ജി.എച്ച്. എസ്.എസ്. എടപ്പാൾ/സയൻസ് ക്ലബ്ബ്/2025-26
ദൃശ്യരൂപം
ആരോഗ്യ ഭക്ഷണം അടുത്തറിഞ്ഞ്.....

സ്കൂൾ ശാസ്ത്ര മേളയോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി healthy food plate എന്ന പേരിൽ ക്ലാസ് തലത്തിൽ ഒരു മൽസരം സംഘടിപ്പിച്ചു. ഒരാൾ ഒരു നേരം കഴിക്കേണ്ടുന്ന അവശ്യപോഷകഘടകങ്ങളടങ്ങിയ ഭക്ഷണം ഒരു പ്ലേറ്റിൽ എങ്ങനെ ക്രമീകരിക്കാം എന്നതായിരുന്നു മൽസരം. ആരോഗ്യ ഭക്ഷണ ശീലത്തെക്കുറിച്ച് കുട്ടികൾക്ക് അവബോധം നല്കാൻ പരിപാടി ഉപകരിച്ചു. കൂടാതെ എട്ടാം ക്ലാസിലെ കുട്ടികൾക്കായി ദശപുഷ്പ പ്രദർശനവും നടത്തി.