അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/ലിറ്റിൽകൈറ്റ്സ്/2022-25
അകവൂർ ഹൈസ്കൂളിലെ 2022-2025 ലിറ്റിൽ കൈറ്റ്സ് ബാച്ചിൻ്റെ പ്രവർത്തനം ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ശ്രീമതി ദീപ്തി രാമകൃഷ്ണൻ, ശ്രീമതി അനി സി നായർ എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ചു. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് കുട്ടികളെ തിരഞ്ഞെടുത്ത് ബാച്ച് രൂപീകരിച്ചത്.
പ്രവേശനപരീക്ഷ
ജൂൺ മാസത്തിലെ മൂന്നാം വാരം പ്രവേശനപരീക്ഷ നടന്നു. ലിറ്റിൽ കൈറ്റ്സിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും അവബോധം ഉണ്ടാക്കിയതിനു ശേഷം രക്ഷിതാക്കൾ അനുമതിപത്രം നൽകിയ കുട്ടികളെ LKMS ൽ രജിസ്റ്റർ ചെയ്യുകയും പരീക്ഷ നടത്തുകയും ചെയ്തു.
പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായി ഹൈടെക് ഉപകരണങ്ങളുടെ പരിപാലനം പ്രധാന ലക്ഷ്യമാണ് എന്ന് ക്യാമ്പിൽ കുട്ടികളെ ബോധ്യപ്പെടുത്തി. ഇതിൽ ലിറ്റിൽ കൈറ്റിലൂടെ മലയാളം കമ്പ്യൂട്ടിംഗ് , ഗ്രാഫിക്സ് ഡിസൈൻ, അനിമേഷൻതുടങ്ങി നിരവധി മേഖലകളിലേക്ക് പ്രവർത്തിക്കാം എന്ന് കുട്ടികൾക്ക് ബോധ്യമായി . കുട്ടികൾക്ക് വളരെ ആവേശകരമായ പ്രവർത്തനങ്ങൾ ആയിരുന്നു ഈ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നത്.
സ്കൂൾ ക്യാമ്പ്

സ്കൂൾ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ശ്രീമതി അനി സി നായർ, ശ്രീമതി ദീപ്തി രാമകൃഷ്ണൻ, External RP ആയ നസീറ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ 2022-2025ബാച്ചിലെ കുട്ടികൾക്ക് ആദ്യ ഘട്ടം ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.ക്യാമ്പിൽ കുട്ടികൾക്ക് ഗ്രാഫിക്സ് ഡിസൈൻ,അനിമേഷൻ, ബ്ലോക്ക് പ്രോഗ്രാമിങ് എന്നിവയിൽ പരിശീലനം നൽകി. കുട്ടികൾ വളരെ താൽപര്യത്തോടെ ക്യാമ്പിൽ പങ്കെടുക്കുകയും പ്രവർത്തനങ്ങൾ ചെയ്യുകയും ചെയ്തു.കുട്ടികൾ സ്വാദിഷ്ടമായ ഉച്ചഭക്ഷണം ആസ്വദിച്ചു.ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച എട്ട് കുട്ടികളെ ഉപജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു
ഗെയിം നിർമ്മാണം
ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളിൽ കോഡിങ് അഭിരുചി വളർത്തുന്നതിന് സ്ക്രാച്ച് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഗെയിം നിർമ്മാണം നടത്തി.
അനിമേഷൻ
അനിമേഷൻ സങ്കേതങ്ങൾ പഠിക്കുന്നതിന് ഓപ്പൺടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ നിർമ്മാണ മത്സരം നടത്തി.
റോബോട്ടിക്സ്
ഉച്ചഭക്ഷണത്തിന് ശേഷം റോബോട്ടിക്സ് മേഖലയെ പരിചയപ്പെടുത്തി. ആർഡുയിനോ ബ്ലോക്കിലി ഉപയോഗിച്ച് തീറ്റ കാണുമ്പോൾ കോഴിയുടെ ചലനം കാണിക്കുന്ന പ്രവർത്തനം നടത്തി.

ഡിജിറ്റൽ മാഗസിൻ നിർമ്മാണം
2022-2025 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ 'scribus' സങ്കേതം ഉപയോഗിച്ച് ഡിജിറ്റൽ മാഗസിൻ നിർമ്മിച്ചു. ഡിജിറ്റൽ മാഗസിന് "മഴവില്ല് "എന്ന പേര് കൊടുത്തു .
സ്കൂൾ റേഡിയോ
2022- 2025 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ റേഡിയോ പ്രവർത്തനമാരംഭിച്ചു . ശാസ്ത്രദിനാചരണങ്ങളോടനുബന്ധിച്ച് ശാസ്ത്ര റേഡിയോ, ഹിന്ദി വാരാഘോഷത്തോടനുബന്ധിച്ച് ഹിന്ദി റേഡിയോ, വിദ്യാരംഗം പ്രവർത്തനങ്ങളോടനുബന്ധിച്ച് മലയാളം റേഡിയോ എന്നിവ ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിക്കപ്പെട്ടു