ജി യു പി എസ് വെള്ളംകുളങ്ങര /സയൻസ് ക്ലബ്ബ്./2025-26
ജൂലായ് 1 , ഡോക‍്‍ടർ ദിനാഘോഷം
മാതൃഭൂമി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗവ.യു.പി. സ്‍കൂൾ വെളളംകുളങ്ങരയിൽ ഡോക്ടർ ദിനം ആചരിച്ചു. കുട്ടികൾ ഡോക്ടർമാരായി വേഷമിട്ടെത്തി. വീയപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ശ്രീമതി ധന്യ ആർ. തങ്കത്തിനെ ആദരിച്ചു. ഡോക്ടറോടു ചോദിക്കാം പരിപാടി സംഘടിപ്പിച്ചു.തുടർന്ന് കുട്ടികൾക്കായി ഡോക്ടർ മഴക്കാല രോഗങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. കൂടാതെ പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു.

സ്‍കൂൾ ശാസ്ത്രമേള
ഗവ.യു.പി.എസ് വെള്ളംകുളങ്ങരയിൽ 2025-26 അധ്യയന വർഷത്തെ ശാസ്ത്രമേള 2025 ജൂലൈ 31 വ്യാഴാഴ്ച്ച സ്ക്കൂൾ പി. റ്റി.എ പ്രസിഡന്റ് സുരജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. ശാസ്ത്രമേള, ഗണിത ശാസ്ത്രമേള, സാമൂഹ്യ ശാസ്ത്രമേള ,പ്രവൃത്തി പരിചയമേള , ഐ.ടി മേള എന്നീ വിഭാഗങ്ങളിലായി എഴുപതോളം വിദ്യാർത്ഥികൾ പങ്കെടുത്തു.സ്ക്കൂൾ ശാസ്ത്രമേള കോർഡിനേറ്റേർസ് ആയ സിന്ധു.എസ് ,അനുശ്രീ വി.കെ. എന്നിവർ മേളയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.സ്ക്കൂളിലെ എല്ലാ അധ്യാപകരുടെയും സഹകരണത്തോടെ നടത്തിയ ശാസ്ത്രമേള കുറ്റമറ്റതും, മികവുറ്റതും ആയിരുന്നു.സ്ക്കൂൾതലത്തിൽ നിന്നും വിജയിച്ച കുട്ടികൾ സബ് ജില്ലാതല ശാസ്ത്രമേളയിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ടു.
| Home | 2026-27 |