ സഹായത്തോടെ പ്രവർത്തനം പൂർത്തിയാക്കി . തുടർന്ന് പ്രോഗ്രാമ്മിങ്ന്റെ അസ്സിഗ്ന്മേന്റ്റ് വിശദവിവരങ്ങൾ അറിയിച്ചുകൊണ്ട് പ്രോഗ്രാമിങ് സെഷൻ അവസാനിച്ചു . തുടർന്ന് ഉച്ചഭക്ഷണത്തിനിനായ് വിദ്യാർഥികൾ പിരിഞ്ഞു .

ഉച്ചക്ക് ശേഷം അനിമേഷൻ സെഷൻ ആയിരുന്നു . കുറഞ്ഞ സമയത്തിനുള്ളിൽ ആകർഷകമായ രീതിയിൽ ഒരു ആശയത്തെ അവതരിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് അനിമേഷൻ . ദൃശ്യങ്ങൾക്ക് പ്രാധന്യം നൽകുന്ന ഇത്തരത്തിലുള്ള അനിമേഷൻ ഘടകങ്ങൾ പുതിയ കാലഘട്ടത്തിൽ എല്ലാ മേഖലകളിലും സർവസാധാരണമായി ഉപയോഗിച്ച് വരുന്നു . ഇത്തരത്തിലുള്ള കാതലായ മാറ്റം പരസ്യ ചിത്രങ്ങൾ , പ്രോമോ വീഡിയോകൾ , റീലുകൾ , തുടങ്ങിയ ആശയ പ്രചാരണ മാർഗങ്ങളിലും വന്നു തുടങ്ങിയിട്ടുണ്ട് . പുതുതലമുറയിലെ ആസ്വാദനത്തിനുള്ള മാറ്റമാണ് ഇതിന് കാരണമായിട്ടുള്ളത് . ഇത്തരത്തിൽ ദൃശ്യങ്ങൾക്കും പശ്ചാത്തല സംഗീതത്തിനും പ്രാധാന്യം നൽകുന്ന പ്രോമോ വിഡിയോകൾ കാണിച്ചു നൽകി . കലോത്സവ പ്രചാരണത്തിനായി കലാരവം എന്ന പ്രോമോ വീഡിയോ നിർമിക്കാൻ കുട്ടികൾക്ക് ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പറഞ്ഞു നൽകി. ശേഷം അതിന്റെ പൂർത്തീകരണം കെഡെന്ലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച ചെയ്തു . ഇടവേളക്കും ലഖുഭക്ഷണത്തിനും ശേഷം കുട്ടികൾ തയ്യാറാക്കിയ ഉൽപഞങ്ങൾ പ്രദർശിപ്പിച്ചു . അനിമേഷൻ അസ്സിഗ്ന്മേന്റ്റ് വിശദവിവരങ്ങൾ അറിയിച്ചു. പിന്നീട് ആർ പി സ്കോർ രേഖപ്പെടുത്തി . വിദ്യാർത്ഥികളുടെ അഭിപ്രായ അവതരണത്തിന് ശേഷം ക്യാമ്പ് കൃതജ്ഞതയോടും ദേശിയ ഗാനത്തോടും കൂടെ അവസാനിച്ചു .

കുട്ടികൾക്ക് പുതിയ കാര്യങ്ങൾ പരിചയപ്പെടുത്താൻ ക്യാമ്പ് വളരെ ഏറെ സഹായകമായി .

ഡിജിറ്റൽ പൂക്കള മത്സരം

2025 ലെ ഓണാഘോഷത്തോടനുബന്ധിച് ഡിജിറ്റൽ അത്തപൂക്കള മത്സരം ലൈറ്റ്‌ലെ കൈറ്റ്സ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചു . മത്സരത്തിൽ മികച്ച 10 ചിത്രങ്ങൾക്ക് സമ്മാനം വിതരണം ചെയ്‌തു .