സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി

15:30, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15366 (സംവാദം | സംഭാവനകൾ)

വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍ മുള്ളന്‍കൊല്ലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് സെന്റ് തോമസ് യു പി എസ് മുള്ളന്‍കൊല്ലി . ഇവിടെ 280 ആണ്‍ കുട്ടികളും 245പെണ്‍കുട്ടികളും അടക്കം 525 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.

സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി
വിലാസം
മുള്ളന്‍കൊല്ലി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201715366




ചരിത്രം

വയനാട് ജില്ലയിലെ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ ആദ്യ എലിമെന്‍ററി സ്കൂളായി സെന്‍റ് തോമസ് എ.യു.പി സ്കൂള്‍ 1953 ല്‍ സ്ഥാപിതമായി. കുടിയേറ്റ ജനതയുടെ അവിശ്രാന്ത പരിശ്രമത്തിന്റെയും ത്യാഗത്തിന്റെയും സ്വപ്ന സാക്ഷാത്കാരമായി സെന്‍റ് മേരീസ് ഫൊറോന ദേവാലയ മാനേജ്മെന്‍റിന്റെ കീഴില്‍ ഈ വിദ്യാലയം പ്രവ൪ത്തനം ആരംഭിച്ചു. 

ഇന്ന് മാനന്തവാടി രൂപത കോ൪പ്പറേറ്റ് എജ്യുക്കേഷണല്‍ ഏജന്‍സിയുടെ കീഴില്‍ പ്രവ൪ത്തനം തുടരുന്ന ഈ വിദ്യാലയത്തെ ഒരു ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമായി ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ 2010 ല്‍ അംഗീകരിക്കുകയുണ്ടായി. വിദ്യാ൪ത്ഥികളുടെ സ൪വ്വതോന്മുഖ വികസനം ലക്ഷ്യമാക്കി പ്രവ൪ത്തിക്കുന്ന ഈ വിദ്യാലയം മിന്നുന്ന താരകമായി മുള്ളന്‍കൊല്ലിയില്‍ പ്രശോഭിച്ചുകൊണ്ടിരിക്കുന്നു. പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങളില്‍ വിവിധ മേഖലകളില്‍ വിജയിച്ചുവരുന്ന ഈ വിദ്യാലയത്തില്‍ 65 ശതമാനം വിദ്യാ൪ത്ഥികള്‍ ന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്നവരും 35 ശതമാനം വിദ്യാ൪ത്ഥികള്‍ പട്ടികജാതി പട്ടികവ൪ഗ്ഗ വിഭാഗത്തില്‍ പെടുന്നവരുമാണ്. നിരന്തര പരിശ്രമത്തിന്റെയും പ്രോത്സാഹനത്തിന്റെയും ഫലമായി കലാകായിക, പ്രവൃത്തിപരിചയ, ഗണിതശാസ്ത്ര മേഖലകളില്‍ ഉപജില്ലാ- ജില്ലാ, സംസ്ഥാന തലങ്ങളില്‍ മുള്ളന്‍കൊല്ലി സെന്‍റ് തോമസ് എ.യു.പി സ്കൂളിന്റെ നാമം ഇന്നും അലയടിച്ചുകൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

ശ്രീ പി.സി തോമസ്, ശ്രീ. കെ ജെ ജോസഫ്, ശ്രീ. സ്കറിയ കെ.ജെ, ശ്രീ. പി.ജെ ഫ്രാന്‍സീസ്, ശ്രീ. എം.സി സ്കറിയ, ​ശ്രീ. സി.യു ചാണ്ടി, ശ്രീ. വി.എ പത്രോസ്, ശ്രീ. മത്തായി കൊടിയംകുന്നേല്‍, ശ്രീ. കെ.വി ജോസഫ്

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. കെ.വി ജോസഫ്
  2. ഐവാച്ചന്‍ റ്റി ജെയിംസ്
  3. സി. ലില്ലി അബ്രാഹം
  4. പി. ജെ എല്‍സി
  5. സി. ജെയിന്‍ എസ്.എ.ബി.എസ്
  6. സി. ലിസി കെ മാത്യു
  7. ശ്രീമതി എന്‍. എം വത്സമ്മ
  8. ശ്രീ. ജോണ്‍സണ്‍ കെ. ജെ
  9. സി. ഷൈനിമോള്‍
  10. സി. ജെസി പി. ജെ
  11. ശ്രീ. ബിജു അരീക്കാട്ട്
  12. ശ്രീമതി സാജിറ എം. എ
  13. ശ്രീമതി വിന്‍സി വ൪ഗ്ഗീസ്
  14. ശ്രീമതി ഷിനി ജോ൪ജ്ജ്

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}