പ്രവേശനോത്സവം

 
 

2025 -2026 അധ്യയനവർഷത്തിന്റെ പ്രവേശനോത്സവം ജൂൺ മാസം രണ്ടാം തീയതി ബഹുമാനപ്പെട്ട ജില്ലാപഞ്ചായത്ത് പൊതുമരാമത്തു സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ ജലീൽ ഉത്‌ഘാടനം ചെയ്‌തു. സദസ്സിൽ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് അനിതാഭായ് ടീച്ചർ, പി.ടി .എ പ്രസിഡന്റ് ശ്രീ .സുരേഷ് ,എസ് .എം സി  ചെയർമാൻ ശ്രീ സൈജു കുമാർ, സീനിയർ അസിസ്റ്റന്റ് ബീന ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു. നവാഗതരായ കുരുന്നുകൾ വർണ്ണത്തൊപ്പിയും ബലൂണുകളുമായി വേദിയിൽ എത്തി അക്ഷരദീപം തെളിയിച്ചു. കുട്ടികൾക്കു സമ്മാനപൊതികൾ  സമ്മാനിച്ചു . തുടർന്ന് പായസവിതരണം നടത്തുകയുംകുട്ടികളെ ക്ലാസ്സിലേക്ക് നയിക്കുകയും ചെയ്‌തു .

പരിസ്ഥിതി ദിനം

 


ജൂൺ 5 പരിസ്ഥിതി ദിനം വിപുലമായി തന്നെ ആഘോഷിച്ചു.  സ്കൂളിലെ ഫലവൃക്ഷത്തോട്ടം നിർമ്മാണം ബഹുമാനപ്പെട്ട പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ  ശ്രീ ജലീൽ സാർ സപ്പോട്ട തൈ നട്ടു കൊണ്ട് നിർവഹിചു. തുടർന്ന് കുട്ടികളുടെ പോസ്റ്റർ രചന മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.  സ്പെഷ്യൽ അസംബ്ലിയിൽ പരിസ്ഥിതി ദിന സന്ദേശം അവതരിപ്പിച്ചു .

 

വായനാദിനം

വായനമാസാചരണത്തിന്റെ ഭാഗമായി പ്രത്യേകഅസംബ്ലി സംഘടിപ്പിച്ചു. ഭരണഘടനയുടെ ആമുഖം കുട്ടികൾക്കു ചൊല്ലിക്കൊടുക്കുകയും. കുട്ടികൾ ഏറ്റുചൊല്ലുകയും ചെയ്തു. വായനാദിന പ്രതിജ്ഞ കുട്ടികൾക്ക് പത്താം ക്ലാസ്സിലെ ലക്ഷ്മിപ്രിയ ചൊല്ലിക്കൊടുത്തു. വേദിയിൽ കുട്ടികൾ കവിതാലാപനം, അറബിഗാനം, പുസ്തക പരിചയം തുടങ്ങിയവ അരങ്ങേറി..  തുടർന്നുള്ള ദിവസങ്ങളിൽ വായനാദിന ക്വിസ് മത്സരം, വായനാമത്സരം, പുസ്തകപ്പൂക്കളം , പുസ്തകപ്രദര്ശനം എന്നിവ സംഘടിപ്പിച്ചു.

 
 

യോഗാദിനം

യോഗാദിനാചരണത്തിന്റെ ഭാഗമായി കായികാദ്ധ്യാപിക ശ്രീമതി.സുഷ ടീച്ചറിന്റെ നേതൃത്വത്തിൽ യോഗ പരിശീലന ക്ലാസ് സംഘടിപ്പിച്ചു.