ശിവപുരം എച്ച്.എസ്.എസ്./അക്ഷരവൃക്ഷം/പ്രകൃതി

14:56, 2 ഓഗസ്റ്റ് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ശിവപുരം എച്ച്.എസ്./അക്ഷരവൃക്ഷം/പ്രകൃതി എന്ന താൾ ശിവപുരം എച്ച്.എസ്.എസ്./അക്ഷരവൃക്ഷം/പ്രകൃതി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

സ്വാർത്ഥനാം നിൻ മകൻ മാനവൻ ചെയ്തിയാൽ
വർത്തിടുന്നോ കണ്ണുനീർ ഇന്നു പൃഥ്വി നീ
 ദാഹിച്ചു നീറുന്ന നിൻ മെന്നിതന്നിലും
 മോഹിച്ച പൊൻ തൂകി മഴയെങ്കിലും
 നിന്റെ മൂർധാവിൽ ഇടിച്ചു നിരത്തിയും
 നിന്മേനി തന്നിൽ വിഷം തെളിയിച്ചിട്ടും
 ചുണ്ട് വിടർത്തി ജീവാമൃതമോന്തുവാൻ
 ഉണ്ടായില്ലല്ലോ കൈവ സർവ്വംസഹേ
 രണ്ടു നിമിഷം കൊണ്ടീജലം സാഗരം
 കൊണ്ടു പോയല്ലോ നിനക്ക് വിധിയിതോ
  നിൻ നയത്തിൽ നിന്നൂർന്നിടും കണ്ണുനീർ
ചാലിൽ വിഷം കലർത്തി സ്വാർത്ഥപുന്തരം
 കണ്ടോ അവൻ എറിയുന്ന പ്ലാസ്റ്റിക്
 കൊണ്ടു നിറഞ്ഞു ജലാശയവും മണ്ണും
 മണ്ണിന് ശ്വാസംമുട്ടുന്ന തിന് കാരണം
 വിണ്ണും പുകയാൽ മലീമസമാകുന്നു
 കാടായ കാടൊക്കെ വെട്ടി നിരത്തിയീ
നാടിന്റെ പച്ച പുതപ്പ് പിച്ചിച്ചീന്തി
 പാടവും കായലും തോടും നികത്തിയിട്ട്
മാഡം പണിയുകയാണ് ഇവൻ മോടിയിൽ
 പരിസ്ഥിതി എന്നറിഞ്ഞിടേണ്ടാതവൻ
 പരിസ്ഥിതിയെക്കുറിചാകുലമാകുമോ
 തണ്ണീർത്തടമതിൽ മണ്ണുമാന്തിട്ട്
 കണ്ണീർ കുടിച്ചു മരിക്കണോ മനുഷ്യ

അന്യ വി
9A ശിവപുരം HSS
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 02/ 08/ 2025 >> രചനാവിഭാഗം - കവിത