ഉള്ളടക്കത്തിലേക്ക് പോവുക

എസ്.എ.എസ് യൂ.പി.എസ് വെങ്ങാനൂർ/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

2025 26 അധ്യയന വർഷത്തിൽ അധ്യാപകർ നൽകിയ കിരീടവും സമ്മാനങ്ങളും കയ്യിലേന്തി ഒന്നാംതരമായി മാറിയ ഒന്നാം ക്ലാസിലേക്ക് രക്ഷിതാക്കളുടെ കൈയും പിടിച്ചു ഒന്നാം ക്ലാസിലേക്ക് നമ്മുടെ  കൊച്ചുകുട്ടുകാർ സന്തോഷത്തോടെ നടന്നു  കയറി. SAS UPS  വെങ്ങാനൂരിന്റെ പ്രവേശന ഉത്സവം, പിടിഎ പ്രസിഡന്റിന്റെയും മാനേജ്മെന്റിന്റെയും ഹെഡ്മിസ്ട്രസിന്റെയും ജനപ്രതിനിധികളുടെയും അകമ്പടിയോടെ വർണ്ണശബളമായി നടന്നു. പ്രവേശനോത്സവ ഗാനം ആഘോഷങ്ങൾക്ക് പുത്തൻ ഉണർവ് നൽകി. സ്കൂളിൽ എത്തിയ എല്ലാ  കൂട്ടുകാർക്ക് അറിവിന്റെ പുതിയ വാതായനങ്ങൾ തുറന്നു നൽകി.

പരിസ്ഥിതിദിനം

ജൂൺ 5 പരിസ്ഥിതി ദിനം ബഹുമാനപ്പെട്ട  ഹെഡ്മിസ്ട്രസിന്റെ അധ്യക്ഷതയിൽ ശ്രീ ഗ്രേഷ്യസ് ബെഞ്ചമിൻ ( കർഷക അവാർഡ് ജേതാവ്) ഉദ്ഘാടനം ചെയ്തു. വൃക്ഷത്തൈ നടുകയും, പ്ലാസ്റ്റിക്കിനെതിരെ, എന്ന വിഷയത്തെ ആസ്പദമാക്കി ബോധവൽക്കരണ ക്ലാസ് കൈകാര്യം ചെയ്തു. Beat plastic pollution എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിനം മുദ്രാവാക്യം എന്നതിനാൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉപയോഗിച്ച് നിർമ്മിച്ചു കൊണ്ടുവന്ന കുട്ടികളുടെ ഉൽപ്പന്നങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു. പ്രദർശനത്തിൽ PTA അംഗങ്ങളുംbരക്ഷിതാക്കളും പങ്കുകൊണ്ടു. പരിസ്ഥിതി ദിന ക്വിസിലും കുട്ടികൾ പങ്കെടുത്തു.

ലോക ലഹരി വിരുദ്ധ ദിനം

ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് ദിനാചരണ അസംബ്ലിയിൽ  ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങൾ ഹെഡ്മിസ്ട്രസ് വിവരിക്കുകയുണ്ടായി. എല്ലാ കുട്ടികളും വാചകങ്ങൾ കിരീടങ്ങളിൽ  തയ്യാറാക്കി അസംബ്ലിയിൽ പങ്കെടുത്തു. മുദ്രാവാക്യങ്ങൾ വിളിച്ചു. എല്ലാ ക്ലാസുകളിലും ലഹരി വിരുദ്ധ ദിന പോസ്റ്റർ രചനകൾ  തയ്യാറാക്കുകയും ചെയ്തു.

വായന ദിനം


ജൂൺ 19 മുതൽ ഒരാഴ്ച കാലം വായനാവാരമായി ആചരിച്ചു. വായനാദിനത്തിൽ ശ്രീ നസീർ കോലിയക്കോട് [പ്രശസ്ത മിമിക്രി നാടക കലാകാരൻ ) വായനയുടെ പ്രാധാന്യത്തെക്കുറിച്ചു കുട്ടികൾക്ക് ക്ലാസ് നൽകി. തുടർന്ന് നാടൻപാട്ട് മേളം കുട്ടികളോടൊപ്പം ആഘോഷമാക്കി. വായന വാര ദിനങ്ങളിൽ പുസ്തകപ്രദർശനം, പുസ്തകത്തൊട്ടിൽ, ഉപന്യാസ രചന, വായനാ ചങ്ങാത്തo, അമ്മമാർ ലൈബ്രറിയിൽ  എന്നീ വിവിധ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. ഈ വർഷത്തെ വായനാവാരം കുട്ടികൾക്ക് വായനയുടെ പുതിയ ലോകം തുറന്നു നൽകി.

ചാന്ദ്ര ദിനം

ചാന്ദ്ര ഗവേഷണത്തിലും ബഹിരാകാശ പഠനത്തിലും ഏറെ മുന്നിൽ നിൽക്കുന്ന ഇന്ത്യയുടെ വിജയകരമായ ബഹിരാകാശ  പദ്ധതികൾ ചാന്ദ്രദിനമായ ജൂലൈ 21 നു കുട്ടികളിൽ വീഡിയോ പ്രദർശനത്തിലൂടെ ഉറപ്പിച്ചു.  ബഹിരാകാശയാത്രയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ പ്രദർശനവും നടന്നു. ക്വിസ് സംഘടിപ്പിച്ച് വിജയികളെ കണ്ടെത്തുകയും ചെയ്തു. കുട്ടികളുടെ ഉള്ളിൽ ബഹിരാകാകാശ വിശേഷങ്ങൾ തങ്ങി നിൽക്കുന്ന പ്രവർത്തനമാക്കി മാറ്റാൻ ചാന്ദ്രദിന വീഡിയോ പ്രദർശനത്തിനും ദിനാചരണത്തിനും കഴിഞ്ഞു.

ഹിരോഷിമ ദിനം

ഓഗസ്ററ് 6നു ഹിരോഷിമ ദിനം വളരെ പ്രാധാന്യത്തോടെ ആചരിച്ചു.  യുദ്ധ ഭീഷണിയും യുദ്ധത്തിന്റെ നരകയാതന നേരിടുന്ന ലോകത്തിന്റെ പല ഭാഗത്തുമുള്ള കുട്ടികളെ ഓർമിച്ചുകൊണ്ട്  സ്കൂൾ അസംബ്ലിയിൽസഡാക്കോ കൊക്കും കൈലേന്തി  യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ക്ലാസതല യുദ്ധവിരുദ്ധ പോസ്റ്റർ രചനാ മത്സരം നടന്നു. 'യുദ്ധം ഇനി വേണ്ടേ വേണ്ട' എന്ന് വിഷയത്തെ ആസ്പദമാക്കി പ്രസംഗമത്സരം സംഘടിപ്പിച്ചു.

സ്വാതന്ത്ര്യദിനം

സ്കൂളിൽ ആഗസ്റ്റ് 15-ന് സ്വാതന്ത്ര്യ ദിനം ആചരിച്ചു. ഈ ദിവസം 1947-ൽ ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി.  പ്രധാനാധ്യാപകൻ പതാക ഉയർത്തി.മധുര0 വിതരണം ചെയ്തു.PTA,MPTA അംഗങ്ങളും പങ്കെടുത്തു. വിദ്യാർത്ഥികൾ ദേശഭക്തിഗാനങ്ങൾ പാടി. കുട്ടികളുടെ പ്രസംഗവും നൃത്ത പരിപാടികളും  അവതരിക്കപ്പെട്ടു. “എന്റെ ഇന്ത്യ – എന്റെ അഭിമാനം” എന്ന സന്ദേശത്തോടെ പരിപാടി സമാപിച്ചു.

ഓസോൺ ദിനം

സെപ്റ്റംബർ 16-ന് ഓസോൺ ദിനം ആചരിച്ചു. ഭൂമിയെ സൂര്യന്റെ അപകടകരമായ കിരണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നത് ഓസോൺ പാളിയാണ്. ഈ ദിനത്തിൽ അധ്യാപകൻ ഓസോൺ പാളിയുടെ പ്രാധാന്യം കുട്ടികൾക്ക് വിശദീകരിച്ചു നൽകി. വിദ്യാർത്ഥികൾ പോസ്റ്റർ നിർമാണം നടത്തി, “ഭൂമി സംരക്ഷിക്കൂ – ഓസോൺ രക്ഷിക്കൂ” എന്ന സന്ദേശം എല്ലാവരും പങ്കുവെച്ചു.

ഗാന്ധിജയന്തി

ഒക്ടോബർ 2-ന് ഗാന്ധിജയന്തിയെ ആസ്പദമാക്കി ഗാന്ധി വാരമായി ആചരിച്ചു. “അഹിംസയും സത്യവും” എന്ന ഗാന്ധിജിയുടെ സന്ദേശം പ്രചരിപ്പിക്കാൻ ആഴ്ച മുഴുവൻ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഗാന്ധിദിന അസംബ്ലി സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ശുചിത്വപ്രവർത്തനങ്ങളിൽ പങ്കെടുത്തു, പ്രസംഗവും കവിതാപാരായണവും നടത്തി.  ചിത്രരചനാ മത്സരം, നാടകം എന്നിവയും നടന്നു. പരിപാടികൾക്ക് ശേഷം എല്ലാവരും ‘സത്യവും അഹിംസയും നമ്മുടെ ജീവിതത്തിന്റെ പാതയാണ്’ എന്ന ബോധ്യം കുട്ടികളിൽ ഉണ്ടാക്കി. സ്കൂളിന് ആവശ്യമായ ലോഷൻ ഗാന്ധി ക്ലബ്ബിന്റെ കീഴിൽ ഉണ്ടാക്കി. ലോഷൻ നിർമ്മാണ രീതി   ഗാന്ധി ക്ലബ്ബ്കാർ  കുട്ടികൾക്ക് പരിചയപ്പെടുത്തുകയുണ്ടായി. വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ പരിചയം എന്ന ഗാന്ധിയുടെ രീതി കുട്ടികൾക്ക് ഇതിലൂടെ അറിയാൻ കഴിഞ്ഞു.

സ്കൂൾ ശാസ്ത്ര- സാമൂഹ്യ -ഗണിത -ഐടി - പ്രവർത്തി പരിചയമേള

സ്കൂളിൽ ഒൿടോബർ  6 നു  ശാസ്ത്ര- സാമൂഹ്യ- ഗണിതശാസ്ത്ര-iT- പ്രവർത്തിപരിചയമേള സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ തങ്ങളുടേതായ സൃഷ്ടിപരമായ പരീക്ഷണങ്ങളും വ്യത്യസ്ത മോഡലുകളും അവതരിപ്പിച്ചു. പ്രകൃതി സംരക്ഷണം, പുനരുപയോഗം, ഊർജ്ജസംരക്ഷണം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തി കുട്ടികൾ മനോഹരമായ പ്രദർശനങ്ങൾ ഒരുക്കി. അധ്യാപകരും രക്ഷിതാക്കളും  സന്ദർശിച്ച് വിദ്യാർത്ഥികളെ അഭിനന്ദിച്ചു. വിജ്ഞാനവും സൃഷ്ടിപരതയും വളർത്തുന്ന ഒരു മികച്ച അനുഭവമായിരുന്നു ഈ വർഷത്തെ സ്കൂൾ ശാസ്ത്രമേള.

സ്കൂൾ കലോത്സവം

ഈ അധ്യയന വർഷത്തെ സ്കൂൾ കലോത്സവം ഒക്ടോബർ 9,10 തീയതികളിൽ നടത്തപ്പെട്ടു. അതിനോടൊപ്പം അറബി കലോത്സവം നടത്തപ്പെട്ടു. സ്കൂൾ കലാ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവരെ ബാലരാമപുരം സബ്ജില്ലാ കലോത്സവത്തിൽ പങ്കെടുപ്പിച്ചു. നവംബർ 7,8,9 തീയതികളിൽ നടന്ന സബ് ജില്ലാ ജനറൽ, അറബി കലോത്സവത്തിൽ നമ്മുടെ സ്കൂളിലെ വിജയികൾ പങ്കെടുത്ത മികച്ച ഗ്രേഡുകളും പോയിന്റുകളും സ്വന്തമാക്കി. ഖുർആൻ പാരായണത്തിന് ഈ ഗ്രേഡ് ഒന്നാം സമ്മാനവും ഞങ്ങളുടെ സ്കൂളിന്‌ ലഭിച്ചു. സബ്ജില്ലാ കലോത്സവത്തിൽ പങ്കെടുത്ത വിജയിച്ചവർക്ക് സർട്ടിഫിക്കറ്റും സമ്മാനങ്ങളും നൽകി.

നവംബർ 14 ശിശുദിനം

സ്കൂളിലെ ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. അന്ന് ശിശുദിന അസംബ്ലിയോട് കൂടിയാണ് പരിപാടികൾ ആരംഭിച്ചത്. കുട്ടികൾക്ക് പ്രസംഗം മത്സരം ചിത്രരചന എന്നിവ നടത്തി. ഹരിത സഭ സ്കോളർഷിപ്പിനെ കുറിച്ചുള്ള ക്ലാസ്സ് കോഡിനേറ്റർ ആറും ഏഴ് ക്ലാസിലെ കുട്ടികൾക്ക് നൽകി. അന്ന് കുട്ടികൾക്ക് മധുര വിളമ്പുകയും സമൃദ്ധമായ ഊണ് നൽകുകയും ചെയ്തു.