ജി.എച്ച്. എസ്.എസ്. എടപ്പാൾ/സയൻസ് ക്ലബ്ബ്/2025-26
ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സയൻസ് ക്ലബ്ബ് സ്ലൈഡ് പ്രസന്റേഷൻ, ഉപന്യാസ മൽസരങ്ങൾ എന്നിവ നടത്തി.
ചാന്ദ്രദിനാഘോഷം
ജൂലായ് 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിന ക്വിസ്, കൊളാഷ് നിർമ്മാണം, ചന്ദ്രനിലേക്കുള്ള യാത്ര: ഡിജിറ്റൽ പ്രസന്റേഷൻ എന്നിവ നടത്തി. SPC യൂണിറ്റ് ചാന്ദ്രദിന പതിപ്പ്, പോസ്റ്റർ എന്നിവ നിർമ്മിച്ച് പ്രദർശനം നടത്തി. ചാന്ദ്ര ദിന ക്വിസിൽ കാർത്തിക് എം എസ്(9 A ) ആരോൺ പി ബി (9I) എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
ആരോഗ്യ ഭക്ഷണം അടുത്തറിഞ്ഞ്.....

സ്കൂൾ ശാസ്ത്ര മേളയോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി healthy food plate എന്ന പേരിൽ ക്ലാസ് തലത്തിൽ ഒരു മൽസരം സംഘടിപ്പിച്ചു. ഒരാൾ ഒരു നേരം കഴിക്കേണ്ടുന്ന അവശ്യപോഷകഘടകങ്ങളടങ്ങിയ ഭക്ഷണം ഒരു പ്ലേറ്റിൽ എങ്ങനെ ക്രമീകരിക്കാം എന്നതായിരുന്നു മൽസരം. ആരോഗ്യ ഭക്ഷണ ശീലത്തെക്കുറിച്ച് കുട്ടികൾക്ക് അവബോധം നല്കാൻ പരിപാടി ഉപകരിച്ചു. കൂടാതെ എട്ടാം ക്ലാസിലെ കുട്ടികൾക്കായി ദശപുഷ്പ പ്രദർശനവും നടത്തി.