ജി.എച്ച്.എസ്. പന്നിപ്പാറ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 48134-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 48134 |
| യൂണിറ്റ് നമ്പർ | LK/2018/48134 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | അരീകോട് |
| ലീഡർ | അഷ്ഫിൻ അമാൻ കെ |
| ഡെപ്യൂട്ടി ലീഡർ | മിൻഹ പി കെ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സിദ്ധീഖലി പി സി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷിജിമോൾ കെ |
| അവസാനം തിരുത്തിയത് | |
| 01-09-2025 | Sidhiqueali |
ലിറ്റിൽ കൈറ്റ്സ് ബാച്ച് 2024-27
ലിറ്റിൽ കൈറ്റ്സ് 2024-27 അംഗങ്ങളെ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അഭിരുചി പരീക്ഷ

പന്നിപ്പാറ ഹെെസ്കൂളിലെ 2024- 27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ 15/6/2024 ശനിയാഴ്ച സ്കൂൾ ഐടി ലാബിൽ നടന്നു. 147 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തു. മുഴുവൻ കുട്ടികളും പരീക്ഷ അറ്റൻഡ് ചെയ്തു. വിദ്യാർത്ഥികൾക്കുള്ള പരിശീലന ക്ലാസിന് കെെറ്റ് ടീച്ചേഴ്സ് നേതൃത്വം നൽകി. പരീക്ഷ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യാനും, റിസൾട്ട് അപ്‌ലോഡ് ചെയ്യുവാനും വിദ്യാർത്ഥികൾ കൈറ്റ് മാസ്റ്റേഴ്സിനെ സഹായിച്ചു.
കമ്പ്യൂട്ടറിൽ പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റ് വെയറിലാണ് പരീക്ഷ നടത്തിയത്. 30 മിനിറ്റ് ദൈർഘ്യമുള്ള 20 ചോദ്യങ്ങൾ ആയിരുന്നു പരീക്ഷയിൽ ഉണ്ടായിരുന്നത്. ലോജിക് ആൻഡ് റീസണിങ്, പ്രോഗ്രാമിംഗ് വിഭാഗം,5,6,7 ഐ.സി.ടി പാഠപുസ്തകങ്ങൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾ, ഐടി പൊതുവിജ്ഞാനം ഇവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് അഭിരുചി പരീക്ഷയ്ക്ക് വന്നത്.
സെർവർ ഉൾപ്പെടെ 33 കമ്പ്യൂട്ടറുകളിലാണ് പരീക്ഷ ഇൻസ്റ്റാൾ ചെയ്തത്. കുട്ടകളെ പ്രോട്ടോക്കോളനുസരിച്ചിരുത്തി 6 ബാച്ചുകളായി പരീക്ഷ നടത്തി. പരീക്ഷയ്ക്ക് കൈറ്റ് മാസ്റ്റേഴ്സ് ആയ കെ ഷിജിമോൾ, പി സി സിദ്ധീഖലി, മറ്റു ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തുടങ്ങിയവർ നേതൃത്വം നൽകി.
ഉബുണ്ടു 22.04 ഇൻസ്റ്റലേഷൻ ഫെസ്റ്റ് സംഘടിപ്പിച്ചു
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളുകളിലെ മുഴുവൻ കമ്പ്യൂട്ടറുകളിലും ഉബുണ്ടു 22.04 ഇൻസ്റ്റലേഷൻ ഫെസ്റ്റ് വിജയകരമായി പൂർത്തിയാക്കി. ഏപ്രിൽ 11, 12 തീയതികളിലായി നടന്ന ഈ ഇൻസ്റ്റലേഷൻ ഫെസ്റ്റ്, ഹെഡ്മാസ്റ്റർ പി.പി. ദാവൂദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ സാങ്കേതികപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടന്ന ഈ പരിപാടിയിൽ, സീനിയർ അസിസ്റ്റന്റ് സുരേഷ് ബാബു മാസ്റ്റർ, കൈറ്റ് മാസ്റ്റർ പി.സി. സിദ്ദീഖലി, കൈറ്റ് മിസ്ട്രസ് കെ. ഷിജിമോൾ എന്നിവർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ആവശ്യമായ പിന്തുണയും മാർഗ്ഗനിർദ്ദേശങ്ങളും നൽകി.
അവധിക്കാല ക്യാമ്പ്



പന്നിപ്പാറ ഗവ.ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ ഐടി ലാബിൽ നടന്ന ഈ പരിപാടിയിൽ ഫോട്ടോഗ്രാഫി, വീഡിയോ എഡിറ്റിംഗ്, റീൽസ് നിർമ്മാണം, ഡോക്യുമെന്റേഷൻ തുടങ്ങിയ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനം നൽകി.
സ്കൂൾ ഹെഡ്മാസ്റ്റർ പി.പി. ദാവൂദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സാങ്കേതികവിദ്യയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം, ഇത്തരം ക്യാമ്പുകൾ വിദ്യാർത്ഥികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിക്കുമെന്ന് അഭിപ്രായപ്പെട്ടു.
കൈറ്റ്സ് അധ്യാപകരായ കെ. ഷിജിമോൾ, പി.സി. സിദ്ധീഖലി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് സംശയങ്ങൾ ചോദിച്ചറിയാനും പ്രായോഗികമായി കാര്യങ്ങൾ മനസ്സിലാക്കാനും ക്യാമ്പ് സഹായകമായി.
ഉദ്ഘാടന സെഷനിൽ സീനിയർ അസിസ്റ്റന്റ് സുരേഷ് ബാബു, എ. ഹബീബ് റഹ്മാൻ, ടി. ലബീബ് തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പ് വിദ്യാർത്ഥികൾക്ക് നവീന സാങ്കേതിക വിദ്യകളിൽ അറിവ് നേടാൻ മികച്ച അവസരമൊരുക്കി.
ലിറ്റിൽ കൈറ്റ്സ് റുട്ടീൻ ക്ലാസ്

ഡിജിറ്റൽ സ്കൂൾ പത്രം പ്രകാശനം ചെയ്തു


പന്നിപ്പാറ: പന്നിപ്പാറ ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലെ വിദ്യാർഥികൾ തയാറാക്കിയ ഡിജിറ്റൽ സ്കൂൾ പത്രം ഹെഡ്മാസ്റ്റർ എം.എസ്. ഹരിപ്രസാദ് പ്രകാശനം ചെയ്തു. സ്കൂളിലെ ഒരു മാസത്തെ പ്രധാന പ്രവർത്തനങ്ങളും നേട്ടങ്ങളും ഉൾക്കൊള്ളിച്ച് വിദ്യാർഥികൾ തയാറാക്കിയ പത്രമാണിത്. വിദ്യാർഥികളുടെ പത്രപ്രവർത്തനത്തിലുള്ള കഴിവും സ്കൂളിന്റെ മികവുകളും ഈ ഡിജിറ്റൽ പത്രത്തിലൂടെ വ്യക്തമാക്കുന്നു. ഡിജിറ്റൽ രൂപത്തിലുള്ള പത്രത്തിന്റെ ഹാർഡ് കോപ്പിയാണ് പ്രകാശന ചടങ്ങിൽ ഹെഡ്മാസ്റ്റർ പ്രകാശനം ചെയ്തത്. ചടങ്ങിൽ അധ്യാപകരായ സുരേഷ് ബാബു, പി. മുഹമ്മദ്, അബ്ദുറഹ്മാൻ, ആതിര, ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ പി.സി. സിദ്ദിഖലി, കെ. ഷിജിമോൾ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
ലിറ്റിൽ കൈറ്റ്സ് ഐടി എക്സിബിഷൻ: ടെക് ഇഗ്നൈറ്റ് 2025


29/08/25
പന്നിപ്പാറ: പുതിയ കാലത്തിന്റെ സാങ്കേതികവിദ്യകൾ വിദ്യാർത്ഥികൾക്ക് ലളിതമായി പരിചയപ്പെടുത്തി പന്നിപ്പാറ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് സംഘടിപ്പിച്ച ഐടി എക്സിബിഷൻ ശ്രദ്ധേയമായി. സ്കൂൾ ശാസ്ത്രമേളയോടനുബന്ധിച്ച് ഒരുക്കിയ 'ഐടി എക്സ്പോ'യിൽ വിദ്യാർത്ഥികൾ നിർമ്മിച്ച ഉപകരണങ്ങളും പ്രൊജക്റ്റുകളും ഏറെ വിജ്ഞാനപ്രദമായി. സെൻസറുകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഓട്ടോമാറ്റിക് സാനിറ്റൈസർ, തീപിടിത്തം തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകുന്ന ഫയർ ഡിറ്റക്ടർ, വാതകച്ചോർച്ച കണ്ടെത്തുന്ന ഗ്യാസ് ഡിറ്റക്ടർ, നിറങ്ങൾ തിരിച്ചറിയുന്ന കളർ എമിറ്റർ തുടങ്ങിയ ഉപകരണങ്ങൾ മേളയിലെ പ്രധാന ആകർഷണമായി. വിദ്യാർത്ഥികൾ തന്നെ കോഡിങ്ങിലൂടെ തയ്യാറാക്കിയ കമ്പ്യൂട്ടർ ഗെയിമുകൾ സന്ദർശകർക്ക് പുതിയ അനുഭവമായി. നിർമ്മിതബുദ്ധിയുടെ അനന്ത സാധ്യതകളെക്കുറിച്ചുള്ള വീഡിയോ പ്രദർശനവും ഇതോടൊപ്പം നടന്നു. സ്കൂളിലെ എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികളും അധ്യാപകരും എക്സിബിഷൻ സന്ദർശിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ എം.എസ്. ഹരിപ്രസാദ് എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ സി.കെ. നിഹാൽ, ഹാദി മുഹമ്മദ്, മുഹമ്മദ് ഹാഷിം എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അധ്യാപകരായ ചെറുശ്ശേരി അബൂബക്കർ, പി. മുഹമ്മദ്, സുരേഷ് ബാബു, അരഞ്ഞിക്കൽ ഹബീബ്, പി അബ്ദുറഹ്മാൻ ആർ. സജീവ്, കെ. ഷിജി മോൾ, പി.സി. സിദ്ധീഖലി, സ്കൂൾ എസ്ഐടിസി സബിത എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.