എസ്.എ.എസ് യൂ.പി.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം
2025 26 അധ്യയന വർഷത്തിൽ അധ്യാപകർ നൽകിയ കിരീടവും സമ്മാനങ്ങളും കയ്യിലേന്തി ഒന്നാംതരമായി മാറിയ ഒന്നാം ക്ലാസിലേക്ക് രക്ഷിതാക്കളുടെ കൈയും പിടിച്ചു ഒന്നാം ക്ലാസിലേക്ക് നമ്മുടെ കൊച്ചുകുട്ടുകാർ സന്തോഷത്തോടെ നടന്നു കയറി. SAS UPS വെങ്ങാനൂരിന്റെ പ്രവേശന ഉത്സവം, പിടിഎ പ്രസിഡന്റിന്റെയും മാനേജ്മെന്റിന്റെയും ഹെഡ്മിസ്ട്രസിന്റെയും ജനപ്രതിനിധികളുടെയും അകമ്പടിയോടെ വർണ്ണശബളമായി നടന്നു. പ്രവേശനോത്സവ ഗാനം ആഘോഷങ്ങൾക്ക് പുത്തൻ ഉണർവ് നൽകി. സ്കൂളിൽ എത്തിയ എല്ലാ കൂട്ടുകാർക്ക് അറിവിന്റെ പുതിയ വാതായനങ്ങൾ തുറന്നു നൽകി.
പരിസ്ഥിതിദിനം
ജൂൺ 5 പരിസ്ഥിതി ദിനം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസിന്റെ അധ്യക്ഷതയിൽ ശ്രീ ഗ്രേഷ്യസ് ബെഞ്ചമിൻ ( കർഷക അവാർഡ് ജേതാവ്) ഉദ്ഘാടനം ചെയ്തു. വൃക്ഷത്തൈ നടുകയും, പ്ലാസ്റ്റിക്കിനെതിരെ, എന്ന വി
ഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ് കൈകാര്യം ചെയ്തു. Beat plastic pollution എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിനം മുദ്രാവാക്യം എന്നതിനാൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ച് നിർമ്മിച്ചു കൊണ്ടുവന്ന കുട്ടികളുടെ ഉൽപ്പന്നങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു. പ്രദർശനത്തിൽ PTA അംഗങ്ങളുംbരക്ഷിതാക്കളും പങ്കുകൊണ്ടു. പരിസ്ഥിതി ദിന ക്വിസിലും കുട്ടികൾ പങ്കെടുത്തു.
ലോക ലഹരി വിരുദ്ധ ദിനം
ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് ദിനാചരണ അസംബ്ലിയിൽ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങൾ ഹെഡ്മിസ്ട്രസ് വിവരിക്കുകയുണ്ടായി. എല്ലാ കുട്ടികളും വാചകങ്ങൾ കിരീടങ്ങളിൽ തയ്യാറാക്കി അസംബ്ലിയിൽ പങ്കെടുത്തു. മുദ്രാവാക്യങ്ങൾ വിളിച്ചു. എല്ലാ ക്ലാസുകളിലും ലഹരി വിരുദ്ധ ദിന പോസ്റ്റർ രചനകൾ തയ്യാറാക്കുകയും ചെയ്തു.