കുന്നുവാരം യു.പി.എസ്. ആറ്റിങ്ങൽ/സംസ്കൃതകൗൺസിൽ
സംസ്കൃതപഠനത്തെ പ്രോത്സാഹിപ്പിക്കാനും പഠനം ലളിതമാക്കുന്നതിനുമായി സംസ്ഥാലതലം മുതല്‍ താഴോട്ട് പ്രവര്‍ത്തിച്ചുവരുന്ന ഒരു പ്രവര്‍ത്തനമാണ് സംസ്കൃത കൗണ്‍സില്‍. സ്കൂള്‍ തലത്തില്‍ ഇതിന്‍റെ രക്ഷാധികാരി പ്രഥമാധ്യാപകനും പ്രവര്‍ത്തന നിയന്ത്രണം സീനിയര്‍ സംസ്കൃത അധ്യാപികയൂമായിരിക്കും. പ്രതുതകൗണ്‍സിലില്‍ വിദ്യാലയത്തിലെ സംസ്കൃതം പഠിക്കുന്ന എല്ലാക്കുട്ടികളും അംഗങ്ങളായിരിക്കും. കൂടാതെ 9 കുുട്ടികള്‍ അടങ്ങുന്ന ഒരു കമ്മിറ്റിയും ഉണ്ടായിരിക്കും. നമ്മുടെ വിദ്യാലയത്തില്‍ എല്ലാ തിങ്കളാഴ്ചയും ഉച്ചയ്ക്ക്1.30ന് സ്കൂള്‍തലത്തില്‍ കൗണ്‍സില്‍ യോഗം കൂടി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയൂം ന്യൂതനപ്രവര്‍ത്തനങ്ങള്‍ ആസുത്രണം ചെയ്യപ്പെടുകയും ചെയ്യുന്നു. സംസ്കൃത സംഭാഷണം ഗാനാലാപനങ്ങള്‍ രസകരമായ കളികള്‍ എന്നിവ പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്താറുണ്ട്
ഈ ആഴ്ച (23/05/2016)ല്‍ സ്കോളര്‍ഷിപ്പുമായ് ബന്ധപ്പെട്ട് പ്രശ്നോത്തര കേളിയാണ് സംഘടിപ്പിച്ചത് എല്ലാ സ്കോളര്‍ഷിപ്പിന് ഉള്ളത് പുറമേ ൨൦ കുുട്ടികള്‍ കൂടി പങ്കെടുത്തു കുുട്ടികള്‍ നല്ല പ്രകടനം കാഴ്ചവച്ചു.