എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/വിദ്യാരംഗം‌/2024-25

20:41, 25 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22076 (സംവാദം | സംഭാവനകൾ) (വായനദിനം: വീഡിയോ ലിങ്ക്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


വായനദിനം

ജൂൺ 19 ന് വായനദിനം ആചരിച്ചു. പി ടി എ പ്രസിഡന്റ് സുധീർ കെ എസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രിൻസിപ്പൽ പി വി രാജേശ്വരി സ്വാഗതം ആശംസിച്ചു. വായനയുടെ ആവശ്യകതയെ കുറിച്ച് ഇരുവരും സംസാരിച്ചു. യോഗത്തിന്റെ ഉദ്ഘാടനകർമ്മം വിളക്ക് കൊളുത്തി നിർവഹിച്ചു കൊണ്ട് സ്കൂൾ മാനേജർ പൂജനീയ പ്രവ്രാജിക നിത്യാനന്ദ പ്രാണ മാതാജി അനുഗ്രഹ പ്രഭാഷണം നടത്തി. മനുഷ്യ ജീവിതത്തിൽ വായനയുടെ മൂല്യത്തെ  കുറിച്ച് മാതാജി സംസാരിച്ചു. വിശിഷ്ടാതിഥി ആയി എത്തിയത് മാധ്യമ പ്രവർത്തകൻ, സാമൂഹ്യ പ്രവർത്തകൻ എന്നീ നിലയിൽ തന്റെ വ്യക്തി മുദ്ര പതിപ്പിച്ച ആർ ബാലകൃഷ്ണൻ ആയിരുന്നു. അദ്ദേഹം വായനയുടെ പ്രാധാന്യത്തെ കുറിച്ചും ഹൈക്കൂ കവിതകളെ പറ്റിയും സംസാരിച്ചു. ഒപ്പം കുട്ടികൾക്കായി ദൂരദർശൻ മാതൃകയിൽ വാർത്ത അവതരിപ്പിക്കുകയും ചെയ്തു. ധനുഷ്ക വള്ളത്തോൾ നാരായണ മേനോന്റെ 'എന്റെ ഭാഷ ' എന്ന കവിത ആലപിച്ചു. ആറാം ക്ലാസ്സിലെ മാളവിക വള്ളത്തോൾ നാരായണ മേനോന്റെ 'എന്റെ ഗുരുനാഥൻ ' എന്ന കവിത ആലപിച്ചു.

സംസ്കൃതം അധ്യാപിക എസ് സിന്ധു ആശംസ അർപ്പിച്ചു. ലക്ഷ്മി കെ ബി വായന ദിന സന്ദേശം നൽകി. ഋതു കെ സന്ദീപ്, ആരാധ്യ, ആദിത്യ കൃഷ്ണ എന്നീ വിദ്യാർത്ഥിനികൾ വായനാനുഭവം പങ്കു വെച്ചു. നന്ദ ദേവൻ അക്കിത്തം നമ്പൂതിരിപ്പാടിന്റെ തോട്ടക്കാരൻ എന്ന കവിത ആലപിച്ചു. പൂജിതയും സംഘവും നാടൻപ്പാട്ട് അവതരിപ്പിച്ചു. ഹോസ്റ്റൽ വിദ്യാർത്ഥിനികൾ സുഗതകുമാരിയുടെ 'കൃഷ്ണാ നീ എന്നെ അറിയില്ല ' എന്ന കവിതയുടെ നൃത്തശില്പം അവതരിപ്പിച്ചു. പൂജിത വായനദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. മലയാളം അധ്യാപിക ഗീത കെ നന്ദി പ്രകാശിപ്പിച്ചു.

ദൂരദർശൻ മാതൃകയിൽ വാർത്ത അവതരണം

വായനാദിന പരിപാടികൾ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക