ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/സയൻസ് ക്ലബ്ബ്/2025-26
| Home | 2025-26 |
ചാന്ദ്രദിനാഘോഷം 2025
കോടോത്ത് ഡോക്ടർ അംബേദ്കർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ യുപി വിഭാഗം ചാന്ദ്രദിന ആഘോഷം സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു.ഏഴാം ക്ലാസിലെ സയൻസ് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ വിഷയങ്ങളിൽ ഡോക്യുമെന്ററി പ്രദർശനം നടന്നു. ഇന്ത്യയിലെ ബഹിരാകാശ സഞ്ചാരികൾ എന്ന വിഷയത്തിൽ 7 എ ക്ലാസിലെ ശിവദ, അയന എന്നീ കുട്ടികൾ ക്ലാസ് എടുത്തു. ഇതുവരെ നടത്തിയ ബഹിരാകാശ യാത്രകളെക്കുറിച്ചും ബഹിരാകാശ സഞ്ചാരികളെ കുറിച്ചും 7c ക്ലാസിലെ ദേബ്ജിത്ത്,ആദിനാഥ് എന്നീ കുട്ടികൾ വിശദീകരിച്ചു.
ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ നേട്ടത്തെക്കുറിച്ചും ഇന്ത്യയുടെ സ്വകാര്യ അഹങ്കാരമായ ചാന്ദ്രയാൻ ദൗത്യങ്ങളെ കുറിച്ചും 7 ബി ക്ലാസിലെ ദീക്ഷിത് പ്രസാദ് വിവരിച്ചു. ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനും ബഹിരാകാശ രംഗത്തെ നേട്ടങ്ങളെ കുറിച്ച് അറിയുന്നതിനും വിഷയ താൽപര്യം വളർത്തുന്നതിനും ഈ ഡോക്യുമെന്ററി കൊണ്ട് സാധിച്ചു. ചാന്ദ്രദിന ആഘോഷത്തിന്റെ ഭാഗമായി ക്ലാസ് തല ചുമർ പത്രിക നിർമ്മാണ മത്സരം നടന്നു. ഓരോ ക്ലാസും തയ്യാറാക്കിയ ചുമർ പത്രികയുടെ പ്രദർശനവും നടന്നു.ചാന്ദ്രദിന ക്വിസ് മത്സരത്തിൽ 6 ബി ക്ലാസിലെ ശിവദ മോഹൻ ഒന്നാം സ്ഥാനവും 7c ക്ലാസിലെ ദേബ്ജിത്ത് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. രസിത ടീച്ചർ ,സ്മൃതി ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
പോഷകാഹാരം, ദഹനം': ഫുഡ് പ്ലേറ്റ് മാതൃകയുമായി 9A ക്ലാസ് വിദ്യാർത്ഥികൾ
(ജൂലൈ 30, 2025): പോഷകസമൃദ്ധമായ ആഹാരക്രമത്തെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകുന്നതിനായി പരപ്പ ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ വേറിട്ടൊരു പഠനാനുഭവം ഒരുക്കി. 'പോഷകവും ദഹന സംവഹനവും' എന്ന പാഠഭാഗത്തെ ആസ്പദമാക്കി, 9A ക്ലാസിലെ കുട്ടികൾ ചേർന്ന് തയ്യാറാക്കിയ 'ഫുഡ് പ്ലേറ്റ്' മാതൃക ഏറെ ശ്രദ്ധ നേടി. ജീവ ടീച്ചറുടെ നേതൃത്വത്തിലായിരുന്നു ഈ പഠനപ്രവർത്തനം.
വിവിധതരം പോഷകങ്ങൾ അടങ്ങിയ ഭക്ഷണവസ്തുക്കൾ, അവയുടെ പ്രാധാന്യം, ദഹനപ്രക്രിയ എന്നിവയെക്കുറിച്ച് കുട്ടികൾക്ക് വ്യക്തമായ ധാരണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാതൃക തയ്യാറാക്കിയത്. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ ശരിയായ അനുപാതത്തിൽ ഒരു ദിവസത്തെ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട രീതികൾ ഈ ഫുഡ് പ്ലേറ്റിൽ ദൃശ്യപരമായി അവതരിപ്പിച്ചു.
പഠനം വെറും പുസ്തകത്താളുകളിൽ ഒതുക്കാതെ, പ്രായോഗികമായ തലത്തിൽ കുട്ടികളിലേക്ക് എത്തിക്കാൻ ഈ പ്രവർത്തനം സഹായിച്ചു. ഫുഡ് പ്ലേറ്റ് തയ്യാറാക്കുന്നതിലൂടെ, ഓരോ ഭക്ഷണവസ്തുവിലെയും പോഷകാംശങ്ങളെക്കുറിച്ചും, ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ എങ്ങനെ രൂപപ്പെടുത്താമെന്നതിനെക്കുറിച്ചും കുട്ടികൾക്ക് കൃത്യമായി മനസ്സിലാക്കാൻ സാധിച്ചു. ജീവ ടീച്ചറുടെ പിന്തുണയും മാർഗ്ഗനിർദ്ദേശങ്ങളും കുട്ടികൾക്ക് ഒരു പുതിയ അറിവാണ് നൽകിയത്. ഈ മാതൃക മറ്റ് ക്ലാസുകളിലെ കുട്ടികൾക്കും പ്രചോദനമാകുമെന്ന് സ്കൂൾ അധികൃതർ അഭിപ്രായപ്പെട്ടു. ആരോഗ്യകരമായ ഒരു യുവതലമുറയെ വാർത്തെടുക്കുന്നതിൽ ഇത്തരം പ്രവർത്തനങ്ങൾക്ക് വലിയ പങ്കുണ്ടെന്നും അവർ കൂട്ടിച്ചേർത്തു