സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രൈമറി വിഭാഗം

പ്രൈമറി വിഭാഗത്തിൽ 5,6,7ക്ലാസ്സുകളിലായി 126കുട്ടികളും, 7 അധ്യാപകരുമാണുള്ളത്. ഓരോ സ്റ്റാൻഡേർഡിലും രണ്ട് ഡിവിഷൻ വീതവും UPക്ക് വേണ്ടി ഒരു പ്രത്യേക IT ലാബും ഉണ്ട് . UPവിഭാഗത്തിൽ ജെ ആർ സി യൂണിറ്റ് ഉണ്ട്.ഇംഗ്ലീഷ് പഠന നിലവാരം ഉയർത്തുന്നതിന് വേണ്ടി ഏഴാം ക്ലാസ്സിന് GOTECപദ്ധതി നടപ്പിലാക്കി വരുന്നു. സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നല്ലരീതിയിൽ നടന്നു വരുന്നു. പഠനപിന്തുണ ക്ലാസ് , ശ്രദ്ധ ക്ലാസ് എന്നിവയും നല്ല രീതിയിൽ നടന്നു വരുന്നു.

പരിസ്ഥിതി ദിനാചരണം (05/6/25)

2025 ജൂൺ 5 ന് ഈ വർഷത്തെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.രാവിലെ സ്കൂൾ അസ്സെമ്പ്ളിയിൽ പ്രിൻസിപ്പൽ ശ്രീ സുധീരൻ കെ. ജെ പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ,PTA പ്രസിഡന്റ്‌, HM, ടീച്ചേഴ്സ്,കൃഷിഭവൻ ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.ഇക്കോ ക്ലബ് ,നേച്ചർ ക്ലബ് ,എന്നിവയുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ  നട്ടു . പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത വ്യക്തമാക്കുന്ന  പോസ്റ്റർ രചന മത്സരം , പരിസ്ഥിതി ദിന ഗാനാലാപനം  ,പരിസ്ഥിതി ദിന ക്വിസ്  എന്നിവ സംഘടിപ്പിച്ചു .

പോസ്റ്റർ രചന മത്സരത്തിൽ ഏഴാം ക്ലാസ്സിലെ കീർത്തന ബൈജു ഒന്നാം സ്ഥാനവും  ദിയ വിഷ്ണു രണ്ടാം സ്ഥാനവും കരസ്ഥമാക്കി .

ക്വിസ്  മത്സരത്തിൽ ഏഴാം ക്ലാസ്സിലെ ഗൗരി സുനിൽ ഒന്നാം സ്ഥാനവും അഞ്ചാം ക്ലാസ്സിലെ അനുഗ്രഹ വി നായർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി .

വായനദിനം(19/06/ 2025)

ഈ വർഷത്തെ വായനദിനം  വിവിധ പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി .വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്‌ഘാടനം ജൂൺ 19 നു നടന്നു .തുടർന്നുള്ള വായനാദിന പ്രവർത്തനങ്ങളായ പുസ്തകപ്രദര്ശനം ,വായനദിനക്വിസ് ,ഭാവാത്മകവായന ,കൈയ്യെഴുത്തുമത്സരം ,പോസ്റ്റർ രചനാമത്സരം എന്നിവ വിദ്യാരംഗംകലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നടന്നു .ക്വിസ് മത്സരത്തിൽ ഒന്നാംസ്ഥാനം ഏഴാംക്ലാസ്സിലെ ഗൗരിസുനിലിനും രണ്ടാംസ്ഥാനം ആറാംക്ലാസ്സിലെ മാധവി ഡി പ്രവീണിനും ലഭിച്ചു . അഞ്ചാം ക്ലാസ്സിലെ അനുഗ്രഹ വി നായരും ആറാം ക്‌ളാസ്സിലെ സനപ്രവീണും  ഭാവാത്മകവായനയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി . കൈയ്യെഴുത്തുമത്സരത്തിൽ ഒന്നാംസ്ഥാനം അഞ്ചാംക്ലാസ്സിലെ ഗാഥ ജി പി യ്യും  രണ്ടാംസ്ഥാനം അഷ്ടമി എ യും നേടി .

സ്കൂൾ ശാസ്ത്രമേള(25/7/2025) [up വിഭാഗം ]

സയൻസ് ,സാമൂഹ്യശാസ്ത്ര ,ഗണിതശാസ്ത്രമേളയോടൊപ്പം പ്രവൃത്തി പരിചയ മേളയും നടന്നു .

ഗണിത ശാസ്ത്രമേള(25/7/2025)

ജ്യോമെട്രിക്കൽ ചാർട് ,നമ്പർ ചാർട് ,പസിൽ ,ഗെയിം ,സ്റ്റിൽ മോഡൽ എന്നീ അഞ്ച് വിഭാഗങ്ങളിലാണ് മത്സരം നടന്നത് . ജ്യോമെട്രിക്കൽ ചാർട്ടിനു ഏഴാം ക്ലാസ്സിലെ ദയസുരേഷിനും ജ്യോമെട്രിക്കൽ ചാർട്ടിന് അഞ്ചാം ക്ലാസ്സിലെ സിദ്ധി സുജിത്തിനും സ്റ്റിൽ മോഡലിന് ഏഴിലെ ഗൗരിശാന്തിനും ഗണിത പസിലിനു അഞ്ചാം ക്ലാസ്സിലെ ദേവനന്ദയും മാത്‍സ് ഗെയിമിനു ഏഴാം ക്ലാസ്സിലെ അനാമിക ഉല്ലാസും ഒന്നാമതെത്തി സബ്ജില്ലാ മത്സരങ്ങൾക്ക് യോഗ്യത നേടി .

സ്വദേശ് മെഗാ ക്വിസ് (30/7/25)

ഇന്ന് സ്കൂൾ തല സ്വദേശ് മെഗാ ക്വിസ് നടത്തി . 7Bയിലെ ഗൗരി സുനിൽ ഒന്നാം സ്ഥാനവും ആനന്തിക ലക്ഷ്മി രണ്ടാം സ്ഥാനവും കരസ്ഥമാക്കി .


.