ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
       ചാന്ദ്രദിനം July21

                 ചന്ദ്രോദയം 
               ചാന്ദ്രദിനാചരണം

ജി എച്ച് എസ് തച്ചങ്ങാട് സയൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ചാന്ദ്ര ദിനം ആചരിച്ചു. പരിപാടികൾ ഹെഡ്മിസ്ട്രസ് സജിത കെ.എം ഉദ്ഘാടനം ചെയ്തു. കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർ , ക്ലാസ് തല പതിപ്പ് എന്നിവ ശ്രദ്ധേയമായി. മോഡലുകളുടെ പ്രദർശനത്തിൽ 9 A യിലെ പൃഥിരാജിൻ്റെ ' ആൻഡ്രോയ്ഡ് ചന്ദ്രേട്ടൻ, 8 G യിലെ സലാനി സുരേഷിൻ്റെ 'പ്രകാശിക്കുന്ന ചന്ദ്രൻ' എന്നിവ മികച്ചു നിന്നു. ചാന്ദ്രദിന ഡിജിറ്റൽ ക്വിസ് ഹൈസ്കൂൾ വിഭാഗം അധ്യാപകൻ പ്രേമചന്ദ്രൻ മാസ്റ്റർ നിയന്ത്രിച്ചു. LP , UP , HS തലങ്ങളിൽ മികച്ച മത്സരം നടന്നു. തുടർന്ന് ബഹിരാകാശ കൗതുകങ്ങളുടെ സ്ലൈഡ് പ്രദർശനം നടന്നു. ബഹിരാകാശത്ത് എത്തിയ ശുഭാംശു ശുക്ലയ്ക്ക് കുട്ടികൾ എഴുതിയ കത്തുകൾ മികവുറ്റതായിരുന്നു. ചാന്ദ്രദിന പതിപ്പുകളിൽ നിന്ന് വിജയികളായ ക്ലാസുകളെ തിരഞ്ഞെടുത്തു. സയൻസ് അധ്യാപകർ പരിപാടികൾക്ക് നേതൃത്വം നൽകി. എല്ലാ മത്സരങ്ങളിലും മികച്ച പങ്കാളിത്തമുണ്ടായി.