ഒ എൽ സി ജി എൽ പി എസ്, പള്ളുരുത്തി/2025-26
പ്രവേശനോത്സവം (02-06-2025)
2025 - 2026 അദ്ധ്യായന വർഷത്തെ പ്രവേശനോത്സവം 2/6/25ന് ഒ എൽ സി ജി എച്ച് എസ് അങ്കണത്തിൽ വെച്ച് സമുചിതമായി ആഘോഷിച്ചു. സ്കൂൾ വരാന്തകളും ക്ലാസ് മുറികളും പൊതുവേദിയും പലനിറത്തിലുള്ള ബലൂണുകളും കുരുത്തോലയും ഉപയോഗിച്ച് വളരെ മനോഹരമായി അലങ്കരിച്ചിരുന്നു. നവാഗതർക്ക് അക്ഷരങ്ങൾ എഴുതിയ കടലാസ് പൂക്കൾ നൽകി സ്വീകരിച്ചു. സ്കൂൾ മാനേജർ Rev.Sr. എൽസി ജോസഫ് അധ്യക്ഷപദം അലങ്കരിച്ച യോഗത്തിൽ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് Rev.Sr. മിനി ആന്റണി ഏവർക്കും സ്വാഗതം ആശംസിച്ചു. കൊച്ചി എം എൽ എ ശ്രീ. കെ.ജെ മാക്സി പ്രവേശനോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്തു .ഡിവിഷൻ കൗൺസിലർ ശ്രീമതി. ഷീബ ഡ്യൂറോം, പി ടി എ പ്രസിഡന്റ് ശ്രീ.റോണി റാഫേൽ Our Lady's സമുച്ചയത്തിലെ മറ്റ് പ്രധാന അധ്യാപികമാർ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. ഹൈസ്കൂൾ വിദ്യാർത്ഥികൾ പ്രവേശനോത്സവ ഗാനം ആലപിച്ചു. എൽ.പി സ്കൂൾ വിദ്യാർത്ഥികളുടെ മനോഹരമായ നൃത്തവും SPC കുട്ടികളുടെ ലഹരി വിരുദ്ധ സ്കിറ്റും എല്ലാവരും ആസ്വദിച്ചു. എൽ എസ് എസ് മത്സരപരീക്ഷയുടെ വിജയികൾക്ക് എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് Rev. Sr. റീന എം.ഡി സമ്മാനം നൽകി അഭിനന്ദിച്ചു. യു.എസ്.എസ്,സംസ്കൃത സ്കോളർഷിപ്പുകൾ നേടിയ വിദ്യാർഥികൾക്ക് എം എൽ എ ശ്രീ. കെ.ജെ മാക്സി സമ്മാനങ്ങൾ നൽകി അഭിനന്ദിച്ചു. സംസ്ഥാന വുഷു ചാമ്പ്യൻഷിപ്പിൽ പുരസ്കാരം നേടിയ കുട്ടികൾക്ക് പി ടി എ പ്രസിഡന്റ് സമ്മാനദാനം നിർവഹിച്ചു. നവാഗതർക്ക് ലഡു വിതരണം ചെയ്യുകയുണ്ടായി. എൽ എസ് എസ് വിദ്യാർത്ഥികളെ പരിശീലിപ്പിച്ച അധ്യാപകരെ യോഗത്തിൽ ആദരിച്ചു. സ്കൂൾ ലീഡർ കുമാരി ഉമ്മുസലൈമ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും കൃതജ്ഞത അർപ്പിച്ചു. ഉച്ചഭക്ഷണ വിതരണത്തിനു ശേഷം ഉച്ചയ്ക്ക്
ഒരുമണിയോടെ ക്ലാസ്സ് അവസാനിച്ചു.