ഗവ. വി എച്ച് എസ് എസ് വാകേരി/ഐടിക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:23, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15047 (സംവാദം | സംഭാവനകൾ) (''''അരിക്കല്ല് ഗോത്ര പദകോശം''' വാകേരി സ്കൂളിലെ ഐ....' താൾ സൃഷ്ടിച്ചിരിക്കുന്നു)

അരിക്കല്ല് ഗോത്ര പദകോശം വാകേരി സ്കൂളിലെ ഐ. ടി ക്ലബ്ബ് തയ്യാറാക്കിയ പുസ്തകമാണ് അരിക്കല്ല്. വയനാട്ടിലെ മുള്ളക്കുറുമര്‍, അടിയര്‍, കാട്ടുനായ്ക്കര്‍, പണിയര്‍, ഊരാളിക്കുറുമര്‍, കുറിച്യര്‍ എന്നീ ഗോത്രജനതകളുടെ പദാവലികളാണ് ഈ പുസ്തകത്തിലുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് നാടോടി വിജ്ഞാനകോശം എന്ന പേജ് കാണുക വയനാട്ടിലെ ആദിവാസി വിഭാഗക്കാരുടെ പദാവലികള്‍ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. മുള്ളക്കുറുമര്‍, അടിയര്‍, കാട്ടുനായ്ക്കര്‍, ഊരാളിക്കുറുമര്‍, പണിയര്‍ എന്നിവരുടെ പദാവലികളാണ് ഈ പദകോശത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭാഷയും സംസ്‌കാരവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ഓരോ ജനവിഭാഗവും നൂറ്റാണ്ടുകളിലൂടെ ആര്ജ്ജി ച്ച സാംസ്‌കാരിക സവിശേഷതകളെല്ലാം അവരുടെ ഭാഷ യിലും തെളിഞ്ഞും കിടപ്പുണ്ടാകും. അതിനാല്‍ ഒരു ജനതയുടെ സംസ്‌കാരപഠനത്തില്‍ നിന്നും അവരുടെ ഭാഷയെ ഒഴിച്ചു നിര്ത്താ നാവില്ല. വ്യക്തി എന്ന നിലയില്‍ നാമോരോരുത്തരും പ്രയോഗിക്കുന്ന ഭാഷയിലും ഈ സാംസ്‌കാരിക മുദ്രകളുണ്ട്. സമൂഹത്തില്‍ പ്രായംചെന്ന ആളുകളുടെ ഭാഷ ശ്രദ്ധിച്ചു നോക്കൂ; ജീവിതാനുഭവങ്ങളിലൂടെ അവരാര്ജ്ജി ച്ച അറിവും സംസ്‌കൃതിയുമെല്ലാം അവ രുടെ സംഭാഷണങ്ങളില്‍ പ്രതിഫലിക്കുന്നതു കാണാം. പഴമക്കാരുടെ ഭാഷണത്തില്‍ നിറഞ്ഞു നില്ക്കുന്ന ശൈലികളോ, ചൊല്ലുകളോ യുവതലമുറയുടെ ഭാഷയില്‍ കാണാനിടയില്ല. നമ്മുടെ ജീവിതരീതിയിലും കാഴ്ചപ്പാടിലും വരു വ്യതിയാനങ്ങള്‍ ഭാഷയില്‍ പ്രത്യക്ഷപ്പെടുത് സ്വാഭാവികം മാത്രമാണ്. ഈ പശ്ചാത്തലത്തില്‍ ഒരു ഭാഷയുടെ തിരോധാനം സൃഷ്ടിക്കുന്ന പ്രത്യാഘാത ങ്ങളെക്കുറിച്ചുള്ള വിചിന്തനത്തിന് ഏറെ പ്രാധാന്യമുണ്ട്. ഒരു കാലത്ത് സജീവമായി നിലനിന്നിരുന്ന ഭാഷകള്‍ ലോകത്തു നിന്നും പൂര്ണ്ണ മായും അപ്രത്യക്ഷമായതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ആമസോണിയന്‍ ഭാഷയായ 'അരിക്കാപ്പു' സംസാരിച്ചിരുന്ന അവസാനത്തെ രണ്ട് വ്യക്തികളും മരിച്ചതോടെ, ആ ഭാഷയും ചരിത്രമായത് രണ്ടു വര്ഷംഅ മുമ്പാണ്. അതു പോലെ ആശയവിനിമയോപാധി എന്ന തലത്തില്‍ നിന്നും മാറി അക്കാദമിക തലങ്ങളില്‍ മാത്രം നിലനില്ക്കുി ഭാഷകളെയും കാണാം. സംസ്‌കൃത ഭാഷ ഉദാഹരണം. അധിനിവേശ ശക്തികള്‍ അവരുടെ ഭാഷയും സംസ്‌കാരവുമെല്ലാം തദ്ദേശീയരുടെ മേല്‍ അടിച്ചേല്പ്പി ച്ചതിന്റെ ഫലമായി, നില പരുങ്ങലിലായ ഭാഷകളും ഏറെയാണ്. അധിനിവേശ ഭാഷകളുടെ മേധാവിത്വം ദീര്ഘ്കാലം തുടര്‍ന്നാല്‍ ജനങ്ങളുടെ മാതൃ ഭാഷകള്‍ വിസ്മൃതിയിലാവും. ഏതെങ്കിലും വിദേശശക്തികളുടെ കോളനിയായി കഴിയേ ണ്ടിവിരു രാജ്യങ്ങളിലെല്ലാം തദ്ദേശ ഭാഷകള്‍ അടിച്ചമര്ത്തരപ്പെട്ടിട്ടുണ്ട്. ഇന്ത്യയുള്പ്പെെടെയുള്ള മൂന്നാം ലോകരാജ്യങ്ങളുടെ പിന്നാക്കാവസ്ഥയുടെ കാരണങ്ങളില്‍ ഇത്തരം ഘട കങ്ങളും പ്രവര്ത്തിനച്ചതായി കാണാം. മാതൃഭാഷയ്ക്കു പകരം, മറ്റൊരു ഭാഷ വിദ്യാഭ്യാസ തൊഴില്‍ മേഖലകളിലെ മാധ്യമമായി സ്വീകരിക്കുന്ന നാടുകളിൽ വികസന രംഗത്ത് വലിയ പ്രതിസന്ധികളുണ്ടാവുതായി പഠനങ്ങൾ തെളിയിക്കുന്നു. നമ്മുടെ നാട്ടിലെ വിവിധ ആദിവാസി ജനവിഭാഗങ്ങളെല്ലാം സ്വന്തമായ ഭാഷയും സംസ്‌കാരവും കാത്തു സൂക്ഷിച്ചവരാണ്. സമീപകാലം വരെ മറ്റു ജനവിഭാഗങ്ങളില്‍ നിന്നകന്ന് സ്വന്തമായ  കൂട്ടായ്മനിലനിര്‍ത്തി പോന്നവരാണിവര്‍. ആചാരാനുഷ്ഠാനങ്ങള്‍, കലാരൂപങ്ങള്‍, ഭക്ഷണം, വസ്ത്രധാരണം, ഗൃഹനിര്മ്മാനണം, ചികിത്സ എന്നിങ്ങനെ ജീവിത ത്തിന്റെ എല്ലാ മേഖലകളിലും തനതായ സ്വത്വം സംരക്ഷിക്കാന്‍ യത്‌നിച്ച ഗോത്രജനത ഇന്ന് വലിയ വെല്ലുവിളികള്‍ നേരിട്ടു കൊണ്ടിരിക്കുന്നു. പ്രകൃതിയോടിണങ്ങി ജീവിക്കുന്നതിലും, സഹകരണ മനോഭാവം, ഒരുമ എന്നിവയിലധിഷ്ഠിതമായ സാമൂഹികക്രമം നിലനിര്‍ത്തു ന്നതിലും, ഗോത്രജനതയെ ആര്‍ക്കും വെല്ലാനാകുമായിരുന്നില്ല. എന്നാല്‍ പ്രാകൃതാചാരങ്ങളില്‍ നിന്നും അന്ധവിശ്വാസങ്ങളില്‍ നിന്നും മുക്ത മാക്കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരികയെന്നത് ഭരണകൂടത്തിന്റെയും ചില സന്നദ്ധ സംഘടനകളുടെയും മുഖ്യ ലക്ഷ്യമായി മാറിയതോടെ പ്രശ്‌നങ്ങളാരംഭിച്ചു. ഒപ്പം ജീവിത സാഹചര്യങ്ങളിലും, ചുറ്റുപാടുകളിലും വന്ന മാറ്റവും അവരെ പ്രതി കൂലമായി ബാധിച്ചു. പരമ്പരാഗതമായി ശീലിച്ചു പോന്ന കാര്ഷിവകജോലികൾ കുറഞ്ഞു. പ്രകൃതിയില്‍ നിന്നും ശേഖരിച്ചിരുന്ന ഭക്ഷ്യവസ്തുക്കളും ഔഷധസസ്യങ്ങളും കിട്ടാ ക്കനിയായി. കാടിന്റെ മക്കള്‍ കാലാന്തരത്തിൽ ഭൂരഹിതയായി മാറി. മരിച്ചാല്‍ സംസ്‌കരി ക്കാനുള്ള ആറടി മണ്ണിനുപോലും മറ്റുള്ളവര്‍ കനിയണമെന്നായി. ജനിതകരോഗമായ സിക്കിള്‍ സെല്‍ അനീമിയയോടൊപ്പം ക്യാന്സസര്‍, ക്ഷയം മുതലായ മാരകരോഗങ്ങളും, ഇവരെ വേട്ടയാടി. തൊഴില്‍ തേടി കുടകിലേക്കു പോയവര്‍, ജീവച്ഛവങ്ങളായി തിരികെ യെത്തി; പലരും മൃതശരീരങ്ങളായും. യുവാക്കളില്‍ നല്ലൊരു ഭാഗവും ലഹരിയില്‍ മുങ്ങിത്താണു. അപ്പോഴും ആദിവാസി ക്ഷേമത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ ചെലവഴിക്കുന്നതായി നാം കണക്കു നിരത്തും. ഈ പ്രശ്‌നങ്ങളെല്ലാം ഒരു പരിധിവരെ പൊതുസമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. പരിഹാരമാര്ഗ്ഗംങ്ങളെക്കുറിച്ച് ആരും ഗൗനിക്കുന്നില്ലെു മാത്രം! അവരുടെ പ്രശ്‌ന ങ്ങളില്‍ എന്തിന് മറ്റുള്ളവര്‍ വേവലാതിപ്പെടണം? നാം ഉടമകളും ആദിവാസികള്‍ അടിമക ളുമാണല്ലോ! (അവരുടെ ഊരുകളെ കുറിക്കാന്‍ നമ്മള്‍ പ്രയോഗിക്കു 'കോളനി' എന്ന പദത്തിന്റെ ധ്വനി മറ്റെന്താണ്?) എന്നാല്‍ പൊതു സമൂഹമോ, മാധ്യമങ്ങളോ മാത്രമല്ല, ഗോത്രജനതയും വേണ്ടത്ര തിരിച്ചറിഞ്ഞിട്ടില്ലാത്ത മറ്റൊരു വെല്ലുവിളി ഇനിയും കാണാതിരുന്നു കൂടാ. ആദിവാസി ഭാഷകളും കലകളും നേരിടു പ്രതിസന്ധിയാണത്. അവരുടെ തനതു കൂട്ടായ്മകള്‍ നശി ക്കുകയും, സ്വത്വം നഷ്ടപ്പെടുകയും ചെയ്തതോടെയാണ് ഈ പ്രശ്‌നത്തിനും തുടക്കം കുറിക്കുത്. മിക്ക ആദിവാസിഭാഷകളും ശക്തമായ ആശയവിനിമയോപാധി യായി നില നിന്നപ്പോഴും അവയ്ക്കു സ്വന്തമായി ലിപിയില്ലാതെ വാമൊഴിയായി മാത്രം പ്രചരിച്ചു പോവയാണെന്ന വസ്തുതയും അവയുടെ പതനം എളുപ്പമാക്കുന്നുണ്ട്. ഇപ്പോഴത്തെ ചുറ്റുപാടില്‍ പ്രബല ആദിവാസി വിഭാഗങ്ങളായ പണിയര്‍, കുറുമര്‍, അടിയര്‍, കാട്ടുനായ്ക്കര്‍ തുടങ്ങിയവര്‍ ഉപയോഗിച്ചു വരുന്ന ഭാഷകള്‍ മൂന്നോ നാലോ പതിറ്റാണ്ടിനപ്പുറം അതിജീവിക്കുമോ എന്ന കാര്യം സംശയമാണ്. ഗോത്രജനതയില്‍ തന്നെ അഭ്യസ്തവിദ്യരായ പുതുതലമുറ തങ്ങളുടെ ഭാഷയേയും സംസ്‌കാരത്തെയും നോക്കിക്കാണുന്നത് തെല്ലൊരു അപകര്ഷെ ബോധത്തോടെയാണ്. സ്വന്തം ഭാഷയ്ക്കുപരിയായി ഇംഗ്ലീഷിനെ പ്രതിഷ്ഠിക്കുന്ന മലയാളിയുടെ മനോഭാവത്തിനു സമാനമാണിത്. വിദ്യാഭ്യാസ രംഗത്ത് ആദിവാസി വിദ്യാര്ത്ഥി കള്‍ നേരിടുന്ന പിന്നാക്കാവസ്ഥയുടെ യഥാര്ത്ഥക കാരണം അവരുടെ ഭാഷയുമായി ബന്ധപ്പെട്ടിരിക്കുന്നു വിദ്യാലയങ്ങളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് പ്രൈമറി തലത്തില്‍ പൂര്ണ്ണെമായും ഇല്ലാതയെന്ന് സര്വ്വേു റിപ്പോര്‍'ട്ടുകളുടെ വെളിച്ചത്തില്‍ നാം അവകാശപ്പെടാറുണ്ട്. വയനാട്ടിലെ ഒന്നോ രണ്ടോ ആദിവാസി ഊരുകളില്‍ ചെന്ന് ഒരു പ്രാഥമിക അന്വേഷണം നടത്തിയാല്‍ തന്നെ ഈ അവകാശവാദം പൊളിയും. പാഠപുസ്തകവും യൂണിഫോമും, ഉച്ചഭക്ഷണവുമെല്ലാം സൗജന്യമായി നല്കിംയിട്ടും, ഇവര്ക്കി ടയില്‍ കൊഴിഞ്ഞു പോക്ക് തുടരുതിന്റെ കാരണമാണ് പരിശോധിക്കേണ്ടത്. ഉത്തരം ലളിതമാണ്: വിദ്യാലയങ്ങളിലെത്തുന്ന ഓരോ ആദിവാസി വിദ്യാര്ത്ഥി യും അവന്റെ സാംസ്‌കാരിക പശ്ചാത്തലവും ഭാഷയും അവഗണിക്കപ്പെടുതിനു സാക്ഷിയാകേണ്ടി വരുന്നു. അതിന്റെ പേരില്‍ സഹപാഠികളുടെ പരി ഹാസത്തിനു പാത്രമാവുന്നു. അവനെ സംബന്ധിച്ച് ഒട്ടും ജീവിതഗന്ധിയല്ലാത്ത പഠന പ്രവര്ത്ത്നങ്ങളാണ് അവിടെ പ്രയോഗിച്ചു വരുന്നത്. ഇത്തരം പ്രതിസന്ധികളെ അതി ജീവിക്കാനുള്ള കരുത്തും, ആവശ്യബോധവും ചെറിയൊരു വിഭാഗത്തിനെങ്കിലും ഇല്ലാതെ പോകുന്നതുകാരണം കൊഴിഞ്ഞു പോക്ക് ഒരു യാഥാര്ത്ഥ്യ മായി നില നില്ക്കുനന്നു. ഗോത്രജനതയുടെ ഭാഷയെയും സാസ്‌കാരികത്തനിമയെയും അവഗണിക്കാതെ തന്നെ അവര്ക്കു  മെച്ചപ്പെ' ജീവിത സൗകര്യങ്ങളും വിദ്യാഭ്യാസവും നല്കാംന്‍ പദ്ധതി കളാവിഷ്‌കരിക്കേണ്ടതുണ്ട്. ആദിവാസി വിദ്യാര്ത്ഥി കള്‍ കൂടുതലുള്ള വിദ്യാലയങ്ങളില്‍ പ്രാഥമിക തലത്തിലേക്കായി അവരുടെ ഭാഷയിലുള്ള പാഠാവലികളും പഠനപ്രവര്ത്തുന ങ്ങളും തയ്യാറാക്കാവുതാണ്. ഗോത്രജനതയുടെ കലാരൂപങ്ങള്‍ ഡോക്യുമെന്റ് ചെയ്യാനും ക്ലാസ്സ് മുറികളില്‍ അവ പ്രയോജനപ്പെടുത്താനും സാധിക്കണം. ഇത്തരം മേഖല കളിലെ വിദ്യാലയങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകര്ക്കുക വിദഗ്ദ പരിശീലനം ലഭ്യമാക്കുകയും വേണം. ആദിവാസി ഭാഷകളും കലകളും സംരക്ഷിക്കുന്നതില്‍ മാധ്യമങ്ങള്ക്കും അനൗപ ചാരിക ഏജന്സിലകള്‍ക്കും പങ്കു വഹിക്കാനുണ്ട്. വയനാ'ട്ടില്‍ നിന്നുള്ള പ്രഥമ എഫ്. എം. റേഡിയോ ആയ 'മാറ്റൊലി' ആദിവാസി ഭാഷകളില്‍ വാര്‍ത്തഫകള്‍ പ്രക്ഷേപണം ചെയ്യുന്നതും, ഗോത്രകലകള്‍ക്ക് പ്രാധാന്യം നല്കു്ന്നതും പ്രശംസനീയമായ മാതൃകയാണ്. ഭാഷയുടെ മരണം സംസ്‌കാരത്തിന്റെ മരണമാണെന്നും, അതു സൃഷ്ടിക്കുന്ന സാമൂഹികപ്രത്യാഘാതങ്ങള്‍ നമ്മുടെ കണക്കു കൂട്ടലുകള്‍ക്കപ്പുറമാണെന്നും നാം തിരിച്ച റിയേണ്ടതുണ്ട്. അസംഘടിതരും പാര്‍ശ്വ വത്കൃതരുമായ ആദിവാസി ജനവിഭാഗങ്ങളുടെ ഭാഷകളും സാംസ്‌കാരിക പാരമ്പര്യവും സംരക്ഷിക്കപ്പെടേണ്ടത് പൊതുസമൂഹത്തിന്റെ കൂടി ആവശ്യമാകുന്നത് അതുകൊണ്ടാണ്. മിക്കഗോത്ര ഭാഷകളും ഊര്‍ധ്വന്‍ വലിച്ചു തുടങ്ങിയ ഈ വേളയിലെങ്കിലും അതിനുള്ള ശ്രമങ്ങള്‍ നാം നടത്തേയേ മതിയാകൂ.

       ഈ പദകോശം വിക്കിഡിക്ഷ്ണറിയില്‍ ഉള്‍പ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം.ഇതോടെ ലോകത്തെവിടെയുള്ളവര്‍ക്കും ഇതു കാണുന്നതിനും ആദിവാസിഭാഷ മനസ്സിലാക്കുന്നതിനും സാധിക്കും.കൂടാതെ ഏതു സമയത്തുവേണമെങ്കിലും ആര്‍ക്കും റഫര്‍ ചെയ്യാനും സാധിക്കും.  വിക്കിഡിക്ഷ്ണറിയില്‍ ഉല്‍പ്പെടുന്നതോടെ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കും പൊതുവെ  ആദിവാസി സമൂഹത്തിനും തങ്ങളുടെ ഭാഷ മോശമെന്ന അപകര്‍ഷതാബോധം ഇല്ലാതാകുകയും കൃമേണ അവരുടെ സ്വത്വ ബോധം ഉന്നതമാക്കുകയും ചെയ്യും എന്ന് പ്രത്യശിക്കുന്നു.