ഉള്ളടക്കത്തിലേക്ക് പോവുക

കനോസാ യൂ പി സ്ക്കൂൾ വൈപ്പിൻ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

2025 ജൂൺ 03 സ്കൂൾ പ്രവേശനോത്സവം വീശിഷ്ട അതിഥികൾ - സ്കൂൾ ഹെഡ്മിസ്ട്രസ്സ് സി.വത്സ,സ്കൂൾ മാനേജർ-സി.സോഫി തോമസ്,ഫാദർ പോൾ,പി ടി എ പ്രസിഡന്റ്‌ ശ്രീ. സുജിത്ത്. കുട്ടികൾക്കു പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു. ജൂൺ 03 സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായുള്ള ക്ലാസുകൾ ആരംഭിച്ചു. ആദ്യ ദിനമായ ഇന്നു ലഹരിയുടെയും മയക്കു മരുന്ന് ഉപയോഗത്തിനെതിരെയുമായിരുന്നു. ശ്രീമതി സോണിയ ടീച്ചർ ക്ലാസ്സ്‌ എടുത്തു. ജൂൺ 04

റോഡിലൂടെ സഞ്ചരിക്കുമ്പോൾ അറിയേണ്ട കാര്യങ്ങളെക്കുറിച്ചും സ്കൂൾ വാഹന സൗകര്യം ഉപയോഗിക്കുമ്പോൾ അറിയേണ്ട കാര്യങ്ങളെക്കുറിച്ചും ശ്രീമതി സിനി ടീച്ചർ കുട്ടികൾക്ക് ക്ലാസ് എടുത്തു.

ജൂൺ 05 പരിസ്ഥിതി ദിനാചരണം,എക്കോ, നേച്ചർ ക്ലബ്‌ എന്നിവയുടെ ഉദ്ഘാടനം നടന്നു. സ്കൂളിനെ മുഴുവനും ഹരിതാഭ മാക്കി മാറ്റി. സ്കൂളിലെ വിവിധ തരം ചെടികൾ കൊണ്ട് സ്കൂൾ ഓഡിറ്റോറിയം അലങ്കരിച്ചു. സ്കൂൾ മാനേജർ സിസ്റ്റർ സോഫി, മുൻ അധ്യാപിക നേച്ചർ ക്ലബ് പ്രവർത്തകയും ആയിരുന്ന ശ്രീമതി സിൽവിയ ടീച്ചർ എന്നിവർ വിശിഷ്ടാതിഥികളായി എത്തി.

വിവിധതരം പ്രവർത്തനങ്ങളും ഇതിനോടൊപ്പം തന്നെ നടന്നു. കുട്ടികൾ വീട്ടിൽ നിന്നും ചെടികൾ കൊണ്ടുവന്നു
ക്ലാസ് അധ്യാപകരോടൊപ്പം സ്കൂൾ അങ്കണത്തിൽ നട്ടു.

ജൂൺ 09

  ആരോഗ്യം കായികം ആരോഗ്യ ക്ഷമത ആഹാരശീലം എന്നിവയെക്കുറിച്ച് ശ്രീമതി ബെസ്റ്റി ടീച്ചർ കുട്ടികൾക്ക് ക്ലാസ് എടുത്തു.തുടർന്നു സൂംമ്പയും നടത്തി.

ജൂൺ 10 ഡിജിറ്റൽ അച്ചടക്കത്തെ കുറിച്ച് ശ്രീമതി രാജി ടീച്ചർ കുട്ടികൾക്കു ക്ലാസ് നടത്തി. ജൂൺ 11

പൊതുമുതൽ സംരക്ഷണം, നിയമബോധം, കാലാവസ്ഥ മുൻകരുതൽ എന്നിവയെക്കുറിച്ച് ശ്രീമതി ജാനറ്റ് ടീച്ചർ കുട്ടികൾക്ക് വളരെ നല്ല ക്ലാസുകൾ നയിച്ചു.

ജൂൺ 12

പരസ്പര സഹകരണത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് വളരെ അത്യന്താപേക്ഷിതമായ ഒരു ഘടകമാണ്. അതിനെക്കുറിച്ച് കുട്ടികൾക്ക് കൂടുതൽ പറഞ്ഞു നൽകി ശ്രീമതി നീനു ടീച്ചർ.
      സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്‌ ഉദ്ഘാടനം.

ജൂൺ 19

വായനാദിനത്തോടനുബന്ധിച്ച് നിരവധി മത്സരങ്ങൾ സ്കൂളിൽ നടന്നു. 

വിശിഷ്ടാതിഥികളായി മുൻ അധ്യാപിക ശ്രീമതി സെലിൻ ടീച്ചർ, സ്കൂൾ മാനേജർ സിസ്റ്റർ സോഫി തോമസ് എന്നിവർ പങ്കെടുത്തു. വായനാദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധതരം മത്സരങ്ങൾക്കുള്ള സമ്മാനദാനവും നടന്നു. സർവ്വമത പ്രാർത്ഥന, പതിവിലും വ്യത്യസ്തമായ സിമ്പോസിയം, ദൃശ്യാവിഷ്കാരം എന്നിവ കുട്ടികൾക്ക് വളരെ ഇഷ്ടപ്പെടുന്ന രീതിയിൽ അവതരിപ്പിക്കാൻ സാധിച്ചു.

ജൂൺ 26 ലോക ലഹരിവിരുദ്ധ ദിനം ഞങ്ങളുടെ സ്കൂളും വൈപ്പിൻ ലേഡി ഓഫ് ഹോപ്പ് സ്കൂളും സംയുക്തമായി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി.

ജൂൺ 30 കുട്ടികൾക്കു പേവിഷബാധ ബോധവത്കരണ ക്ലാസ്സ്‌ ശ്രീമതി. ലിൻഡു ടീച്ചർ നൽകി.


ജൂലൈ 3 ബഹുമാനപ്പെട്ട കൊച്ചി സിറ്റി പോലീസ്

C I സർ സൂരജ് കുമാർ M B മാതാപിതാക്കൾക്കും കുട്ടികൾക്കും ഇന്നത്തെ തലമുറ നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളികളെക്കുറിച്ചും സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗങ്ങളെ കുറിച്ചും ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെയും ഓറിയന്റേഷൻ ക്ലാസ്സ് നയിച്ചു.

ജൂലൈ 7 സ്കൂൾ പാർലമെന്റ് ഇലക്ഷൻ 7 സ്ഥാനങ്ങൾക്കായി കുട്ടികളിൽ നിന്നും നോമിനേഷൻ സ്വീകരിക്കുകയും യഥാർത്ഥ ഇലക്ഷൻ മാതൃകയിൽ വോട്ടുകൾ രേഖപെടുത്തുകയും ചെയ്തു.

ജൂലൈ 8 സാമൂഹിക പ്രവർത്തകൻ ശ്രീ.ജോണി വൈപ്പീന്റെ സഹകരണത്തോടെ സ്കൂളിൽ വായനകളരിക്ക് തുടക്കം കുറിച്ചു. എളങ്കുന്നപ്പുഴ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സമിതി അധ്യക്ഷ തെരേസ വോൾക വീശിഷ്ടാതിഥി ആയിരുന്നു.


ജൂലൈ 17

സ്കൂൾതല വാങ്മയം പരീക്ഷ നടത്തി രണ്ടു കുട്ടികളെ LP യിൽ നിന്നും രണ്ട് കുട്ടികളെ UP യിൽ നിന്നും തിരഞ്ഞെടുത്തു.

ജൂലൈ 18

Investiture ceremony

സ്കൂൾ പാർലമെന്റിൽ തിരഞ്ഞെടുക്കപ്പെട്ട 14 കുട്ടികൾക്കും വിശിഷ്ടാതിഥിയായി എത്തിച്ചേർന്ന മുളവുകാട് എസ് ഐ ശ്രീ വർഗീസ് സാർ, സ്കൂൾ മാനേജർ സിസ്റ്റർ സോഫി തോമസ്, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ വത്സ സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിൽ സ്ഥാനം നൽകി.


ജൂലൈ 21

ചാന്ദ്രദിനം

ചാന്ദ്രദിനത്തോടനുബന്ധിച്ച് പ്രത്യേക ക്വിസ് മത്സരം, റോക്കറ്റ് പ്രദർശനം, പോസ്റ്റർ നിർമ്മാണം, പ്രസംഗം എന്നിവ നടന്നു.

ജൂലൈ 30

സ്കൂൾ സേഫ്റ്റി കമ്മിറ്റി യുടെ യോഗം ചേർന്നു. മേലധികാരികൾ സ്കൂൾ സന്ദർശിച്ചു വേണ്ട നിർദ്ദേശങ്ങൾ നൽകി.

ഓഗസ്റ്റ് 1

സ്കൂൾതല പ്രവൃത്തി പരിചയ മത്സരം

ഓഗസ്റ്റ് 8

ഹിരോഷിമ, നാഗസാക്കി ദിനാചരണം.

ദിനവുമായി ബന്ധപെട്ടു സഡാക്കോ കൊക്ക് നിർമാണം, യുദ്ധ വിരുദ്ധ പോസ്റ്റർ, പ്ലകാർഡ് എന്നിവയുടെ നിർമാണം, ഡോക്യൂമെന്ററി പ്രദർശനം എന്നിവ നടന്നു.

ഓഗസ്റ്റ് 15

സ്വാതന്ത്രദിനാഘോഷം

ദിനാഘോഷത്തിന്റെ ഭാഗമായി ക്വിസ്, പോസ്റ്റർ നിർമ്മാണം, പതാക നിർമ്മാണം, പ്രസംഗം മത്സരം എന്നിവ നടത്തി വിജയികളെ തിരഞ്ഞെടുത്തു. വിശിഷ്ടാതിഥികളായി ശ്രീ. മിബു ജോസും കുടുംബവും, സ്കൂൾ മാനേജർ എന്നിവർ പങ്കെടുത്തു. കുട്ടികൾ വിവിധ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷവിധാനത്തിൽ അണിഞ്ഞൊരുങ്ങി വന്നു. 8:45ന് പതാക ഉയർത്തൽ ചടങ്ങിലൂടെ ആരംഭിച്ച പരിപാടികൾ വിവിധ കലാപരിപാടികളോടെ അവസാനിച്ചു.

ഓഗസ്റ്റ് 27

സ്കൂൾ ഓണാഘോഷം

സ്കൂൾ ഓണാ ഘോഷത്തോടെനുബന്ധിച്ചു വിവിധ കലാ പരിപാടികൾ നടത്തി. ഓണപ്പാട്ട്, പുലികളി, മാവേലിയെ വരവേക്കൽ, തിരുവാതിര, സ്കിറ്റ്, തുടങ്ങിയവ.

പ്രശസ്ത ടിവി താരം ആൻ ബെഞ്ചമിൻ വീശിഷ്ട അതിഥിയായെത്തി പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ശ്രീ. ആന്റണി കുരീത്തറ ( കൗൺസിലർ), ശ്രീ. വർഗീസ് ( S I മുളവുകാട് ), സി. സോഫി തോമസ് ( മാനേജർ) എന്നിവരും പ്രധാന അതിഥികളായിരുന്നു. പരിപാടികൾക്കു ശേഷം കുട്ടികൾക്കു ഓണസദ്യയും പായസവും നൽകി പരിപാടി കൂടുതൽമനോഹരമാക്കി.