ശിവപുരം എച്ച്.എസ്./അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

സ്വാർത്ഥനാം നിൻ മകൻ മാനവൻ ചെയ്തിയാൽ
വർത്തിടുന്നോ കണ്ണുനീർ ഇന്നു പൃഥ്വി നീ
 ദാഹിച്ചു നീറുന്ന നിൻ മെന്നിതന്നിലും
 മോഹിച്ച പൊൻ തൂകി മഴയെങ്കിലും
 നിന്റെ മൂർധാവിൽ ഇടിച്ചു നിരത്തിയും
 നിന്മേനി തന്നിൽ വിഷം തെളിയിച്ചിട്ടും
 ചുണ്ട് വിടർത്തി ജീവാമൃതമോന്തുവാൻ
 ഉണ്ടായില്ലല്ലോ കൈവ സർവ്വംസഹേ
 രണ്ടു നിമിഷം കൊണ്ടീജലം സാഗരം
 കൊണ്ടു പോയല്ലോ നിനക്ക് വിധിയിതോ
  നിൻ നയത്തിൽ നിന്നൂർന്നിടും കണ്ണുനീർ
ചാലിൽ വിഷം കലർത്തി സ്വാർത്ഥപുന്തരം
 കണ്ടോ അവൻ എറിയുന്ന പ്ലാസ്റ്റിക്
 കൊണ്ടു നിറഞ്ഞു ജലാശയവും മണ്ണും
 മണ്ണിന് ശ്വാസംമുട്ടുന്ന തിന് കാരണം
 വിണ്ണും പുകയാൽ മലീമസമാകുന്നു
 കാടായ കാടൊക്കെ വെട്ടി നിരത്തിയീ
നാടിന്റെ പച്ച പുതപ്പ് പിച്ചിച്ചീന്തി
 പാടവും കായലും തോടും നികത്തിയിട്ട്
മാഡം പണിയുകയാണ് ഇവൻ മോടിയിൽ
 പരിസ്ഥിതി എന്നറിഞ്ഞിടേണ്ടാതവൻ
 പരിസ്ഥിതിയെക്കുറിചാകുലമാകുമോ
 തണ്ണീർത്തടമതിൽ മണ്ണുമാന്തിട്ട്
 കണ്ണീർ കുടിച്ചു മരിക്കണോ മനുഷ്യ

അന്യ വി
9A ശിവപുരം HSS
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത