13034-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്13034
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം28
വിദ്യാഭ്യാസ ജില്ല THALIPPARAMBA
ഉപജില്ല MADAYI
ലീഡർGHOSHAL
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1HARITHA P
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2SHANOOB V M
അവസാനം തിരുത്തിയത്
19-08-2025HARITHA P


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2024-2027

2024-25 അധ്യയന വർഷത്തെ ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ്  പ്രിലിമിനറി ക്യാമ്പ്

2024-27 ബാച്ച് ലിറ്റിൽ കൈറ്റ്സ്  പ്രിലിമിനറി ക്യാമ്പ്.മാസ്റ്റർ ട്രൈനർ സരിത ടീച്ചർ ക്യാമ്പ് നയിച്ചു.

KITE NEWS BOARD

സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ വാർത്താരൂപത്തിൽ മറ്റുള്ളവരിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ ലിറ്റിൽ കൈറ്റ്സ് മുഴുവൻ കുട്ടികളുടെയും പങ്കാളിത്തത്തിൽ ഒരു ന്യൂസ് ബോർഡ് സ്ഥാപിച്ചു .ഹെഡ് മാസ്റ്റർ പി കെ ഭാർഗവൻ ഉദ്ഘാടനം ചെയ്തു.

ROBO ANIMATION FEST

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ റോബോ ആനിമേഷൻ ഫെസ്റ്റ് നടത്തി. എച്ച് എം ഇൻ ചാർജ് ഷീബ സി ഉദ്ഘാടനം നിർവഹിച്ചു. അധ്യാപകരായ നളിനി പി കെ, തുഷാര ഖന്ന,പി ടി എ പ്രതിനിധി വിനോദ്, എന്നിവരും പങ്കെടുത്തു. റോബോട്ടിക്സ് വിഭാഗത്തിൽ കുട്ടികൾ സ്വയം നിർമിച്ച ഓട്ടോമാറ്റിക് ഡോർ,ഡാൻസിങ് എൽ ഇ ഡി, ടോൾ ഗേററ് , ഓട്ടോമാറ്റിക് ട്രാഫിക് സിഗ്നൽ എന്നിവ പ്രധാന ഇനങ്ങളായിരുന്നു. കുട്ടികൾ സ്വയം നിർമിച്ച നിരവധി ആനിമേഷനുകളും ഗൈമുകളും ഫെസ്റ്റിനുണ്ടായി. മുഷുവൻ കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും കുട്ടികളുടെ ഈ പ്രവർത്തനങ്ങൾ കാണുവാനുള്ള സൗകര്യം ഒരുക്കി.

ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ജില്ലാ റോബോട്ടിക് ആനിമേഷൻ ഫെസ്റ്റിൽ മെഗാ ക്വിസിൽ ലക്ഷ്മി സുരേഷ് കെ ,റോബോട്ടിക്സ് വിഭാഗത്തിൽ വൈഗ പി വി എന്നിവർ പങ്കെടുത്തു.

സമ്മർ ക്യാ൩്

ലിറ്റിൽ കൈറ്റ്സ് 2024-27 കുട്ടികൾക്കുളള സമ്മർ ക്യാ൩് നടന്നു. ഗവൺമെൻറ് ഹയർ ഹെക്കൻഡറി സ്ക്കൂൾ ചെറുകുന്ന് ലിറ്റിൽ കൈറ്റ് മാസ്റ്റർ ജ്യോതിസ് പി ക്ളാസ് നയിച്ചു.