ഉള്ളടക്കത്തിലേക്ക് പോവുക

എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പരിസ്ഥിതി ക്ലബ്ബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float


പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനാചരണം

ലോകപരിസ്ഥിതി ദിനാചരണം വളരെ ഭംഗിയായി ആഘോഷിച്ചു. പ്രാർത്ഥനയോടെ പരിപാടികൾ ആരംഭിച്ചു. പത്താം ക്ലാസ്സ് വിദ്യാർത്ഥിനി നയന എസ് നായർ പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. സംസ്കൃതാധ്യാപിക എസ് സിന്ധു സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ പൂജനീയ പ്രവറാജിക നിത്യാനന്ദ മാതാജി ഉദ്ഘാടനകർമ്മം നിർവഹിച്ച് അനുഗ്രഹ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ പി വി രാജേശ്വരി അധ്യക്ഷപ്രസംഗം നിർവ്വഹിച്ചു. മുഖ്യാഥിതിയായി എത്തിയത് ഏറ്റവും മികച്ച കർഷകനുള്ള അവാർഡ് നേടിയ പുറനാട്ടുകര സ്വദേശിയായ പോൾസൺ റാഫേൽ ആണ്. അദ്ദേഹം കുട്ടികളെ പരിസ്ഥിതി സംരക്ഷണത്തെ കുറിച്ച് ബോധവതികളാക്കി. ആശംസാ പ്രസംഗം നടത്തിയത് ഹരിതസേനയുടെ ജില്ലാ കോർഡിനേറ്റർ എൻ ജെ ജെയിംസ് ആണ്. അതിനു ശേഷം വിദ്യാർത്ഥിനികളുടെ ഗാനാലാപനം നടന്നു. കുട്ടികൾക്ക് തൈവിതരണം നടത്തി. നന്ദി പ്രകാശിപ്പിച്ചത്  സ്കൂൾ ഹെഡ്മിസ്ട്രസ് എൻ കെ സുമ ആണ്. ദേശീയഗാനത്തോടെ പരിപാടികൾ അവസാനിച്ചു

വിത്തു പന്തേറ്

ആഗോള താപനത്തിനൊരു മറുപടി എനിന ആശയവുമായി 2024 ജൂലൈ 12ന് ശ്രീ ശാരദയിലെ വിദ്യാ‍ർഥിനികൾ വിത്തുപന്തുകൾ തയ്യാറാക്കി എറിഞ്ഞു. സീഡ് കോർഡിനേറ്ററും ജീവശാസ്ത്രം അധ്യാപികയുമായ ആർ ബബിതയുടെ നേതൃത്വത്തിലാണ് കുട്ടികൾ വിത്തുപന്തുകൾ തയ്യാറാക്കിയത്. പന്തുകളിൽ അടക്കം ചെയ്തിട്ടുള്ള വിത്തുകൾ മഴയത്ത് മുളച്ചുപൊന്തി ഭൂമിയെ ഹരിതാഭമാക്കി മാറ്റുക എന്നുള്ളതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ലോകത്തെമ്പാടും ഹരിതവത്ക്കരണത്തിന്റെ ഭാഗമായി സസ്യ-പരിസ്ഥിതി ഭൂശാസ്ത്രജ്ഞന്മാർ ആവുഷ്ക്കരിച്ച് ബഹുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഒരു വലിയ പദ്ധതിയാണ് വിത്തു പന്തു നിർമ്മാണവും വിത്തു പന്തേറും.