ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:49, 17 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 671138 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മിതൃമ്മല പ്രദേശത്തുകാരുടെ വിവിധ മേഖലകളിലെ പുരോഗതിയിൽ നിസ്തുലമായ പങ്കാണ് ഈ വിദ്യാലയം വഹിച്ചു കൊണ്ടിരിക്കുന്നത്. അനുദിനം ഭൗതിക സൗകര്യങ്ങളിൽ സ്കൂൾ പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. വ്യാപിച്ചു കിടക്കുന്ന സ്കൂൾ കോമ്പൗണ്ട് കുട്ടികൾക്ക് എല്ലാ വിധത്തിലും പരിപൂർണ്ണ സൗകര്യങ്ങൾ ഒരുക്കാൻ പി.ടി.എ നിരന്തരം തയ്യാറാവുന്നു. സ്കൂളിനെ മനസ്സിലാക്കിക്കൊണ്ടുള്ള കല്ലറ പഞ്ചായത്ത്, വാമനപുരം ബ്ലോക്ക്, എം.എൽ.എ, എസ്.എസ്.എ, എസ്.എസ്.കെ എന്നീ ഫണ്ടുകളുടെയും ഫലമായി കാര്യക്ഷമമായ വിദ്യാഭ്യാസത്തിന് ഉതകുന്ന തരത്തിൽ മതിയായ അക്കാദമിക-ഭൗതിക സൗകര്യങ്ങൾ ഇന്ന് ഈ സ്കൂളിന് സജ്ജമായിട്ടുണ്ട്. സ്കൂളിലെ വിവിധ സൗകര്യങ്ങൾ പരിചയപ്പെടാം

സ്കൂൾ ആഡിറ്റോറിയം 

 ബഹുമാനപ്പെട്ട രാജ്യസഭാ എംപി എ എ റഹീം അവർകളുടെ ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ച ഒരു ഓപ്പൺ എയർ ആഡിറ്റോറിയം സ്കൂളിൽ ഉണ്ട്. സ്കൂളിൽ നടക്കുന്ന പൊതു പരിപാടികൾ, ജനറൽ അസംബ്ലി എന്നിവ നടത്താൻ പര്യാപ്തമായ ഒരിടം എന്ന സ്കൂളിന്റെ ചിരകാലമോഹം ഈ ആഡിറ്റോറിയം ലഭിച്ചതോടെ സഫലമായി. ഈ അധ്യയനവർഷാരംഭത്തിലെ പ്രവേശനോത്സവ ദിനത്തിൽ ബഹുമാന്യനായ രാജ്യസഭാ എംപി തന്നെ ഉദ്ഘാടനവും നിർവഹിച്ചു. ആഡിറ്റോറിയം ഉദ്ഘാടനം കഴിഞ്ഞതോടെ സ്കൂളിന്റെ ദീർകാല ആവശ്യം സഫലമായ സന്തോഷത്തിലാണ് കുട്ടികളും സംയുക്ത രക്ഷാകർതൃ പ്രതിനിധികളും സ്കൂൾ അധികൃതരും .

ഹൈടെക് ക്ലാസ്സ് റൂമുകൾ  

 കേരള സര്ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കൈറ്റ് ന്റെ സഹായത്താൽ നടപ്പിലാക്കിയ ഹൈടെക്ക് സ്കൂൾ പ്രൊജെക്ടിൽ 2018 മുതൽ നമ്മുടെ സ്കൂളും ഉൾപ്പെടുന്നു . ലാപ്ടോപ്പ് , പ്രൊജെക്ടറുകൾ , സ്പീക്കറുകൾ തുടങ്ങിയ ഹൈടെക്ക് ഉപകരണങ്ങളുടെ സഹായത്താലാണ് പ്രൈമറി , ഹൈസ്കൂൾ ,ഹയർ സെക്കന്ററി വിഭാഗങ്ങളിലെ ക്ലാസുകൾ പ്രവർത്തിച്ചു വരുന്നത് . ടെലിവിഷൻ , വെബ് ക്യാമറ , kfone ഇന്റര്നെറ്റ് കണക്ഷൻ എന്നിവയും ഹൈടെക്ക് സ്കൂൾ പ്രൊജെക്ടിന്റെ ഭാഗമായി സ്കൂളിൽ ലഭ്യമാണ് .

സൈക്കോ സോഷ്യൽ സ്കൂൾ കൗൺസലിങ്ങ്  

കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പിന് കീഴിൽ സൈക്കോ സോഷ്യൽ പദ്ധതി പ്രകാരം വാമനപുരം അഡീഷണൽ ഐസിഡിഎസിന് പരിധിയിലുള്ള മിതൃമ്മല ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ കൗൺസിലിംഗ് സേവനം ലഭ്യമാണ്. സ്കൂൾ വിദ്യാർത്ഥികൾക്ക് വൈകാരികവും മാനസികവുമായ പിന്തുണ നൽകുന്നതിനും വിവിധ വളർച്ച ഘട്ടങ്ങളിലും പാഠ്യ-പാഠ്യേതര വിഷയങ്ങളിലും വ്യക്തി ബന്ധങ്ങളിലും സ്വഭാവരൂപീകരണത്തിലും ഉള്ള വെല്ലുവിളികൾ നേരിടുന്നതിനും ആവശ്യമായ വ്യക്തിഗത കൗൺസിലിംഗ് ഗ്രൂപ്പ് കൗൺസിലിംഗ് തുടങ്ങിയവ നൽകിവരുന്നു. ആവശ്യ സന്ദർഭങ്ങളിൽ മാതാപിതാക്കൾക്കും സേവനം നൽകിവരുന്നു. വിവിധ മാനസിക സാമൂഹിക കാലിക പ്രസക്തമായ വിഷയങ്ങളെക്കുറിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസുകൾ നൽകുന്നു വിദഗ്ധ സേവനം ആവശ്യമുള്ള കുട്ടികളെ ഡിസ്ട്രിക്ട് മെന്റൽ ഹെൽത്ത് പ്രോഗ്രാം (GMHP) ചൈൽഡ് ഡെവലപ്മെൻറ് സെൻറർ(CDC) ഡിസ്ട്രിക്ട് റിസോഴ്സ് സെൻറർ (DRC) തുടങ്ങിയവയിലേക്കുള്ള റഫറൽ സംവിധാനവും ഉണ്ട് . ജില്ല ശിശു സംരക്ഷണ യൂണിറ്റ് വഴി നടപ്പിലാക്കുന്ന ORC (Our Responsibility to Children) പദ്ധതി District Sankalp Hup for Empowerment of Women(Mission Sakthi Scheme) പദ്ധതി വിവിധ എൻജിഒ കൾ തുടങ്ങിയവയുടെ സഹായത്തോടെ സ്കൂളിൽ വിവിധ വിഷയങ്ങളിലുള്ള ബോധവൽക്കരണ ക്ലാസുകൾ പ്രധാന ദിനാചരണ പരിപാടികൾ എന്നിവ നടത്തി വരുന്നു.