പരിസ്ഥിതി ദിനം ജൂൺ 5

2025 -26 അധ്യയനവർഷത്തെ പരിസ്ഥിതി ദിനം വൈവിധ്യമാർന്ന പ്രവർത്തനങ്ങളോടെ ആചരിച്ചു.പരിസ്ഥിതി ദിന പ്രതി‍ജ്‍ഞ,പരിസ്ഥിതി ഗാനം, എന്നിങ്ങനെ വ്യത്യസ്ത പരിപാടികൾ നടത്തുകയുണ്ടായി.വൃക്ഷത്തൈനടീൽ ഹെഡ്മിസ്ട്രസും ഇക്കോ ക്ലബ്ബ് കൺവീനർ പ്രിജി ടീച്ചറും ചേർന്ന് നിർവഹിച്ചു.പരിസ്ഥിതിയും ആരോഗ്യവും എന്ന വിഷയത്തിൽ തൊളിക്കോട് ഗവൺമെന്റ് ആയുർവേദ ആശുപത്രിയിലെ ഡോക്ടർ ക്ലാസെടുക്കുയുണ്ടായി.