അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/ലിറ്റിൽകൈറ്റ്സ്/2022-25
അകവൂർ ഹൈസ്കൂളിലെ 2022-2025 ലിറ്റിൽ കൈറ്റ്സ് ബാച്ചിൻ്റെ പ്രവർത്തനം ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ശ്രീമതി ദീപ്തി രാമകൃഷ്ണൻ, ശ്രീമതി അനി സി നായർ എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചു. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് കുട്ടികളെ തിരഞ്ഞെടുത്ത് ബാച്ച് രൂപീകരിച്ചത്.
പ്രവേശനപരീക്ഷ
ജൂൺ മാസത്തിലെ മൂന്നാം വാരം പ്രവേശനപരീക്ഷ നടന്നു. ലിറ്റിൽ കൈറ്റ്സിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും അവബോധം ഉണ്ടാക്കിയതിനു ശേഷം രക്ഷിതാക്കൾ അനുമതിപത്രം നൽകിയ കുട്ടികളെ LKMS ൽ രജിസ്റ്റർ ചെയ്യുകയും പരീക്ഷ നടത്തുകയും ചെയ്തു.
പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം പ്രധാന ലക്ഷ്യമാണ് എന്ന് ക്യാമ്പിൽ കുട്ടികളെ ബോധ്യപ്പെടുത്തി. ഇതിൽ ലിറ്റിൽ കൈറ്റിലൂടെ മലയാളം കമ്പ്യൂട്ടിംഗ് , ഗ്രാഫിക്സ് ഡിസൈൻ, അനിമേഷൻതുടങ്ങി നിരവധി മേഖലകളിലേക്ക് പ്രവർത്തിക്കാം എന്ന് കുട്ടികൾക്ക് ബോധ്യമായി . കുട്ടികൾക്ക് വളരെ ആവേശകരമായ പ്രവർത്തനങ്ങൾ ആയിരുന്നു ഈ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നത്.