ഗവ. എച്ച് എസ് എസ് പുലിയൂർ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 36064-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 36064 |
| യൂണിറ്റ് നമ്പർ | LK/2018/36064 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | ചെങ്ങന്നൂർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | SUDHA DEVI R |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | SREELETHA S L |
| അവസാനം തിരുത്തിയത് | |
| 23-07-2025 | 36064 |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 2087 | ABHIMANYU R |
| 2 | 2022 | ABHISHEK M |
| 3 | 2367 | ABINAMOL A R |
| 4 | 2299 | AKSHARA S |
| 5 | 2356 | AMRUTHA PRAMOD |
| 6 | 2365 | ANSWARA SANTHOSH |
| 7 | 2057 | AROMAL S |
| 8 | 2049 | ARYA RATHEESH |
| 9 | 2363 | AVANTHIKA S |
| 10 | 2263 | CRESTEENA BINU |
| 11 | 2322 | DEVANAND. R. S. |
| 12 | 2021 | DIYA MADHAVAN |
| 13 | 2353 | KRISHNA SREE P S |
| 14 | 2242 | NEHA ABRAHAM |
| 15 | 2035 | PRANAV PRAMOD |
| 16 | 2378 | RENJITHA RAJU |
| 17 | 2361 | SAJANA SANTHOSH |
| 18 | 2101 | SOORAJ KRISHNA S |
| 19 | 2019 | STEEVE SOLOMON |
| 20 | 2020 | VAIGA HARIDAS |
| 21 | 2104 | VAIGA VIMAL |
നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ
പ്രിലിമിനറി ക്യാമ്പ്
2024 -27 ബാച്ച് ലിറ്റിൽ കൈറ്റ്സിനെ എട്ടാം ക്ലാസിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പ്രിലിമിനറി ക്യാമ്പ് 22/07/2024 തിങ്കൾ രാവിലെ 9 30 മുതൽ സ്കൂളിലെ കമ്പ്യൂട്ടറിൽ ലാബിൽ വച്ച് മാസ്റ്റർ ട്രെയിനർ ആയ ശ്രീ അഭിലാഷ് സാറിന്റെ നേതൃത്വത്തിൽ നടത്തി. എട്ടാം ക്ലാസിലെ 20 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു.കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പിനും പേര് നൽകുകയും ഗ്രൂപ്പ് ലീഡർമാരെ തിരഞ്ഞെടുക്കുകയും ചെയ്തു.പ്രവർത്തനങ്ങളെ പറ്റിയും അതിന്റെ പ്രയോജനങ്ങളും എല്ലാം സർ വിശദമാക്കി. റോബോട്ടിക്സ്, ആനിമേഷൻ തുടങ്ങിയ മേഖലകൾ വിശദമാക്കി.ഗെയിംസ് ചോദ്യാവലി ഇവകളിലൂടെ ഓരോ ഗ്രൂപ്പിനും പോയിൻസു നൽകിക്കൊണ്ടിരുന്നു.
സ്ക്രാച്ച് പ്രോഗ്രാമിംഗ് കോഡ് എഴുതുന്ന രീതി സാർ വിശദമാക്കി. കുട്ടികളെ കൊണ്ട് ഗെയിം ചെയ്യിപ്പിച്ചു.
ഉച്ചയ്ക്ക് മൂന്ന് മണിക്ക് പേരന്റ്സിനായി മീറ്റിംഗ് നടത്തി 14 കുട്ടികളുടെ പേരൻസ് പങ്കെടുത്തു ലിറ്റിൽ കൈസിന്റെ പ്രാധാന്യത്തെ പറ്റി അഭിലാഷ് സാർ രക്ഷകർത്താക്കളോട് വിശദമാക്കി..
റോബോട്ടിക് ഫെസ്റ്റ്
സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ റോബോട്ടിക് ഫെസ്റ്റ് 21 ഫെബ്രുവരി 2025ന് സംഘടിപ്പിച്ചു.Arduino kit ഉപയോഗിച്ച് കുട്ടികൾ നിർമ്മിച്ച fire alarm, tollgate, dancing LED,smart walking stick for blind,smart dustbin,automatic hand sanitizer എന്നിവയുടെ പ്രദർശനം ഉണ്ടായിരുന്നു. Arduino kit കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനായി അതിന്റെ ഡിസ്പ്ലേ ഉണ്ടായിരുന്നു. Gaming section ൽ scratch ഉപയോഗിച്ചുള്ള ഗെയിമുകൾ ഉൾപ്പെടുത്തി.നമ്മുടെ സ്കൂളിലെ കെ ജി മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കും രക്ഷകർത്താക്കൾക്കും അഭ്യുദയകാംക്ഷികൾക്കും പ്രദർശനം കാണാനുള്ള അവസരം ഒരുക്കിയിരുന്നു. പ്രദർശനം പൂർണ്ണമായും ക്യാമറയിൽ പകർത്താനും ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുൻകൈയെടുത്തു.
[1]ACADEMIC YEAR 2025-2026
school camp -phase 1
2024-2027 LK ബാച്ചിന്റെ സ്കൂൾ ക്യാമ്പ് ഒന്നാം ഘട്ടം 26/05/2025 തിങ്കളാഴ്ച നടത്തി.കാരക്കാട് സ്കൂളിലെ ശ്രീമതി ബിന്ദു G കുമാർ external RP ആയും നമ്മുടെ സ്കൂളിലെ LK master Smt.സുധദേവീ R internal RP ആയും കുട്ടികൾക്ക് ക്ലാസ് നയിച്ചു.19 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. കുട്ടികളെ 5 ഗ്രൂപ്പായി തിരിച്ചു.Social media guess game ആയ മഞ്ഞുരുക്കൽ എന്ന പ്രവർത്തനത്തിലൂടെ ഓരോ ഗ്രൂപ്പിനും പേരുകൾ കണ്ടെത്തി.
സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ കളുടെ പേരുകൾ പരിചയപ്പെടുത്തുന്നു. ആശയവിനിമയ മാധ്യമം എന്ന രീതിയിൽ സോഷ്യൽ മീഡിയ റീലുകളുടെ പ്രസക്തി വ്യക്തമാക്കുന്നു. ആക്ടിവിറ്റി ഫോൾഡറിലെ വീഡിയോസ് പ്രദർശിപ്പിച്ച ശേഷം ഗ്രൂപ്പുകളായി കുട്ടികൾ ഒരു റീൽ നിർമ്മിക്കാൻ ആവശ്യപ്പെടുന്നു.
11.30 മുതൽ 12.30 വരെ കുട്ടികൾക്ക് സമയം നൽകി. 5 ഗ്രൂപ്പുകളും മൊബൈൽ ക്യാമറ ഉപയോഗിച്ച് റീൽസ് തയ്യാറാക്കി അവതരിപ്പിച്ചു.
കുട്ടികൾക്ക് സ്കൂളിൽ നിന്നും ഉച്ച ഭക്ഷണം നൽകി. ഉച്ചഭക്ഷണത്തിനുശേഷം മികവാർന്ന വീഡിയോ ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്നതിന് വിദ്യാർത്ഥികളെ സജ്ജമാക്കുന്നതിന് വീഡിയോ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുന്നു. ആർപി ഫോൾഡറിലെ പ്രമോഷൻ വീഡിയോകൾ പ്രദർശിപ്പിക്കുന്നു.
തുടർന്ന് സ്കൂൾ സ്പോർട്സ് ഡേ സംബന്ധിക്കുന്ന പ്രമോഷൻ വീഡിയോ എങ്ങനെ തയ്യാറാക്കാം എന്ന് ചർച്ച ചെയ്യുന്നു. റിസോഴ്സസ് നൽകിയിരിക്കുന്ന സ്ക്രിപ്റ്റ് മാതൃക പ്രദർശിപ്പിക്കുന്നു.
പ്രമോ വീഡിയോ നിർമ്മാണത്തിന് DSLR ക്യാമറ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആർ പി വിശദമാക്കി. ആവശ്യമായ ക്ലിപ്പുകൾ ഫോൾഡറിൽ നൽകിയിട്ടുണ്ടെന്നും അതുകൂടാതെ സ്കൂളിന്റെ ദൃശ്യങ്ങളും കഥാപാത്രങ്ങളും അഭിനേതാക്കളെയും ഉൾപ്പെടുത്തി ഷൂട്ടിംഗ് എങ്ങനെ ചെയ്യണം എന്നും വിശദമാക്കി. ചിത്രീകരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ shot, ക്യാമറ മൂവ്മെന്റ് ഫ്രെയിം കോമ്പോസിഷൻ മുതലായ കാര്യങ്ങൾ ആർപി വിശദീകരിക്കുന്നു.
കുട്ടികളെ ശബ്ദത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താൻ സൗണ്ട് ഫോൾഡറിലെ ക്ലിപ്പ് ഉപയോഗിച്ച് സൗണ്ട് മ്യൂട്ട് ആക്ടിവിറ്റി നടത്തുന്നു. ഇത് കുട്ടികളെ ശബ്ദവും ദൃശ്യവും തമ്മിലുള്ള ബന്ധം കൂടുതലായി മനസ്സിലാക്കുവാൻ സഹായിച്ചു.
ചർച്ചയിലൂടെ പരിചയപ്പെട്ട കാര്യങ്ങൾ ഉൾപ്പെടുത്തി സ്കൂൾ സ്പോർട്സ് പ്രമോഷൻ വീഡിയോ തയ്യാറാക്കാനായി കുട്ടികളെ ഗ്രൗണ്ടിലേക്ക് അയച്ചു ആങ്കറിങ് മത്സര അനുഭവം പ്രമോഷൻ മീഡിയയുടെ അവസാന ഭാഗം ഇവ ഷൂട്ട് ചെയ്തു വരാൻ ആവശ്യപ്പെട്ടു.
പകർത്തിയ വീഡിയോ എഡിറ്റ് ചെയ്യുന്നതിനായി അതിനെ കമ്പ്യൂട്ടറിലേക്ക് കോപ്പി ചെയ്യുന്നു. തുടർന്ന് Kdenlive എന്ന വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്വെയറിന്റെ സഹായത്തോടെ എഡിറ്റിംഗ് എങ്ങനെ നടത്താം എന്ന് വിശദമാക്കുന്നു. Kdenlive ടൂളുകൾ ഉപയോഗിച്ച് വീഡിയോ എഡിറ്റ് ചെയ്യുന്ന വിധം വിശദീകരിക്കുന്നു. Background മ്യൂസിക് ടൈറ്റിലുകൾ ഇവ ആഡ് ചെയ്യുന്നു. പൂർത്തിയാക്കിയ വീഡിയോ ഫയലിന്റെ render ചെയ്യുന്ന വിധവും വിശദമാക്കുന്നു. കുട്ടികൾ തയ്യാറാക്കിയ പ്രമോ വീഡിയോ ഫയലുകൾ പ്രദർശിപ്പിക്കുന്നു. വിലയിരുത്തലിനു ശേഷം ആവശ്യമായ നിർദ്ദേശങ്ങൾ നൽകി ഓരോ ടീമിനെയും അഭിനന്ദിക്കുന്നു.
തുടർന്ന് കുട്ടികൾക്ക് അസൈൻമെന്റ് നൽകി. ജൂൺ മാസത്തിൽ സ്കൂളിൽ നടക്കുന്ന പ്രവേശനോത്സവം പരിസ്ഥിതി ദിനം പരീക്ഷ എന്നിവയുടെ പ്രമോഷണൽ വീഡിയോ ഗ്രൂപ്പ് അടിസ്ഥാനത്തിൽ തയ്യാറാക്കാൻ ആവശ്യപ്പെട്ടു. 4.30 ഓടുകൂടി ക്ലാസ് അവസാനിച്ചു.
പ്രവേശനോത്സവം
PROMO VIDEO


സ്കൂൾ ക്യാമ്പ് നടത്തിയപ്പോൾ കുട്ടികളോട് പ്രവേശനോത്സവത്തിന്റെ പ്രമോ വീഡിയോ തയ്യാറാക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രകാരം വാട്സ്ആപ്പ് ഗ്രൂപ്പ് 2025 june 2 സ്കൂളിൽ നടക്കുന്ന പ്രവേശനോത്സവത്തിന്റെ പ്രമോ വീഡിയോ kdenlive software ഉപയോഗിച്ച് തയ്യാറാക്കി. അവതാരികയായി സജന ശബ്ദം നൽകുകയും ബാക്കി കുട്ടികൾ എല്ലാവരും ചേർന്ന് പ്രമോ വീഡിയോ തയ്യാറാക്കുകയും ചെയ്തു.പ്രവേശനോത്സവ ദിവസം ഇത് പ്രദർശിപ്പിക്കുകയും ചെയ്തു.
പ്രവേശനോത്സവ ദിവസത്തെ ഡോക്കുമെന്റേഷനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെ ചെയ്യുകയും kdenlive software ഉപയോഗിച്ച് വീഡിയോ തയ്യാറാക്കുകയും ചെയ്തു.
പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 2025 ജൂൺ അഞ്ചാം തീയതി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഈ പരിപാടിയുടെയും പ്രമോ വീഡിയോ ലിറ്റിൽ കൈറ്റ്സ്സ് അംഗങ്ങൾ തയ്യാറാക്കി. അന്നേ ദിവസത്തെ ഡോക്കുമെന്റേഷനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെ ചെയ്യുകയും kdenlive software ഉപയോഗിച്ച് വീഡിയോ തയ്യാറാക്കുകയും ചെയ്തു.

വിദ്യാരംഗം കലാസാഹിത്യ വേദി സ്കൂൾ തല ഉദ്ഘാടനം
2025 ജൂൺ 11 ബുധനാഴ്ച രാവിലെ പത്തരയ്ക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ബാലസാഹിത്യകാരനും ഗാന നിരൂപകനുമായ ജി നിഷികാന്ത് അവർകൾ നിർവഹിച്ചു. ഉദ്ഘാടകൻ രസകരമായ പാട്ടുകളിലൂടെ കുട്ടികൾക്ക് അറിവ് പകർന്നു കൊടുക്കുകയും ഏവരെയും രസിപ്പിക്കുകയും ചെയ്തു.
ലോക ബാലവേല വിരുദ്ധ ദിനം
ജൂൺ 12 ലോക ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം കുട്ടികൾക്കായി പോസ്റ്റർ രചന, പെൻസിൽ ഡ്രോയിങ് മത്സരങ്ങൾ സംഘടിപ്പിച്ചു.
പ്ലസ് വൺ പ്രവേശനോത്സവം
2025 ജൂൺ 18 ബുധനാഴ്ച ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനോത്സവം സംഘടിപ്പിച്ചു. ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ച സമ്മേളനത്തിൽ പ്രഥമ അധ്യാപിക ശ്രീമതി സീന ടീച്ചർ സ്വാഗതം ആശംസിച്ചു.SMC ചെയർമാൻ ശ്രീ സുചിന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.
കൂടെയുണ്ട് കരുത്തേകാൻ എന്ന പദ്ധതിയുടെ ഭാഗമായി രക്ഷകർത്താക്കൾക്കും കുട്ടികൾക്കുമായി സ്കൂൾ കൗൺസിലർ ശ്രീമതി ലിവിന ടീച്ചറിന്റെ നേതൃത്വത്തിൽ ക്ലാസ് സംഘടിപ്പിച്ചു
വായന ദിനം
ജൂൺ 19 വായനദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. കുട്ടികൾ നിർമ്മിച്ചു കൊണ്ടു വന്ന പോസ്റ്ററുകൾ സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചുതുടർന്ന് കുട്ടികൾക്കായി ചിത്രരചന കഥ പറച്ചിൽ കവിതാരചന കവിത ചൊല്ലൽ ഉപന്യാസരചന പുസ്തക പരിചയം കടങ്കഥ എന്നീ മത്സരങ്ങൾ നടത്തി.
ഷോർട്ട് ഫിലിം
വായന ദിനത്തോടനുബന്ധിച്ച് വായനയുടെ പ്രാധാന്യം വിളിച്ചോതുന്ന തരത്തിൽ LP യിലെ കുരുന്നു മക്കൾ അധ്യാപിക ശ്രീമതി ജയശ്രീ ടീച്ചറുടെ നേതൃത്വത്തിൽ ഒരു ഷോർട്ട് ഫിലിം തയ്യാറാക്കി.
അന്താരാഷ്ട്ര യോഗ ദിനം
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പുലിയൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് കുട്ടികൾക്കായി യോഗ ക്ലാസുകൾ സംഘടിപ്പിച്ചു.
ഏകദിന ശില്പശാല
ജൂൺ 21ന് ആലപ്പുഴയിൽ വച്ച് നടന്ന ലിറ്റിൽ കൈറ്റ്സ് മെന്റർമാർക്കുള്ള ഏകദിന ശില്പശാലയിൽ സ്കൂളിൽ നിന്നും കൈറ്റ് മാസ്റ്റേഴ്സ് മാരായ ശ്രീമതി സുധാ ദേവി ടീച്ചറും ശ്രീമതി ശ്രീലത ടീച്ചറും പങ്കെടുത്തു.

ലഹരിവിരുദ്ധ ദിനം
ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് എല്ലാ കുട്ടികൾക്കും ലഘു വ്യായാമങ്ങൾ, സൂമ്പാ ഡാൻസ് എന്നിവയിൽ പരിശീലനങ്ങൾ നൽകുവാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചതിൻറെ ഭാഗമായി 23/06/2025 തിങ്കളാഴ്ച 11 മണിക്ക് പേരിശ്ശേരി സ്കൂളിൽ വച്ച് നടന്ന അധ്യാപക പരിശീലനത്തിൽ നമ്മുടെ സ്കൂളിലെ സുനിത ടീച്ചർ പങ്കെടുത്തു.
ജൂൺ 25 ന് രാവിലെ പത്തരയ്ക്ക് സ്കൂളിൽ ഓഡിറ്റോറിയത്തിൽ വച്ച് കുട്ടികൾക്കായി സൂംബാ പരിശീലനം നൽകി.
ലഹരി വിരുദ്ധ ദിനത്തിൽ രാവിലെ സ്പെഷ്യൽ അസംബ്ലി നടത്തി. അതിൽ ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി. ലഹരിക്കെതിരെ കൈകോർക്കാം എന്ന പരിപാടിയുടെ ഭാഗമായി സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു.
കുട്ടികൾക്കായി പോസ്റ്റർ മേക്കിങ്, പെൻസിൽ ഡ്രോയിങ്, ക്വിസ് മത്സരങ്ങൾ നടത്തി.
കേന്ദ്രസർക്കാർ നടപ്പിലാക്കിയ ലക്ഷ്യ ലഹരിക്കെതിരെ ഒന്നിച്ചു പോരാടാം എന്ന പരിപാടിയിൽ കുടുംബത്തോടൊപ്പം ലഹരിക്കെതിരെ പ്രതിജ്ഞ ചെയ്തു കുട്ടികൾ ഈ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി അവ നവമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.
ചെങ്ങന്നൂർ എക്സ്ചേഞ്ച് റേഞ്ച് ഓഫീസ് പ്രിവന്റി ഓഫീസർ ശ്രീ അബ്ദുൽ റഫീഖ് കുട്ടികൾക്കായി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു.
ക്ലാസിനു ശേഷം UP വിഭാഗത്തിലെ കുട്ടികൾ ലഹരി വിരുദ്ധവുമായി ബന്ധപ്പെട്ട ഒരു നൃത്തശില്പം അവതരിപ്പിച്ചു.
ബോധവൽക്കരണ ക്ലാസ്
നായ ശല്യം വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ ജൂൺ 30 തിങ്കളാഴ്ച രാവിലെ അസംബ്ലിയിൽ വച്ച് പുലിയൂർ PHC യിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയ ശ്രീ ലാൽജിത്ത് അവറുകൾ ബോധവൽക്കരണ ക്ലാസ് നയിച്ചു. ന്യായ ആക്രമിക്കാൻ വന്നാൽ എടുക്കേണ്ട മുൻകരുതൽ, നായകടിയേറ്റാൽ നടത്തേണ്ട പ്രഥമ ശുശ്രൂഷ, തുടർചികിത്സാ ഇവയെല്ലാം അദ്ദേഹം വ്യക്തമാക്കി.
സ്കൂൾ വാർത്താ ചാനൽ
ഓരോ മാസവും സ്കൂളിൽ നടക്കുന്ന പ്രധാന പരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ട് വാർത്താ ചാനൽ ആരംഭിക്കാൻ തീരുമാനിച്ചു. മാസത്തിൽ ഒരു വാർത്ത അവതരണം നടത്തുവാൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി ആദ്യത്തെ വാർത്താ വായന ജൂൺ മാസത്തിലെ പ്രവർത്തനങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് ലിറ്റിൽ kites അംഗങ്ങളുടെ നേതൃത്വത്തിൽ നടത്തി. Kdenlive സോഫ്റ്റ്വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റ് ചെയ്ത് വാർത്ത തയ്യാറാക്കി.
ബഷീർ ദിനം
ബേപ്പൂർ സുൽത്താന്റെ ചരമദിനമായ ജൂലൈ 5 ബഷീർ ദിനം 08/ 07/2025 ചൊവ്വാഴ്ച സമുചിതമാഘോഷിച്ചു. രാവിലെ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. യുപി കുട്ടികളുടെ നേതൃത്വത്തിലാണ് അസംബ്ലി അരങ്ങേറിയത്. ബഷീർ കഥാപാത്രമായ പാത്തുമ്മയുടെ വേഷത്തിലാണ് അനുശ്രീ സന്തോഷ്, ശ്രീനന്ദ ശ്രീജിത്ത് എന്നിവർ എത്തിയത്. ദിന പ്രാധാന്യം അവതരിപ്പിച്ചു. ബഷീർ രചനങ്ങളുടെ കഥാപാത്രങ്ങളെയും ഓർമ്മിപ്പിക്കുന്ന തരത്തിൽ പ്ലക്കാടുകൾ ഓരോ കുട്ടികളായി അവതരിപ്പിച്ചു. ബഷീർ കൃതികളുടെ ആസ്വാദനക്കുറിപ്പ് അവതരിപ്പിച്ചു. ഉച്ചയ്ക്കുശേഷം ബഷീർ ദിന ക്വിസ് സംഘടിപ്പിച്ചു. തുടർന്ന് ലൈബ്രറിയിൽ ബഷീർ കൃതികളുടെ പ്രദർശനം ഉണ്ടായിരുന്നു.
ക്ലാസ് റൂം പെയിന്റിംഗ്
എൽ.പി അധ്യാപകരും കലാകാരികളുമായ ശ്രീമതി ജയശ്രീ ടീച്ചറും രേഷ്മ ടീച്ചറും ചേർന്ന് രണ്ടാം ക്ലാസിലെ റൂമിന്റെ ഭിത്തി മനോഹരമായ ചിത്രങ്ങളാൽ അലങ്കൃതമാക്കി.വാട്ടർ കളറും ഫാബ്രിക് പെയിന്റിങ് ഉം ഉപയോഗിച്ച് അതിന് വർണ്ണമേകിയതോടെ ക്ലാസ് റൂം ഒരു ഉദ്യാന സമാനമായ അന്തരീക്ഷം ആയി മാറി. അവധി ദിവസത്തിനു ശേഷം ഏവരും വന്നപ്പോഴാണ് ഈ അത്ഭുതം കണ്ടത്. പൂമരവും പുൽമേടും പൂമ്പാറ്റകളും ഉള്ള മനോഹരമായ രണ്ടാം ക്ലാസ്.
ഫീൽഡ് ട്രിപ്പ്
ജലസ്രോതസ്സുകളുടെ പ്രാധാന്യം മനസ്സിലാക്കിക്കാനും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടാനും ബോധ്യപ്പെടുത്താനു വേണ്ടിയുള്ള ഒരു ഫീൽഡ് ട്രിപ്പ് ആയിരുന്നു പ്രകൃതിയെ അറിയാം എന്ന പേരിൽ LP എൽ പി കുട്ടികൾക്കായി 11/07/ 2025ൽ സംഘടിപ്പിച്ചത്. പുലിയൂർ പഞ്ചായത്ത് ഗ്രൗണ്ടിന് പുറകുവശത്തുള്ള പാടശേഖരത്തിലേക്ക് ആണ് യാത്ര സംഘടിപ്പിച്ചത്. ജലസ്രോതസ്സുകൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്ന പ്ലക്കാടുകളും കയ്യിലേന്തിയാണ് കാൽനടയാത്ര സംഘടിപ്പിച്ചത്. വിശാലമായ പാടശേഖരവും നടുക്കായി ഒരു ജലാശയവുമുള്ള പ്രകൃതിരമണീയമായ ഒരു സ്ഥലം ആയിരുന്നു അത്. കുട്ടികൾ ജലാശയം നിരീക്ഷിക്കുകയും ജലസസ്യങ്ങളെയും ജലജീവികളെയും തിരിച്ചറിയുകയും. ചെയ്തു.
സമീപത്തുള്ള അങ്കണവാടിയും സന്ദർശിച്ചു.അവിടുത്തെ കുരുന്നുകളുമായും കുട്ടികൾ സമയം ചെലവഴിച്ചു.
എഴുത്തോല
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓരോ മാസത്തെയും സ്കൂളിലെ പാഠ്യപാഠേതര പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി പത്രം തയ്യാറാക്കുവാൻ തീരുമാനിച്ചു. എഴുത്തോല എന്ന പത്രത്തിന് നാമകരണവും നൽകി. ഇതിന്റെ ആദ്യ വോളിയം ജൂൺ മാസത്തെ പ്രവർത്തനങ്ങളെ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ചു. എസ്.എം.സി ചെയർമാൻ സുചീന്ദ്രനാഥ് അവറുകളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്തിലെ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി വത്സല മോഹൻ പത്രത്തിന്റെ പ്രകാശനം 13/07/2025 തിങ്കളാഴ്ച രാവിലെ 10.30 ന് സ്കൂൾ അങ്കണത്തിൽ വച്ച് നടത്തി.
