ആസാദ് മെമ്മോറിയൽ പഞ്ചായത്ത് എൽ പി സ്കൂൾ, കായിപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്

{{prettyurl| ആസാദ് മെമ്മോറിയല്‍ പഞ്ചായത്ത് എല്‍ പി സ്കൂള്‍} {{Infobox AEOSchool | സ്ഥലപ്പേര്= ചേര്‍ത്തല | വിദ്യാഭ്യാസ ജില്ല= ചേര്‍ത്തല | റവന്യൂ ജില്ല= ആലപ്പുഴ | ഉപ ജില്ല=ചേര്‍ത്തല | സ്കൂള്‍ കോഡ്= 34225 | സ്ഥാപിതവര്‍ഷം=1958 ജൂണ്‍ | സ്കൂള്‍ വിലാസം= കായിപ്പുറം | പിന്‍ കോഡ്=688525 | സ്കൂള്‍ ഫോണ്‍= 9446463734 | സ്കൂള്‍ ഇമെയില്‍= 34225 cherhala@gmail.com | സ്കൂള്‍ വെബ് സൈറ്റ്=

| ഭരണ വിഭാഗം=ഗവണ്‍മെന്റ് | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= എല്‍ പി | പഠന വിഭാഗങ്ങള്‍2= 1 - 4 | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ആൺകുട്ടികളുടെ എണ്ണം= 102 | പെൺകുട്ടികളുടെ എണ്ണം= 99 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 201 | അദ്ധ്യാപകരുടെ എണ്ണം= 9 | പ്രധാന അദ്ധ്യാപകന്‍= പി എസ് ജ്യോതികല | പി.ടി.ഏ. പ്രസിഡണ്ട്= ആര്‍ സജികുുമാര്‍ | സ്കൂള്‍ ചിത്രം= school-photo.png‎ ‎| ആമുഖം ................................

ചരിത്രം

1958 ല്‍ ആണ് ഈ സ്കൂള്‍ സ്ഥാപിതമായത്. കല്യാണശ്ശേരി, പുതുപ്പറമ്പ് എന്നീ കുടുംബങ്ങള്‍ അവരുടെ ഭൂമി ഗ്രാമപഞ്ചായത്തിനു വിട്ടുകൊടുത്തു. മുഹമ്മ പഞ്ചായത്തിന്‍റെ അഥീനതയിലാണ് ഈ സ്കൂള്‍ ആരംഭിച്ചത്. സ്വതന്ത്ര ഇന്ത്യുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന മൗലാന അബ്ദുള്‍ കലാം ആസാദിന്‍റെ നാമധേയത്തിലാണ് ഈ സ്കൂള്‍ അറിയപ്പെടുന്നത്. 1958 മുതല്‍ 1990 വരെ ഈ സ്കൂളിന്‍റെ പ്രഥമ അദ്ധ്യാപിക ആയിരുന്നു ശ്രീമതി. പി.ജി. വിജയമ്മ. 1959 ലാണ് പുതിയ സ്കൂള്‍ കെട്ടിടം നിലവില്‍ വന്നത്. 2012-13 ല്‍ എസ്. എസ് എ പദ്ദതി പ്രകാരം രണ്ട് കെട്ടിടങ്ങളും നവീകരിച്ചു. 2009-10 ല്‍ ഒരു അഡീഷണല്‍ ക്ലാസ്സ് മുറി എസ്. എസ്. എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചു. പഴയ ഗാന്ധി സ്മാരക റേഡിയോ മുറി പുതുക്കി കുട്ടികളുടെ വായനശാലയാക്കി.

ഭൗതികസൗകര്യങ്ങള്

ഒരു പ്രൈമറി വിദ്യാലയത്തിനിണങ്ങുന്ന ചുറ്റുപാടുകളാണ് ഇവിടെയുള്ളത്. നല്ല കാറ്റും വെളിച്ചവും ക്ലാസ്സ് മുറികള്‍, എല്ലാ ക്ലാസ്സുകളിലും വിലകൂടിയ ടൈല്‍ പാകിയിട്ടുണ്ട്, എല്ലാ ക്ലാസ്സുകളിലും ഫാന്‍, റ്റ്യൂബ് ഇവയുണ്ട് കൂടാതെ ശിശു സൗഹൃദ ക്ലാസ്സ് മുറികള്‍ , ലൈബ്രറി, ആവശ്യത്തിനു വൃത്തിയുള്ള ടോയിലറ്റുകളും മൂത്രപ്പുരകളും , കുടിവെള്ളത്തിനു മഴവെള്ള സംഭരണി, കിണര്‍, ബോര്‍വെല്‍, വാട്ടര്‍ പ്യൂരിഫയര്‍, ഫ്ലാസ്ക്, സ്റ്റീല്‍ പാത്രങ്ങള്‍ ഇവ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടികളുടെ വിനോദത്തിനും വ്യായാമത്തിനുമായി കുട്ടികളുടെ പാര്‍ക്ക് ഉണ്ട്. പ്രീപ്രൈമറി കുട്ടികള്‍ക്കായി കളിയുപകരണങ്ങള്‍, പസില്‍സ്, ഏണിയും പാമ്പും തുടങ്ങിയവയും ഉണ്ട്. സ്കൂള്‍ മാലന്യങ്ങള്‍ ഉപയോഗിച്ച് ബയോഗ്യാസ് അടുപ്പ് ഉപയോഗിക്കുന്നുണ്ട്. മാതൃഭൂമി സീഡ്, മനോരമ നല്ലപാഠം എന്നിവയില്‍ ഈ സ്കൂള്‍ അംഗമാണ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • [[ആസാദ് മെമ്മോറിയൽ പഞ്ചായത്ത് എൽ പി സ്കൂൾ, കായിപ്പുറം/ പരിസ്ഥിതി ക്ലബ്ബ്|]]
        സ്കൂളിലെ അദ്ധ്യാപകരായ അഞ്ജു ,ബുഷറ എന്നിവരുടെ നേതൃത്വത്തില്‍ പരിസ്ഥിതി ക്ലബ്ബ് വിജയകരമായി പ്രവര്‍ത്തിച്ചു വരുന്നു. ആഴ്ചയിലൊരിക്കല്‍ ഡ്രൈഡേ ആചരിക്കുന്നു. സ്കൂളും പരിസരിവും ശുചിയായി സൂക്ഷിക്കുന്നു.

ഭാഷാ ക്ലബ്ബ്.

        സ്കൂളിലെ അദ്ധ്യാപകരായ അനുപമ, ഷിജു എന്നിവരുടെ നേതൃത്വത്തില്‍ ഭാഷാക്ലബ്ബ് പ്രവര്‍ത്തനം നടന്നു വരുന്നു. ഇംഗ്ലീഷ് അനുപമ ടീച്ചറും, മലയാളം ഷിജു സാറും കൈകാര്യം ചെയ്യുന്നു. ഹലോ ഇംഗ്ലീഷ് പരിപാടി നല്ല രീതിയില്‍ നടത്തുവാന്‍ സാധിച്ചു.

കാര്‍ഷിക ക്ലബ്ബ്

           സ്കൂളിലെ അദ്ധ്യാപകരായ പാര്‍വതി, നിഷ എന്നിവരുടെ മേല്‍നോട്ടത്തിലാണ് കാര്‍ഷിക ക്ലബ്ബ് പ്രവര്‍ത്തിക്കുന്നത്. വിഷമയമില്ലാത്ത് പച്ചക്കറി സ്വയം ഉത്പാദിപ്പിച്ച് സ്കൂള്‍ ഉച്ചഭക്ഷണം പോഷക സമ്പുഷ്ടമാക്കുന്നു.

ഹെല്‍ത്ത് ക്ലബ്ബ്

               സ്കൂളിലെ അദ്ധ്യാപകരായ വിമല, ജയശ്രീ എന്നിവരുടെ മേല്‍നോട്ടത്തിലാണ് സ്കൂള്‍ ഹെല്‍ത്ത് ക്ലബ്ബ് പ്രവര്‍ത്തിക്കുന്നത്. ഹാന്‍ഡ് വാഷ് ഡേ വിജയകരമായി നടത്തുവാന്‍ സാധിച്ചു.

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : 1. പി.ജി. വിജയമ്മ (1958 മുതല്‍ 1990 വരെ ഈ സ്കൂളിന്‍റെ പ്രഥമ അദ്ധ്യാപികയായിരുന്നു 2.

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഇവിടെ നിന്നും പഠിച്ചുപോയ പലരും സമൂഹത്തിന്‍റെ ഉയര്‍ന്ന ശ്രേണികളില്‍ എത്തിപ്പെട്ടിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ഡോ. രേഖ ഡോ. സജില. ആര്‍ പിള്ള മജിസ്ട്രേറ്റ് ശ്രീ. പ്രഭാഷ് ലാല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ശ്രീ. ലുമുംബ ശ്രീമതി. അനുപമ പി. ജെ ( ഈ സ്കൂളിലെ അദ്ധ്യാപിക, ) തുടങ്ങിയവര്‍ ചില ഉദാഹരണങ്ങള്‍ ആണ്.

വഴികാട്ടി