എം യു പി എസ് ചങ്ങരോത്ത്
എം യു പി എസ് ചങ്ങരോത്ത് | |
---|---|
വിലാസം | |
ചങ്ങരോത്ത് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം /ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
25-01-2017 | 16446kannatty |
................................
ചരിത്രം
വിദ്യാലയ ചരിത്രം - ചങ്ങരോത്ത് എം.യു.പി സ്കൂള്‍ 1931ല്‍ സര്‍ക്കാര്‍ രേഖകളില്‍ ആരംഭിക്കപ്പെട്ട ഈ വിദ്യാലയത്തിന്റെ യഥാര്‍ത്ഥ ചരിത്രം ആരംഭിക്കുന്നത് 1920 കാലഘട്ടത്തിലാണ്. കൊയിലാണ്ടി താലൂക്കിലെ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ തികച്ചും ജനവാസം കുറഞ്ഞ ഒരു വനപ്രദേശമായിരുന്നു ചങ്ങരോത്ത്. പുഴയോരങ്ങളിലും വയല്‍കരകളിലും അപൂര്‍വ്വം ചില കുടുംബങ്ങള്‍ മാത്രമായിരുന്നു താമസം ഉണ്ടായിരുന്നത്. കൂത്താളി വാഴുന്നവരുടെ അധീനതയില്‍ പെട്ട ഈ പ്രദേശത്ത് കുടിപള്ളിക്കൂടം എന്ന ആശയം ഉദിച്ചത് കെ.പി അപ്പുക്കുട്ടി, വളച്ച് കെട്ടി കുഞ്ഞബ്ദുള്ള മുസ്ല്യാര്‍ എന്നവരുടെ മനസ്സിലാണ്. അപ്രകാരം കാരക്കോത്ത് വയലില്‍ പുല്ല് മേഞ്ഞ നിലത്തെഴുത്ത് പള്ളിക്കൂടം ആരംഭിച്ചു. രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം സര്‍ക്കാറിന്റെ അംഗീകാരം ലഭിച്ചതോടെ ശ്രീ കേളോത്ത് കുഞ്ഞപ്പക്കുറുപ്പിനെ പള്ളിക്കൂടം ഏല്പിച്ച് കൊടുത്തു. 1974വരെ എല്‍.പി സ്കൂളായി പ്രവര്‍ത്തിച്ചിരുന്ന സ്ഥലം (ഇന്നവിടെ ഹിദായത്തുല്‍ ഇസ്ലാം മദ്രസ്സയാണ് ) തൊളോറത്ത് കണ്ണന് നായരാണ് നല്‍കിയത്. തറകെട്ടിച്ച് അരമതിലൊടു കൂടിയ കെട്ടിടമാക്കി മാറ്റിയത് കുഞ്ഞപ്പക്കുറുപ്പാണ്. കരുവാറപ്പൊയില്‍ ശ്രീ.ഗോവിന്ദന് നായര്‍ പ്രധാന അധ്യാപകനും ശ്രീമാന്മാര് വലിയപറമ്പില്‍ കുഞ്ഞിക്കണ്ണന്,ചിറക്കൊല്ലി കുഞ്ഞിരാമന്‍നായര്‍ എന്നിവര്‍ സഹ അധ്യാപകരും ആയിരുന്നു. 1930ല്‍ ശ്രീ കുഞ്ഞപ്പക്കുറുപ്പ് അരിയാറപ്പൊയില്‍ ശ്രീ ഗോവിന്ദ വാര്യര്‍ക്ക് സ്കൂള്‍ കൈമാറി. മാനേജര്‍,പ്രധാന അധ്യാപകന് എന്നീ നിലകളില്‍ ശ്രീ ഗോവിന്ദ വാര്യര്‍ സ്കൂള്‍ നടത്തിക്കൊണ്ടിരിക്കെ 1931ല്‍ മദ്രാസ്സ് സര്‍ക്കാറിന്റെ അംഗീകാരം ലഭിച്ചു. ഈ കാലഘട്ടത്തില്‍ കോയമ്പത്തൂര്‍ ഡിവിഷന് ഇന്‍സ്പെക്ടറുടെ കീഴില്‍ തലശ്ശേരി DEO ആയിരുന്നു വിദ്യാഭ്യാസ ഓഫീസര്‍. ഹെഡ്മാസ്റ്ററായിരുന്ന ശ്രീ ഗോവിന്ദ വാര്യര്‍ പിരിയുമ്പോള്‍ താനിയോട്ടില്‍ ശ്രീ മാധവ വാര്യര്‍ക്ക് മാനേജര്‍ പദവി ഏല്പിച്ചു കൊടുത്തു. ശ്രീ ഗോവിന്ദന് നമ്പ്യാര്‍ ആയിരുന്നു പ്രധാന അധ്യാപകന്.1956മുതല്‍ ഇ.കെ കുഞ്ഞിരാമന് നമ്പ്യാര്‍ പ്രധാന അധ്യാപകനായി ചുമതലയേറ്റു.1988ല്‍ പ്രധാന അധ്യാപകനായി ശ്രീ .കെ.ജെ ആന്റണിയും 1995ല്‍ ശ്രീമതി പി.സി ഗീതയും പ്രധാനധ്യാകയായി ചുമതലയേറ്റു. 1973-74 വര്‍ഷത്തില്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസ്സ കമ്മറ്റി സ്കൂള്‍ മാനേജ്മെന്റ് ഏറ്റെടുത്തു. ശ്രീമാന്‍ മഠത്തും കണ്ടി അമ്മത്കുട്ടി സാഹിബിനെ സ്കൂള്‍ മാനേജറായി മദ്രസ്സ മാനേജിംഗ് കമ്മറ്റി നിയമിച്ചു. 1975-76 വര്‍ഷത്തില്‍ യു.പി സ്കൂളായി ഉയര്‍ത്തി. മാനേജിംഗ് കമ്മറ്റിയിലെ തൊണ്ടില്‍ മൂത്താന്‍ഹാജി സാഹിബ് സൗജന്യമായി നല്കിയ മൂന്ന് ഏക്കറയോളം വരുന്ന സ്ഥലത്ത് കെട്ടിടങ്ങള്‍ പണിത് വിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവിടേക്ക് മാറ്റി. 2015ഫെബ്രുവരി 18 മാനേജര്‍ മഠത്തും കണ്ടി അമ്മത് കുട്ടി സാഹിബിന്റെ മരണത്തെ തുടര്‍ന്ന് മാനേജിംഗ് കമറ്റി മെമ്പറായിരുന്ന മഠത്തും കണ്ടി കുഞ്ഞബ്ദുള്ള സാഹിബിനെ പുതിയ മാനേജറായി തെരഞ്ഞെടുത്തു. 1931ല്‍ കേവലം 4കുട്ടികളെ വെച്ച് ആരംഭിച്ച ഈ സ്ഥാപനത്തില്‍ പടി പടിയായി കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ച് യു.പി തലത്തിലും എല്‍.പി തലത്തിലും കൂടി ഓരോ വര്‍ഷവും 150ല്‍ പരം കുട്ടികള്‍ക്ക് പുതുതായി പ്രവേശനം നല്കാന് കഴിഞ്ഞു. വിദ്യാര്‍ത്ഥികളുടെ പഠനത്തോടൊപ്പം കലാ കായിക കഴിവുകള്‍ കണ്ടെത്തി വേണ്ടത്ര പ്രോല്‍സാഹനം നല്കി വരുന്നു.
അധ്യാപകര്‍, സൈനികര്‍,ഡോക്ടര്‍മാര്‍,എഞ്ചിനീയര്‍മാര്‍ ,രാഷ്ടീയ സാമൂഹ്യ നേതാക്കന്മാര് എന്നിങ്ങനെ എടുത്ത് പറയത്തക്ക പല വ്യക്തികളേയും ഈ നാടിന് സംഭാവന ചെയ്യാന്‍ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ചങ്ങരോത്ത് പ്രദേശത്ത് ഏതാണ്ട് 99% ആളുകള്‍ക്കും അടിസ്ഥാന വിദ്യാഭ്യാസം പകര്‍ന്ന് നല്കാന് കഴിഞ്ഞതിന്റെ പിന്നില്‍ ഈ സ്ഥാപനത്തിന്റെ നാമധേയം പ്രകീര്‍ത്തിക്കപ്പെടും.
21അധ്യാപകരും 1 ഓഫീസ് അറ്റന്റന്റുും ജോലി ചെയ്യുന്ന ഈ സ്ഥാപനത്തിന് സാമാന്യം ഭേതപ്പെട്ട കെട്ടിടങ്ങളും വിശാലമായ കളിസ്ഥലം, കമ്പ്യൂട്ടര്‍ ലാബ്, സ്മാര്‍ട്ട് ക്ലാസ്സ് റൂം, ലൈബ്രറി,ലാബ്, ആധുനീകരിച്ച പാചകപ്പുര,യാത്രാ സൗകര്യം തുടങ്ങി എല്ലാ ആധുനിക സൗകര്യങ്ങളും ഇന്ന് ഈസ്ഥാപനത്തില്‍ ലഭ്യമാണ്. നിലവിവില്‍ 174 ആണ്‍കുട്ടികളും 161 പെണ്‍കുട്ടികളു പഠിക്കുന്ന ഈ സ്ഥാപനം കുന്നുമ്മല്‍ വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച ഒരു വിദ്യാലയമായി മുന്നേറുകയാണ്.
ഭൗതികസൗകര്യങ്ങള്
വിശാലമായ കളിസ്ഥലം, കമ്പ്യൂട്ടര്‍ ലാബ്, പ്രൊജക്ടര്‍ റൂം , ലാബ്,ലൈബ്രറി, പാചകപ്പുര,കുടിവെള്ള സൗകര്യം, സ്കൂള്‍ ബസ്, ടോയ് ലറ്റ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയUPS CHERAPURAMന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}