എസ്സ്.കെ.വി.ജി.എച്ച്.എസ്സ്.എസ്സ്.നീണ്ടൂർ/പ്രവർത്തനങ്ങൾ/2025-26
കോട്ടയം ജില്ലാ സ്കൂൾ പ്രവേശനോത്സവം
2025-26 അധ്യായനവർഷത്തെ കോട്ടയം ജില്ലാ സ്കൂൾ പ്രവേശനോത്സവം നീണ്ടൂർ എസ് കെ വി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ബഹു സഹകരണ തുറമുഖം ദേവസ്വം വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ എം എൽ എ ഉദ്ഘാടനം ചെയ്തു.ഉദ്ഘാടനത്തിനു മുന്നോടിയായി പ്രാവട്ടം കവലയിൽ നിന്നാരംഭിച്ച വർണാഭമായ ഘോഷയാത്രയിൽ വിവിധ രാഷ്ട്രീയ പ്രവർത്തകർ, വിദ്യാഭ്യാസമേഖലയിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ, സാംസ്കാരിക പ്രവർത്തകർ, പിടിഎ പിടിഎ എസ് എം സി അംഗങ്ങൾ, രക്ഷകർത്താക്കൾ, അധ്യാപകർ, കുടുംബശ്രീ അംഗങ്ങൾ, വിദ്യാർത്ഥികൾ,എസ് പി സി,എൻഎസ്എസ് എസ് എസ് എസ് എസ് ,റെഡ് ക്രോസ്, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ,എന്നിവരോടൊപ്പം വിവിധ കലാരൂപങ്ങൾ, ബാൻഡ് മേളം ചെണ്ടമേളം എന്നിവയും അണിനിരന്നു. മുഖ്യമന്ത്രിയുടെ സംസ്ഥാന തല സ്കൂൾ പ്രവേശനോത്സവ ഉദ്ഘാടനത്തിന്റെ തൽസമയ സംപ്രേഷണം എല്ലാവർക്കും കാണാനുള്ള സൗകര്യം ഒരുക്കി നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ വി കെ പ്രദീപിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രാവേശ
നോത്സവത്തിന് കോട്ടയം ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ ശ്രീമതി ഹണി ജി അലക്സാണ്ടർ സ്വാഗതമാശംസിച്ചു. കോട്ടയം ജില്ലാ കളക്ടർ ശ്രീ ജോൺ വി സാമുവൽ നവാഗതർക്ക് സമ്മാനങ്ങൾ നൽകി അവരെ സ്കൂളിലേക്ക്b സ്വാഗതം ചെയ്തു. കോട്ടയം ജില്ലാ പഞ്ചായത്ത് തലയാഴം ഡിവിഷൻ മെമ്പർ ശ്രീമതി ഹൈമി ബോബി അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനം ചെയ്ത് സംസാരിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങൾ, കോട്ടയം വെസ്റ്റ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി സുനിമോൾ എം ആർ, പാലാ ജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ സത്യപാലൻ, ഡയറ്റ് ഫാക്കൽറ്റി മഞ്ജു പി കെ, പി റ്റി എ പ്രസിഡന്റ് ശ്രീ കെ എൻ രാജൻ, കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീകുമാർ പി ആർ, സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി പ്രിയ ഗോപാൽ, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി കൃഷ്ണകുമാരി പി കെ എന്നിവർ സംസാരിച്ചു. പിടിഎ, എം പി ടി എ,എസ് എം സി അംഗങ്ങൾ,സാംസ്കാരിക മേഖലകളിൽ പെട്ടവർ രക്ഷിതാക്കൾ,തദേശവാസികൾ, പൂർവ വിദ്യാർഥികൾ രക്ഷകർത്താക്കൾ, അധ്യാപകർ വിദ്യാർത്ഥികൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.