എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/സയൻസ് ക്ലബ്ബ്/2024-25
സയൻസ് ക്ലബ് ഉദ്‌ഘാടനം
2024 -25 അധ്യയന വർഷത്തെ സയൻസ് ക്ലബ് ഉദ്‌ഘാടനം സ്കൂളിലെ സീനിയർ സ്റ്റാഫ് ആയ സെബാസ്റ്റ്യൻ വി ജെ നിർവ്വഹിച്ചു. സീനിയർ അധ്യാപികയായ സിസ്റ്റർ മേഴ്സി എല്ലാവർക്കും സ്വാഗതം ആശംസിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന, സയൻസ് അധ്യാപിക ശ്രീമതി ഡാനി ജേക്കബ് എന്നിവർ കുട്ടികളോട് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സയൻസ് ക്ലബ് കൺവീനർ ശ്രീമതി. വിനി ജേക്കബ് സയൻസ് ക്ലബ് പ്രവർത്തനങ്ങൾ വിശദമാക്കി. സയൻസ് ക്ലബ് പ്രവർത്തനങ്ങൾക്ക് എക്കാലത്തും ചുക്കാൻ പിടിക്കുന്ന സെബാസ്റ്റ്യൻ ചേട്ടനെ സയൻസ് ക്ലബ് ആദരിച്ചു. ശ്രീമതി. പൂർണിമ ജി പ്രഭു, ശ്രീ. രാകേഷ്, ശ്രീമതി. ലിൻസി ജോർജ്ജ്, ശ്രീ. ടെറി വൈറ്റ് ജേക്കബ് എന്നിവർ സന്നിഹിതരായിരുന്നു. സയൻസ് അധ്യാപിക ശ്രീമതി. ടെസ്സി ജോസ് കൃതജ്ഞത അർപ്പിച്ചു.
സ്കൂൾ ശാസ്ത്രമേള
2024 25 അധ്യയന വർഷത്തെ സ്കൂൾ ശാസ്ത്രമേള സീനിയർ അധ്യാപകനായ ശ്രീ. ജോസഫ് പി എൽ ഉദ്‌ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന ആശംസകൾ അർപ്പിച്ചു. സ്റ്റീൽ മോഡൽ, വർക്കിങ് മോഡൽ, സയൻസ് പ്രോജക്ട് , ഇപ്രൊവൈസ്ഡ് എക്സ്പിരിമെന്റ്സ് , ഹെർബേറിയം , മെഡിസിനൽ പ്ലാന്റ് എക്സിബിഷൻ തുടങ്ങി വിവിധ ഇനങ്ങളിൽ ഹൗസ് അടിസ്ഥാനത്തിൽ കുട്ടികൾ പങ്കെടുത്തു. ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യം തുടങ്ങി ഫുഡ് ഡെലിവറി റോബോട്ട് വരെ സ്കൂൾ ശാസ്ത്രമേളയിൽ മത്സരത്തിന് അണിനിരന്നു.