ഉള്ളടക്കത്തിലേക്ക് പോവുക

ജി യു പി എസ് വെള്ളംകുളങ്ങര /സയൻ‌സ് ക്ലബ്ബ്./2025-26

Schoolwiki സംരംഭത്തിൽ നിന്ന്

ജ‍ൂലായ് 1 , ഡോക‍്‍ടർ ദിനാഘോഷം


മാതൃഭൂമി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗവ.യ‍ു.പി. സ്‍ക‍ൂൾ വെളളംക‍ുളങ്ങരയിൽ ഡോക്ടർ ദിനം ആചരിച്ചു. കുട്ടികൾ  ഡോക്ടർമാരായി വേഷമിട്ടെത്തി. വീയപുരം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ശ്രീമതി ധന്യ ആർ. തങ്കത്തിനെ ആദരിച്ചു. ഡോക്ടറോട‍ു ചോദിക്കാം പരിപാടി സംഘടിപ്പിച്ച‍ു.ത‍ുടർന്ന് കുട്ടികൾക്കായി ഡോക്ടർ മഴക്കാല രോഗങ്ങളെക്ക‍ുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. കൂടാതെ പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ച‍ു.


ഡോക്ടർ ശ്രീമതി ധന്യ ആർ. തങ്കത്തിനൊപ്പം ക‍ുട്ടികൾ

ജൂലൈ 28 ലോക പ്രകൃതി സംരക്ഷണ ദിനം


ഗവ. യു.പി.എസ്. വെള്ളംകുളങ്ങരയിൽ ലോക പ്രകൃതിസംരക്ഷണദിനം പരിസ്ഥിതി സീഡ്ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു.ജൂലൈ 28-ന് കൂടിയ പ്രത്യേക അസംബ്ലിയിൽ പരിസ്ഥിതി സീഡ് ക്ലബ്ബ് കോർഡിനേറ്റർ സിന്ധു എസ്. പ്രകൃതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു.കുട്ടികളും അധ്യാപകരും ചേർന്ന് പ്രകൃതിസംരക്ഷണ പ്രതിജ്ഞ ചൊല്ലി. തങ്ങളുടെ ഔഷധ കലവറയിലേക്ക് കൂടുതൽ ഔഷധസസ്യങ്ങളെ ഉൾപ്പെടുത്തി ഔഷധത്തോട്ടം വിപുലീകരിച്ചു. സ്കൂളിന്റെ കാവിൽ കിളികൾക്ക് കിളികുളിക്കുളം നിർമ്മിച്ചു. പറവകൾക്ക് ഭക്ഷണവും, വെള്ളവും നൽകാൻ സജ്ജീകരണങ്ങൾ ഏർപ്പെട‍ുത്തി.


സ്‍ക‍ൂൾ ശാസ്‍ത്രമേള


ഗവ.യു.പി.എസ് വെള്ളംകുളങ്ങരയിൽ 2025-26 അധ്യയന വർഷത്തെ ശാസ്ത്രമേള 2025 ജൂലൈ 31 വ്യാഴാഴ്ച്ച സ്ക്കൂൾ പി. റ്റി.എ പ്രസിഡന്റ് സുരജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. ശാസ്ത്രമേള, ഗണിത ശാസ്ത്രമേള, സാമൂഹ്യ ശാസ്ത്രമേള ,പ്രവൃത്തി പരിചയമേള , ഐ.ടി മേള എന്നീ വിഭാഗങ്ങളിലായി എഴുപതോളം വിദ്യാർത്ഥികൾ പങ്കെടുത്തു.സ്ക്കൂൾ ശാസ്ത്രമേള കോർഡിനേറ്റേർസ് ആയ സിന്ധു.എസ് ,അനുശ്രീ വി.കെ. എന്നിവർ മേളയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.സ്ക്കൂളിലെ എല്ലാ അധ്യാപകരുടെയും സഹകരണത്തോടെ നടത്തിയ ശാസ്ത്രമേള കുറ്റമറ്റതും, മികവുറ്റതും ആയിരുന്നു.സ്ക്കൂൾതലത്തിൽ നിന്നും വിജയിച്ച കുട്ടികൾ സബ് ജില്ലാതല ശാസ്ത്രമേളയിലേയ്ക്കു തിരഞ്ഞെടുക്കപ്പെട്ടു.

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float