ഗവ.എച്ച്.എസ്സ്.എസ്സ്,വലിയഴീയ്ക്കൽ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2025 - 26

ഗവൺമെൻറ് എച്ച്എസ്എസ് വലിയഴീക്കൽ സ്കൂളിൽ 2025 26 വർഷത്തെ സ്കൂൾ പ്രവേശനോത്സവം , ജൂൺ 2 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജോൺ തോമസ് അവർകൾ ഉദ്ഘാടനം ചെയ്തു.

ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ എൻ സജീവൻ മുഖ്യപ്രഭാഷണം നടത്തി

വാർഡ് മെമ്പർ രശ്മി രഞ്ജിത്ത് , എസ് എം സി ചെയർമാൻ ശ്രീ സാബു , ശ്രീ അൻസാർ, ശ്രീ രഘു എസ്. (സ്റ്റാഫ് പ്രതിനിധികൾ),മുൻ എച്ച്.എം. ശ്രീമതി ഗാഥ ഐ എന്നിവർ ആശംസ പ്രസംഗം നടത്തി.തുടർന്ന്  ഒന്നഴക് അവാർഡ് ജേതാവായ ശ്രീമതി പ്രീജ യൂ വിനെ ആദരിക്കുകയും എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് സമ്മാനം വിതരണം നടത്തുകയും ചെയ്തു.തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടത്തി .മധുരം വിതരണം ചെയ്തു . തുടർന്ന് സീനിയർ അസിസ്റ്റൻറ് ശ്രീമതി ശാന്തി എസ് കൃതജ്ഞത രേഖപ്പെടുത്തി.

പ്രവേശനോത്സവം 2025-26
പ്രവേശനോത്സവം
പ്രവേശനോത്സവം


പരിസ്ഥിതിദിനം

ഈ വർഷത്തെ പരിസ്ഥിതി ദിനം ജൂൺ അഞ്ചിന് വിപുലമായി സ്കൂളിൽ ആചരിച്ചു. സ്പെഷ്യൽ അസംബ്ലി നടത്തി പരിസ്ഥിതി ദിന പ്രാധാന്യം പങ്കുവെച്ചു. കുട്ടികൾ കൊണ്ടുവന്ന വൃക്ഷത്തൈകൾ സ്കൂൾ പരിസരത്ത് നടുകയുണ്ടായി. തുടർന്ന് കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന പോസ്റ്ററുകൾ ഉൾപ്പെടുത്തി പ്രദർശനം നടത്തി.

പരിസ്ഥിതിദിനം 2025