ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/സയൻസ് ക്ലബ്ബ്
ദേശീയ ശാസ്ത്രദിനം - ഫെബ്രുവരി 28


ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനത്തിൽ കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സയൻസ് എക്സ്പോ 2022 സംഘടിപ്പിച്ചു.കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ സയൻസ് എക്സ്പോ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് എം.ഗണേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്‌മിസ്ട്രസ് ഇ.സനിത സ്വാഗതവും സീനിയർ അസ്സിസ്റ്റന്റ് എ.എം.കൃഷ്ണൻ നന്ദിയും പറഞ്ഞു.അധ്യാപകരായ എൻ.ബാലചന്ദ്രൻ,ശലഭ.എസ്,രസിത.എ.വി,രമ്യ.കെ.വി,ധന്യ എന്നിവർ സംസാരിച്ചു.വിദ്യാർത്ഥികളായ സാനിയ,ഋഷികേശ് എന്നിവർ തൽസമയ പരീക്ഷണങ്ങൾ നടത്തിയത് വിദ്യാർത്ഥികളിൽ കൗതുകമുണ്ടാക്കി.ലഘുപരീക്ഷണങ്ങൾ,വർക്കിംഗ് മോഡലുകൾ,സ്റ്റിൽ മോഡലുകൾ,ജീവചരിത്രക്കുറിപ്പുകൾ,പോസ്റ്ററുകൾ,സയൻസ് ആൽബങ്ങൾ,റൊബോട്ടുകൾ എന്നിവ പ്രദർശനത്തിൽ വിദ്യാർത്ഥികൾ ഒരുക്കിയിരുന്നു.ശാസ്ത്രതത്വങ്ങൾ ലളിതമായി വിദ്യാർത്ഥികളിലെത്തിക്കാൻ ശാസ്ത്രപ്രദർശനത്തിന് കഴിഞ്ഞു.
-
ദേശീയ ശാസ്ത്ര ദിനം - ഉദ്ഘാടന സമ്മേളനം
-
ദേശീയ ശാസ്ത്ര ദിനം - പ്രദർശനം