Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ജില്ലാ പ്രവേശനോത്സവം 2025

02/06/2025

2025 26 അധ്യയന വർഷത്തിലെ വയനാട് ജില്ലാ പ്രവേശനോത്സവത്തിന് വേദിയായത് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ കൽപ്പറ്റയിലാണ്.

സ്കൂളിൽ പുതിയതായി അഡ്മിഷൻ നേടിയ കുട്ടികളെയും ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട വിശിഷ്ടാതിഥികളെയും സ്കൂൾ പ്രധാന കവാടത്തിൽ നിന്നും സ്വീകരിച്ച് ഘോഷയാത്രയോടെ ഉദ്ഘാടന വേദിയിലേക്ക്  ആനയിച്ച് ഈ വർഷത്തെ ജില്ലാ പ്രവേശനോത്സവത്തിന്റെ പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങിന് തുടക്കം കുറിച്ചു. കൂടുതൽ വായിക്കാൻ

സമഗ്ര ഗുണമേന്മ പദ്ധതി - പ്രവർത്തനങ്ങൾ

03/06/2025

സംസ്ഥാന സർക്കാറിന്റെ സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായി പാഠം ഒന്ന് നല്ല പാഠം കുട്ടികളിൽ വികസിക്കേണ്ട പൊതുധാരണകൾ എന്ന പ്രവർത്തന പദ്ധതിയുടെ ഒന്നാം ദിനം 3/6/25 ചൊവ്വാഴ്ച ഹൈസ്കൂൾ ജീവിതമാണ്വി ലഹരി എന്ന പേരിൽ വിദ്യാർത്ഥിക്ക് ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു വിമുക്തി ജില്ലാ.കോർഡിനേറ്റർ എൻ സി സജിത് കുമാർ സാറും അസി എക്സൈസ് കമ്മീഷണർ ഷാജി സാറുമാണ് ക്ലാസ് നിയന്ത്രിച്ചത്. ലഹരിയുടെ അപകടങ്ങളെ കുറിച്ചുള്ള വീഡിയോ പ്രസന്റേഷനും കുട്ടികൾളുടെ പോസ്റ്റർ നിർമ്മാണവും നടന്നു.

4/6/25 ബുധനാഴ്ച

രണ്ടാം ദിനത്തിൽ ട്രാഫിക് നിയമങ്ങൾ നാം അറിയേണ്ടത് എന്നതിനെക്കുറിച്ചുള്ള സെമിനാർ സംഘടിപ്പിച്ചു. എസ് പി സി വയനാട് ജില്ലാ അഡീഷണൽ നോഡൽ ഓഫീസർ കെ ഹരിദാസ് സെമിനാറിന് നേതൃത്വം നൽകി. ക്ലാസ് തലത്തിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ട്രാഫിക് സിഗ്നലുകളെ സംബന്ധിച്ചുള്ള ക്വിസ് മത്സരങ്ങളും ഇതിൻറെ ഭാഗമായി നടന്നു. കൂടുതൽ വായിക്കാൻ