പാലയാട് ഈസ്റ്റ് ജെ ബി എസ്

12:13, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14221 (സംവാദം | സംഭാവനകൾ)

== ചരിത്രo . പ്രകതിരമണീയമായ ധർമ്മടം പഞ്ചായത്തിലെ കിഴക്കേ പാലയാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പാലയാട് ഈസ്റ്റ് ജൂനിയർ ബേസിക് സ്കൂൾ എന്ന ഈ വിദ്യാലയം 1918 ൽ ശ്രീകണാരി ഗുരിക്കൾ സ്ഥാപിച്ചതാണ് ജാതി വ്യവസ്ഥ നിലനിന്നിരുന്ന, സത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്നത്ത ആകാലഘട്ടത്തിൽ പെൺകുട്ടികൾക്കായി കുടിപ്പള്ളിക്കൂടം എന്ന നിലയിൽ ആരംഭിച്ച ഈ വിദ്യാലയം 1926 ൽ അംഗീകാരം നേടി ഗവൺമെന്റ് അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഒരു പ്രീ ബേസിക് ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്. അക്ഷര ദീപമായ ഈ സരസ്വതീ ക്ഷേത്രം ഇന്ന് കട്ടികളുടെ കുറവുമൂലം ദൈന്യതയനുഭവിക്കുകയാണ്. ഇംഗ്ലീഷ് സ്കൂളുകളുടെ അതിപ്രസരം ഈ സ്കൂളിനേയും ബാധിച്ചിരിക്കുന്നു. എന്നാൽ മികച്ച പഠനപ്രവർത്തനങ്ങൾ കൊണ്ടും പാഠ്യേതര പ്രവർത്തനങ്ങളാലും ഇന്ന് ഈ വിദ്യാലയവും മുന്നേറുകയാണ് ഒരു പുത്തനുണർവ് കൈവന്ന ഈ വിദ്യാലയം ഒരു പുനർജനി തേടുകയാണ്.

പാലയാട് ഈസ്റ്റ് ജെ ബി എസ്
വിലാസം
പാലയാട് ഈസററ് ജെ.ബി.എസ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-01-201714221




== ഭൗതികസൗകര്യങ്ങള്‍ == വിശാലമായ നാല് ക്ലാസ് മുറികളും പ്രീബേസിക്കിന് പ്രത്യേകമായിത്തന്നെ വിശാലമായ ക്ലാസ് മുറികൾ ഇവിടെയുണ്ട് സ്കൂളിന് യധേഷ്ടം ഉപയോഗിക്കാവുന്ന തരത്തിലുള്ള കിണർ വെള്ളം മാനേജരുടെ സ്ഥലത്ത് സ്കൂളിനടുത്ത് തന്നെയുണ്ട്' അതിൽ മോട്ടോർ വച്ചിട്ടാണ് സ്കൂളിനാവശ്യമുള്ള വെള്ളമുപയോഗിക്കുന്നത് ' ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക സൗകര്യമുള്ള ഒരു കളിസ്ഥലവും ഒരു സ്റ്റേജും ഉവിടെ സ്കൂളിനുണ്ട് 'ഇവിടെ ഞങ്ങൾക്ക് ഇന്റർനെറ്റ് സൗകര്യവും 4 കമ്പ്യൂട്ടറുകളുമുണ്ട്

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == രാവിലെ നാല് ദിവസങ്ങളിൽ ഇംഗ്ലീഷ് അസംബ്ലിയും ഒരു ദിവസം മലയാളം അസംബ്ലിയും നടത്തി വരുന്നു. മാസ് ഡ്രിൽ, യോഗ, സൈക്കിൾ പഠനം, കലാപഠനം ( ഡാൻസ്), വിവര സാങ്കേതിക വിദ്യ, വിവിധ തരം ക്ലബുകൾ, ഫീൽഡ് ട്രിപ്പ്, എന്നിവ കൃത്യമായി ' നടത്തി വരു ന്നു .

== മാനേജ്‌മെന്റ് == ശക്തമായ ഒരു മാനേജുമെന്റ് ഈ വിദ്യാലത്തി നുണ്ട് . ഇപ്പോൾ ഈ വിദ്യാലയത്തിന്റെ മാനേജർ ഈ വിദ്യയലയത്തിൽനിന്ന് പ്രധാന അധ്യാപകനായി വിരമിച്ച ശ്രീ ഗോപീ കൃഷ്ണൻ മാസ്റ്ററാണ് .

== മുന്‍സാരഥികള്‍ == സ്കൂളിനെ മികവിലേക്ക് നയിക്കാൻ സഹായിച്ചത് ശ്രീ ഗോവിന് മാസ്റ്റർ, ശ്രീ ഗൗതമൻ ,ശ്രീമതി ചിത്രജ, ശ്രീ ഗോപീ ക്രിഷ്ണൻ എന്നിവരാണ്.

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == ഡോക്ടർ ബാബുരാജ, അഡ്വക്കറ്റ് അശോകൻ, ധർമ്മടം പഞ്ചായത്ത് 19 വാർഡ് മെമ്പർ ശ്രീ ഗോപീ ക്രിഷ്ണൻ എന്നിവർ ഈ വിദ്യാലയത്തിലെ പ്രഗൽഭരായ പൂർവ്വ വിദ്യാർഥികൾ ആണ് .

==വഴികാട്ടി= ഈ വിദ്യാലയത്തിലെ മുൻ അധ്യാപകരും എസ്.എസ്. ജി പ്രവർത്തകരും വഴികാട്ടികളായി പ്രവർത്തിക്കുന്നു

"https://schoolwiki.in/index.php?title=പാലയാട്_ഈസ്റ്റ്_ജെ_ബി_എസ്&oldid=278541" എന്ന താളിൽനിന്ന് ശേഖരിച്ചത്