ഗവ. എച്ച്. എസ്. തച്ചങ്ങാട്/സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ/2025-26
JUNE 5
പരിസ്ഥിതിദിനം
🌿🌿🌿🌿🌿🌿 ജൂൺ 5 🌿🌿🌿🌿🌿🌿 ജൂൺ 5 പരിസ്ഥിതിദിനം വുമായി ബന്ധപ്പെട്ട കുട്ടിക്കൊരു കുഞ്ഞിത്തൈ എന്ന പ്രവർത്തനത്തിന്റെ ഭാഗമായി ഓരോ കുട്ടിയും തൈകൾ അവരവരുടെ വീട്ടിൽ നട്ടു. കൂടാതെ അന്നേ ദിവസം ക്ലാസ്സിന് ഒരു പൂന്തോട്ടം എന്ന പേരിൽ ഓരോ ക്ലാസ്സിനും ഓരോ പൂന്തോട്ടനിർമ്മാണ പ്രവർത്തനവും ചെയ്തു. അതിനാവശ്യമായ സാമഗ്രികൾ (ചെടികൾ വിത്തുകൾ,) കുട്ടികൾ കൊണ്ട് വന്നു. .🌿🌿🌿🌿 വുമായി ബന്ധപ്പെട്ട കുട്ടിക്കൊരു കുഞ്ഞിത്തൈ എന്ന പ്രവർത്തനത്തിന്റെ ഭാഗമായി ഓരോ കുട്ടിയും തൈകൾ അവരവരുടെ വീട്ടിൽ നട്ടു. കൂടാതെ അന്നേ ദിവസം ക്ലാസ്സിന് ഒരു പൂന്തോട്ടം എന്ന പേരിൽ ഓരോ ക്ലാസ്സിനും ഓരോ പൂന്തോട്ടനിർമ്മാണ പ്രവർത്തനവും ചെയ്തു. അതിനാവശ്യമായ സാമഗ്രികൾ (ചെടികൾ വിത്തുകൾ,) കുട്ടികൾ കൊണ്ട് വന്നു. .🌿🌿🌿🌿
ചാന്ദ്രദിനം July21
ചന്ദ്രോദയം
ചാന്ദ്രദിനാചരണം
ജി എച്ച് എസ് തച്ചങ്ങാട് സയൻസ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ചാന്ദ്ര ദിനം ആചരിച്ചു. പരിപാടികൾ ഹെഡ്മിസ്ട്രസ് സജിത കെ.എം ഉദ്ഘാടനം ചെയ്തു. കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർ , ക്ലാസ് തല പതിപ്പ് എന്നിവ ശ്രദ്ധേയമായി. മോഡലുകളുടെ പ്രദർശനത്തിൽ 9 A യിലെ പൃഥിരാജിൻ്റെ ' ആൻഡ്രോയ്ഡ് ചന്ദ്രേട്ടൻ, 8 G യിലെ സലാനി സുരേഷിൻ്റെ 'പ്രകാശിക്കുന്ന ചന്ദ്രൻ' എന്നിവ മികച്ചു നിന്നു. ചാന്ദ്രദിന ഡിജിറ്റൽ ക്വിസ് ഹൈസ്കൂൾ വിഭാഗം അധ്യാപകൻ പ്രേമചന്ദ്രൻ മാസ്റ്റർ നിയന്ത്രിച്ചു. LP , UP , HS തലങ്ങളിൽ മികച്ച മത്സരം നടന്നു. തുടർന്ന് ബഹിരാകാശ കൗതുകങ്ങളുടെ സ്ലൈഡ് പ്രദർശനം നടന്നു. ബഹിരാകാശത്ത് എത്തിയ ശുഭാംശു ശുക്ലയ്ക്ക് കുട്ടികൾ എഴുതിയ കത്തുകൾ മികവുറ്റതായിരുന്നു. ചാന്ദ്രദിന പതിപ്പുകളിൽ നിന്ന് വിജയികളായ ക്ലാസുകളെ തിരഞ്ഞെടുത്തു. സയൻസ് അധ്യാപകർ പരിപാടികൾക്ക് നേതൃത്വം നൽകി. എല്ലാ മത്സരങ്ങളിലും മികച്ച പങ്കാളിത്തമുണ്ടായി.