ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. വെയിലൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
14:51, 18 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43002 (സംവാദം | സംഭാവനകൾ) ('ലഘുചിത്രം 2025 -2026 അധ്യയനവർഷത്തിന്റെ പ്രവേശനോത്സവം ജൂൺ മാസം രണ്ടാം തീയതി ബഹുമാനപ്പെട്ട ജില്ലാപഞ്ചായത്ത് പൊതുമരാമത്തു സ്റ്റാന്റിംഗ് കമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2025 -2026 അധ്യയനവർഷത്തിന്റെ പ്രവേശനോത്സവം ജൂൺ മാസം രണ്ടാം തീയതി ബഹുമാനപ്പെട്ട ജില്ലാപഞ്ചായത്ത് പൊതുമരാമത്തു സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ ജലീൽ ഉത്‌ഘാടനം ചെയ്‌തു. സദസ്സിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് അനിതാഭായ് ടീച്ചർ, പി.ടി .എ പ്രസിഡന്റ് ശ്രീ .സുരേഷ് ,എസ് .എം സി  ചെയർമാൻ ശ്രീ സൈജു കുമാർ, സീനിയർ അസിസ്റ്റന്റ് ബീന ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. നവാഗതരായ കുരുന്നുകൾ വർണ്ണത്തൊപ്പിയും ബലൂണുകളുമായി വേദിയിൽ എത്തി അക്ഷരദീപം തെളിയിച്ചു. കുട്ടികൾക്കു സമ്മാനപൊതികൾ  സമ്മാനിച്ചു . തുടർന്ന് പായസവിതരണം നടത്തുകയുംകുട്ടികളെ ക്ലാസ്സിലേക്ക് നയിക്കുകയും ചെയ്‌തു .