എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട്
എസ്. ഡി. പി. വൈ. കെ. പി. എം. എച്ച്. എസ്. എടവനക്കാട് | |
---|---|
വിലാസം | |
എടവനക്കാട് എറണാകുളം ജില്ല | |
സ്ഥാപിതം | 31 - 05 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-01-2017 | Kpmhs |
ആമുഖം
എറണാകുളം ജില്ലയിലെ വൈപ്പിന്‍ ദ്വീപില്‍ ഏതാണ്ട് മധ്യഭാഗത്തായി എടവനക്കാട് ഗ്രാമപഞ്ചായത്തില്‍ വൈപ്പിന്‍ മുനമ്പം റോഡിന് കിഴക്കുവശത്തായി എസ്.ഡി.പി.വൈ കെ.പി.എം.ഹൈസ്ക്കൂള്‍ (SDPY KPMHS)സ്ഥിതിചെയ്യുന്നു. വാഹനമാര്‍ഗം സ്കൂളിലെത്താന്‍ എറണാകുളത്തു നിന്നും 15 കിലോമീറ്റര്‍ വടക്കോട്ടും പറവൂര്‍ നിന്നാണെങ്കില്‍ 12 കിലോമീറ്റര്‍ തെക്കോട്ടും സഞ്ചരിക്കണം.
ചരിത്രം
ജില്ലയിലെ തന്നെ ആദ്യകാലസ്ക്കൂളുകളിലൊന്നായ ഈ വിദ്യാലയത്തെപ്പറ്റി ഒരല്പം ചരിത്രം പങ്കുവെക്കാം. വാഹനസൗകര്യം പോലുമില്ലാതിരുന്ന അക്കാലത്ത് ഏറെ ദൂരം നടന്നു പോകേണ്ടുന്ന ഒരു ദുരവസ്ഥ നാട്ടിലുണ്ടായിരുന്നു. ഏതാണ്ട് ഒരു മണിക്കൂറെങ്കിലും നടന്നെങ്കില്‍ മാത്രമേ തൊട്ടടുത്തുള്ള സ്ക്കൂളുകളില്‍ എത്തുകയുള്ളു എങ്കില്‍ കൂടുതലൊന്നും ആ ദുരിതപര്‍വ്വത്തേക്കുറിച്ച് കൂടുതല്‍ വിസ്തരിക്കേണ്ടതില്ലല്ലോ. ഇതിന് ഒരറുതി വരുത്താന്‍ 1937 മെയ് മാസം 31-ം തീയതി എടവനക്കാട് ചെള്ളാമഠത്തില്‍ കുമാരപ്പണിക്കരാണ് എല്‍.എസ് എടവനക്കാട് എന്ന പേരില്‍ സ്ക്കൂള്‍ ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ പ്രൈമറിവിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുള്ളു. തുടര്‍ന്ന് 1950 ല്‍ എച്ച്.എസ്.എടവനക്കാട് എന്ന പേരില്‍ ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. ഏതാണ്ട് രണ്ട് ദശാബ്ദം മുമ്പ് വരെ ഷിഫ്റ്റ് സമ്പ്രദായമായിരുന്നു നിലനിന്നിരുന്നത്.
1998 ല്‍ ഏറ്റവും നല്ല എയിഡഡ് സ്ക്കൂളിനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സ്ക്കൂള്‍ കലോത്സവം, കായികമേള, പ്രവൃത്തിപരിചയമേള തുടങ്ങിയ പാഠ്യേതരമേഖലകളില്‍ സ്ക്കൂളിനും വിദ്യാര്‍ത്ഥികള്‍ക്കും സംസ്ഥാനതലം വരെ പങ്കെടുക്കാനും ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിക്കാനും സാധിച്ചിട്ടുണ്ട്. തുടര്‍ച്ചയായ ഒന്‍പതു കൊല്ലം ഉപജില്ലാതല കലാപ്രതിഭപട്ടം കരസ്ഥമാക്കിയ എന്ന സംസ്ഥാന റെക്കോഡിനുടമയായ കെ.ആര്‍.കിഷോര്‍ എന്ന വിദ്യാര്‍ത്ഥിയും സ്ക്കൂളിന്റെ ഒരഭിമാനതാരം തന്നെയാണ്. 2003 ല്‍ ഏറ്റവും നല്ല പി.ടി.എയ്ക്കുള്ള അവാര്‍ഡ് നേടാനും സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്. പ്രവൃത്തിപരിചയക്ലാസുകള്‍ക്കും കായികപരിശീലനത്തിനുമായി പ്രവൃത്തിസമയത്തിനു ശേഷവും സമയം കണ്ടെത്തി വരുന്നു.
വര്‍ത്തമാനകാല വിദ്യാഭ്യാസ ചരിത്രം
2011 മാര്‍ച്ചില്‍ നടന്ന എസ്.എസ്,എല്‍.സി പരീക്ഷയില്‍ വിദ്യാലയത്തിന് 98.23% റിസല്‍ട്ടാണ് ലഭിച്ചത്. സേ പരീക്ഷയോടെ റിസല്‍ട്ട് 100 ശതമാനമായി. വിഷ്ണു ടി.ഡി എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ഇക്കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ സബ്ജില്ലാ ശാസ്ത്രമേളയില്‍ പ്രവൃത്തിപരിചയ മേളയിലും ഐടി മേളയിലും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടുന്നതിനും ഗണിതശാസ്ത്രമേളയില്‍ റണ്ണേഴ്സ് അപ്പ് ആകുന്നതിനും സാധിച്ചു. 2010 ലെ എസ്.എസ്.എല്‍.സിയിലെ മികച്ച വിജയത്തിന് സംസ്ഥാന ഗവണ്‍മെന്റിന്റെ പ്രത്യേകട്രോഫി കരസ്ഥമാക്കിയിരുന്നു. ചുരുക്കത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയിലെ ശ്രദ്ധേയമായ മുന്നേറ്റം കാഴ്ച വെക്കാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് സ്ക്കൂളിന്റെ അഭ്യുദയകാംക്ഷികള്‍. ഗ്രേഡിങ് സമ്പ്രദായം ആരംഭിച്ച ശേഷം വൈപ്പിന്‍ വിദ്യാഭ്യാസ ഉപജില്ലയിലേക്ക് കടന്നു വരുന്ന ആദ്യ നൂറു മേനി വിജയമായിരുന്നു 2010 ലേതെന്നത് അവിസ്മരണീയമാണ്. ഇപ്പോള്‍ 5 മുതല്‍ 10 വരെ ക്ലാസുകളിലായി 815 വിദ്യാര്‍ത്ഥികളും 30 അധ്യാപകരുമുണ്ട്. ബുധനാഴ്ചകളില്‍ പെണ്‍കുട്ടികള്‍ക്ക് വെള്ള ടോപ്പും പച്ച ഉടുപ്പുമാണ് യൂണിഫോം. ആണ്‍ കുട്ടികള്‍ക്ക് വെള്ള ഷര്‍ട്ടും ചുവപ്പ് പാന്റ്സുമാണ് വേഷം. ഇത്തരത്തില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകനിറങ്ങളില്‍ യൂണിഫോം എന്ന അപൂര്‍വ്വമായ ഒരു പ്രത്യേകതയും സ്ക്കൂളിനുണ്ട്. മറ്റ് ദിവസങ്ങളില്‍ നീലവരയന്‍ ഷര്‍ട്ടും/ടോപ്പും ആഷ് നിറത്തിലുള്ള പാന്റ്സും/ബോട്ടവും ആണ് കുട്ടികളുടെ വേഷം. എ.കെ ശ്രീകലയാണ് സ്ക്കൂള്‍ ഹൈഡ്മിസ്ട്രസ്. മികച്ച കമ്പ്യൂട്ടര്‍, സയന്‍സ് ലാബുകളും പുസ്തകസമ്പുഷ്ടമായ ലൈബ്രറിയും വിദ്യാര്‍ത്ഥികള്‍ക്ക് ഒരനുഗ്രഹമാണ്. രക്ഷിതാക്കളുടെ നിരന്തരമായ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് ഇംഗ്ലീഷ് മീഡിയം ഈ അധ്യയന വര്‍ഷം ആരംഭിച്ചു കഴിഞ്ഞു.ഇനി അറബി, ഉറുദു വിദ്യാഭ്യാസത്തിനും പദ്ധതിയുണ്ട്.
ഭൗതികസൗകര്യങ്ങള്‍
ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളുണ്ട്. അത്രയ്ക്ക് വിശാലമല്ലെങ്കിലും സമാന്യം മെച്ചപ്പെട്ട ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഏതാണ്ടെല്ലാ രാസവസ്തുക്കളും ഉപകരണങ്ങളും കൈമുതലായുള്ള സ്ക്കൂളിലെ സയന്‍സ് ലാബ് കുട്ടികള്ക്കൊരുക്കുന്ന പഠനസൗകര്യം നിസ്സാരമല്ല. എഴുപതിനു മേല്‍ വര്‍ഷങ്ങളായി സംഭരിച്ചു പോരുന്ന ഉത്തമ പുസ്തകങ്ങള്‍ സ്ക്കൂള്‍ ലൈബ്രറി റഫറന്‍സിനൊരുക്കുന്ന അവസരങ്ങളും കുട്ടികള്‍ക്ക് ഏറെ ഉപകാരപ്രദമാണ്. പതിനഞ്ച് കമ്പ്യൂട്ടറുകളുള്ള മെച്ചപ്പെട്ട ഒരു കമ്പ്യൂട്ടര്‍ ലാബ് സ്ക്കൂളിനുണ്ട്. ഐ.ടി@സ്ക്കൂളിന്റെ മേല്‍നോട്ടത്തില്‍ ഐ.സി.ടി സ്ക്കീമിന്റെ ഭാഗമായതോടെ വിവരസാങ്കേതിക വിദ്യ കേരളമാകെ പടര്‍ന്നു പന്തലിച്ചതിന്റെ ഭാഗമായി ബ്രോഡ്ബാന്റ് അടക്കമുള്ള ഏതാണ്ടെല്ലാ സൗകര്യങ്ങളും സ്ക്കൂളിന് കരഗതമാക്കാനായി. 2010ല്‍ പുതിയ കെട്ടിടത്തിന്റെ പണി ആരംഭിക്കുകയും വളരെ പെട്ടന്ന് തന്നെ പൂര്‍ത്തീകരിക്കുകയും ചെയ്തു. ഇതു കൂടാതെ യുപി ക്ലാസുകളിലും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കും പാല്, മുട്ട എന്നിവ വിതരണം ചെയ്തു വരുന്നു.
2011 അധ്യയന വര്‍ഷം എം.എല്‍.എ എസ്.ശര്‍മ്മ നടപ്പിലാക്കിയ വെളിച്ചം തീവ്രവിദ്യാഭ്യാസപരിപാടിയില്‍ മികച്ച പ്രധാന അധ്യാപികയായി എ,കെ ശ്രീകലയും മികച്ച അധ്യാപകനായി കെ.ജി ഹരികുമാറും തിരഞ്ഞെടുക്കപ്പെട്ടു. ഇന്‍കള്‍കേറ്റ് സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ ഈ വിദ്യാലയത്തില്‍ നിന്നും കെ.ആര്‍.ചാരുലത വിജയിച്ചു. മാത്സ് ടാലന്റ് സെര്‍ച്ച് എക്സാമിനേഷനില്‍ അഞ്ചാം സ്റ്റാന്റര്‍ഡിലെ അനന്തകൃഷ്ണന്‍ റാങ്ക് കരസ്ഥമാക്കി.
- പ്രവൃത്തി പരിചയ ക്ലബ്ബ്
- റോഡ് സേഫ്റ്റി ക്ലബ്
- പരിസ്ഥിതി ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലാസ് മാഗസിന്‍.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- സ്റ്റുഡെന്റ് പൊലീസ് കാഡെറ്റ്
- നാഷണല് കാഡെറ്റ് കോര്‍പ്‌സ്
- റെഡ് ക്രോസ് സൊസൈറ്റി
മാനേജ്മെന്റ്
കുമാരപ്പണിക്കര്‍, ഭാര്യ ദ്രൗപദി അമ്മ, മകള്‍ ഗിരിജാദേവി എന്നിവരായിരുന്നു നാളിതുവരെയുള്ള സ്ക്കൂള്‍ മാനേജര്‍മാര്‍. 2008 ല്‍ കെ.പി.എം.ഹൈസ്ക്കൂളിന്റെ ഭരണസാരഥ്യം പള്ളുരുത്തിയിലെ ശ്രീധര്‍മ്മപരിപാലനയോഗത്തിന് കൈമാറി. ഇതോടെ സ്ക്കൂളിന്റെ പേര് SDPY KPMHS എന്നാക്കി മാറ്റി. മൂന്ന് വര്‍ഷക്കാലയളവിലേക്ക് സ്ക്കൂള്‍ മാനേജറെ സഭാംഗങ്ങള്‍ തിരഞ്ഞെടുക്കുന്നു. വി.കെ പ്രദീപാണ് നിലവിലെ സ്ക്കൂള്‍മാനേജര്‍. നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നടത്തിപ്പോരുന്ന ശ്രീധര്‍മ്മപരിപാലനയോഗത്തിന് കീഴില്‍ സ്ക്കൂള്‍ അഭിവൃദ്ധി പ്രാപിച്ചു വരുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
31.5.1937-18.8.1951 | കുമാരപ്പണിക്കര്‍ |
1951-1961 | സി. കേശവമേനോന്‍ |
1961-1971 | കെ.എ കൃഷ്ണന്‍ |
1971-1985 | എം.പി ചന്ദ്രശേഖരന്‍ |
1985-1988 | പി.കെ പ്രകാശം |
1988-1991 | എം. എം. ജേക്കബ് |
1991-1993 | പി.എ ജോണ്‍ |
1993-2000 | കെ.ജി. സതീദേവി |
2000-2000 | സി.കെ രാധാകൃഷ്ണന്‍ |
2000-2001 | എന്‍.ശ്രീരാജരാജേശ്വരി |
2001-2002 | എന്‍.പി. ജോയി |
2002-2006 | സി.കെ നിര്‍മ്മല |
2006-2011 | കെ.എന്‍.വിനോദം |
2011 - | എ.കെ.ശ്രീകല |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വിദ്യാഭ്യാസകാര്യങ്ങളിലെന്ന പോലെ കലാകായിക വിഷയങ്ങളിലും സ്ക്കൂളിന് പ്രൗഢഗംഭീരമായ ചരിത്രകഥകള്‍ തന്നെയാണ് പറയാനുള്ളത്. നിരവധി പ്രമുഖരായ വ്യക്തികളാണ് ഇവിടത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായുള്ളത്. അവരില്‍ ചിലരെപ്പറ്റി..
- ജസ്റ്റിസ് അബ്ദുള്‍ഗഫൂര്‍ - മുന്‍ ഹൈക്കോടതി ജഡ്ജി, കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍
- ജസ്റ്റിസ് കെ.ആര്‍.ജിനന്‍ - കേരളാഗവര്‍ണറുടെ നിയമോപദേഷ്ടാവ്
- എന്‍.എ.കരിം - സാഹിത്യകാരന്‍
- വിന്‍സന്റ് - സിനിമാ താരം
- സിദ്ധിഖ്- സിനിമാ താരം
- സത്താര്‍- സിനിമാ താരം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="10.085424" lon="76.209288" zoom="17" selector="no" controls="none">
10.08535, 76.209465
</googlemap>
|
|