എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/സയൻസ് ക്ലബ്ബ്/2024-25
| Home | 2025-26 |
ആദ്യ യോഗം ജൂലൈ 10ന് സയൻസ് ലാബിൽ വച്ച് നടന്നു. എച്ച് എസ് വിഭാഗം ലീഡറായി ഒമ്പതാം ക്ലാസ്സിലെ അനശ്വരയെയും യു പി വിഭാഗം ലീഡറായി ഏഴാംക്ലാസ്സിലെ അവനികൃഷ്ണയെയും തെരഞ്ഞെടുത്തു. ക്ലൂബ്ബ് കൺവീനർ - കവിത രാധാകൃഷ്ണൻ. 75 കുട്ടികളാണ് ക്ലബ്ബിൽ അംഗങ്ങളായിട്ടുള്ളത്. വ്യാഴാഴ്ചകളിലാണ് യോഗം കൂടാറുള്ളത്. ഊർജസംരക്ഷണ മാർഗ്ഗങ്ങൾ, സ്പേസുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവയെ കുറിച്ചുള്ള ചർച്ച ലഘു പരീക്ഷണങ്ങൾ ഇവയാണ് നടത്താറുള്ളത്.
ചാന്ദ്രദിനം
ചാന്ദ്രദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം, പ്രസംഗം എന്നീ മത്സരങ്ങൾ നടത്തി. വിജയികൾക്കുള്ള സമ്മാനദാനവും നടത്തി. ചാന്ദ്രോപരിതലത്തെ പരിചയപ്പെടുത്തുന്ന ഒരു ചെറിയ സ്കിറ്റ് യു പി വിഭാഗം കുട്ടികൾ അസംബ്ലിയിൽ അവതരിപ്പിച്ചു.
സബ്ജില്ലാ ശാസ്ത്രമേളയിൽ റിസർച്ച് ടൈപ്പ് പ്രോജക്റ്റ്, ഇംപ്രൊവൈസ്ഡ് പരീക്ഷണം എന്നീ മത്സരങ്ങളിൽ മികച്ച ഗ്രേഡ് കരസ്ഥമാക്കി.
സ്കൂൾ ഇന്നൊവേഷൻ മാരത്തോൺ -2024 പ്രൊജക്റ്റുകൾ സമർപ്പിച്ചു. വൈ ഐ പി ശാസ്ത്രപഥത്തിൽ സമർപ്പിച്ച പ്രോജക്റ്റുകളിൽ നിന്ന് ദേവികൃഷ്ണ പി എം പ്രദീപ്ത ജി ജെ എന്നിവരുടെ പ്രോജക്റ്റ് പ്രിലിമിനറി തലത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. കുട്ടികളിലെ ശാസ്ത്ര അഭിരുചികൾ ഉൾക്കൊണ്ട് ശാസ്ത്ര കൗതുകങ്ങൾ എന്ന കയ്യെഴുത്തു മാസിക ജനുവരിയിൽ പുറത്തിറക്കുകയുണ്ടായി.
എൽ ഇ ഡി ബൾബ് നിർമ്മാണം
ഊർജ്ജ സംരക്ഷണത്തെ,കുറിച്ചു മനസ്സിലാക്കാനും എൽഇഡി ബൾബുകൾ ഉപയോഗിച്ചാൽ എങ്ങനെ ഊർജ്ജ ഉപഭോഗം കുറക്കാം എന്നും കാര്യക്ഷമത കൂട്ടാമെന്നും മനസ്സിലാക്കുന്നതിനായി സയൻസ് ക്ലബ്ബും എനർജി ക്ലബ്ബും സംയുക്തമായി ഒരു എൽഇഡി നിർമ്മാണ ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി. 2025 ജനുവരി 30 വ്യാഴാഴ്ചയാണ് ക്ലാസ് നടത്തിയത്. ക്ലാസ് എടുത്തത് കെഎസ്ഇബി സബ്സ്റ്റേഷൻ ഓപ്പറേറ്റർ പി സാബിർ ആണ്. നൂറിൽ അധികം കുട്ടികൾ ക്ലാസിൽ പങ്കെടുക്കുകയുണ്ടായി. പങ്കെടുത്ത എല്ലാവരും സ്വന്തമായി എൽഇഡി ബൾബ് നിർമ്മിക്കുകയും അതിൻ്റെ നിർമ്മാണ രീതിയും എൽഇഡി ബൾബ് ഉപയോഗിക്കുന്നതിലൂടെ എങ്ങനെ വൈദ്യതോർജ്ജം ലാഭിക്കാം എന്നതിനെക്കുറിച്ചും മനസ്സിലാക്കി. വെറുമൊരു എൽഇഡി ലാമ്പ് നിർമ്മിക്കുക എന്നതിലുപരി അതിന്റെ പ്രവർത്തനരീതിയും വൈദ്യുതോർജ്ജലാഭവും ഇതിലൂടെ കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു
ചിത്രശാല
-
വിജ്ഞാനസാഗർ സന്ദർശനം
-
ശാസ്ത്ര കൗതുകങ്ങൾ - കയ്യെഴുത്തുമാസിക