ജി എച്ച് എസ് എസ് കൊട്ടില/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| 13034-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 13034 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 30 |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | HARITHA P |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | RESMI V J |
| അവസാനം തിരുത്തിയത് | |
| 24-07-2025 | HARITHA P |
""ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2025-2028
2025-26 അധ്യയന വർഷത്തെ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ
1. ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സരം
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ലിറ്റിൽ കൈറ്റിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സരം നടത്തി. ലിറ്റിൽ കൈറ്റ് അംഗങ്ങളെ കൂടാതെ SPC,JRC അംഗങ്ങളായ മറ്റ് കുട്ടികളുടെ പങ്കാളിത്തവും ഉണ്ടായിരുന്നു . 30ഓളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. നിസ്വന പവനൻ ഒന്നാം സ്ഥാനം നേടി .വൈഗ പി വി ,ആരുഷ് പ്രകാശ് എന്നിവർ യഥാക്രമം രണ്ടും മൂണും സ്ഥാനങ്ങൾ നേടി വിജയികളായി
2. സമഗ്ര പോർട്ടൽ പരിചയപ്പെടുത്തൽ
2025-26 sslcകുട്ടികളുടെ രക്ഷാകർതൃ സമിതി യോഗത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ് കുട്ടികളുടെ നേതൃത്വത്തിൽ സമഗ്ര പോർട്ടൽ പരിചയപ്പെടുത്തി .11/6/2025 ബുധനാഴ്ച സ്കൂൾ സ്മാർട്ട് റൂമിൽ വെച്ച് നടന്ന ക്ലാസ്സിൽ 30ഓളം രക്ഷിതാക്കൾ പങ്കെടുത്തു . സമഗ്ര പോർട്ടൽ പരിചയപ്പെടുത്തുന്നതിനൊപ്പം സമഗ്ര പ്ലസ് പോർട്ടലിൽ വന്ന പുതിയ മാറ്റങ്ങളും ,മോഡൽ ചോദ്യപേപ്പറുകൾ ,പഠനം എളുപ്പമാക്കുന്നതിനുള്ള വീഡിയോ ,വർക്ഷീറ്റുകൾ തുടങ്ങിയവയും പരിചയപ്പെടുത്തി . തുടർന്ന് രക്ഷിതാക്കളുടെ സംശയങ്ങൾക്കും മറുപടി നൽകി .നിസ്വന പവനൻ ,ലക്ഷ്മി സുരേഷ് ,വൈഗ പി വി എന്നിവരാണ് ക്ലാസ് നയിച്ചത്.
3 .ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ് 2025-28 ബാച്ചിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ 2025 ജൂൺ 25 ബുധനാഴ്ച സ്കൂൾ ലാബിൽ വെച്ച് നടന്നു .40കുട്ടികൾ പരീക്ഷ എഴുതി .