ഗവ. എൽ പി സ്കൂൾ, പെരുന്നേർമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
10:38, 25 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- G L P S Perunnermangalam (സംവാദം | സംഭാവനകൾ)
ഗവ. എൽ പി സ്കൂൾ, പെരുന്നേർമംഗലം
വിലാസം
ചേര്‍ത്തല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
25-01-2017G L P S Perunnermangalam




മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തില്‍ കണിച്ചുകുളങ്ങര ക്ഷേത്രത്തിനു വടക്കുമാറി രണ്ടാം വാര്‍ഡില്‍ പെരുന്നേര്‍മംഗലം ഗവണ്‍മെന്‍റ് എല്‍. പി .സ്കുള്‍ സ്ഥിതിചെയ്യുന്നു...എല്‍. കെ. ജി. മുതല്‍ നാലാം ക്ലാസുവരെയുള്ള 158 കുട്ടികള്‍ ഇപ്പോള്‍ ഈ സ്കൂളില്‍ പഠിക്കുന്നു. കൂടാതെ 13 ജീവനക്കാരും ഇപ്പോള്‍ ഇവിടെയുണ്ട്............................

ചരിത്രം

1920 ല്‍ ആണ് സ്കൂള്‍ ആരംഭിച്ചത്. മൂന്നാം ക്ലാസുവരെയുള്ള പഠനം ആരംഭിക്കുമ്പോള്‍ ഇത് മാനേജ്മെന്‍റ് സ്കൂള്‍ ആയിരുന്നു. വേലിക്കകത്ത് അയ്യരുതമ്പി ആയിരുന്നു ആദ്യത്തെ മാനേജര്‍. 15 സെന്‍റ് സ്ഥലത്ത് പലക തറച്ച ഭിത്തിയും ഓലമേഞ്ഞ മേല്‍ക്കുരയോടും കുടിയ ആദ്യ വിദ്യാലയത്തില്‍ മൂന്ന് അധ്യാപകരാണ് ഉണ്ടായിരുന്നത്. പിന്നീട് 35 സെന്‍റ് സ്ഥലം ഉടമയായ മാണി കല്യാണിയില്‍ നിന്നും ഗവണ്‍മെന്‍റ് ഏറ്റെടുത്തു. ആദ്യകാലത്ത് അഞ്ചാം ക്ലാസുവരെയും പിന്നീട് ഗവണ്‍മെന്‍റ് ഏറ്റെടുത്തപ്പോള്‍ നാലാം ക്ലാസുവരെയായി ചുരുങ്ങുകയും ചെയ്തു. ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ശ്രീ ശങ്കരപ്പണിക്കര്‍ ആയിരുന്നു. തുടര്‍ന്ന് 15 ഓളം പ്രഥമാധ്യാപകര്‍ ഈ സ്കൂളില്‍ ജോലി ചെയ്തിട്ടുണ്ട്. കണിച്ചുകുളങ്ങരയിലെ മികച്ച സ്കൂളില്‍ ഒന്നാണിത്.

ഭൗതികസൗകര്യങ്ങള്‍

ചുറ്റുമതിലോടുകൂടി സ്ഥ്തിചെയ്യുന്ന ഈ സികൂളിന് എസ്. എന്‍. ഡി. പി. ജനറല്‍ സെക്രട്ടറി ശ്രീ വെള്ളാപ്പളി നടേശന്‍ ഒരു അസംബ്ലിഹാള്‍ സംഭാവനയായി നല്‍കിയിട്ടുണ്ട്. ഒരു അടുക്കള, കമ്പ്യൂട്ടര്‍ മുറി, ലൈബ്രറി മുറി എന്നിവ സ്കൂളിന്‍റെ ഭൗതികസാഹചര്യങ്ങളില്‍പ്പെടുന്നു. ഫാന്‍, ലൈറ്റ്, സീലിങ്, ടൈല്‍സ് എന്നിവയോടുകൂടിയ ക്ലാസ് മുറികളും ജലസംഭരണിയും കുടിവെള്ള സൗകര്യവും ശൗചാലയങ്ങളും ഉണ്ട്. ആവശ്യത്തിന് കസേര, ബഞ്ച്, ഡസ്ക്ക്, അലമാര, മേശ, ബോര്‍ഡുകള്‍ ഭക്ഷണം നല്‍കുന്നതിനുള്ള പാത്രങ്ങളും ഗ്ലാസുകളും ഗ്യാസ് കണക്ഷനും ഉണ്ട്.

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • [[{{}}ഗവ. എല്‍ പി സ്കൂള്‍, പെരുന്നേര്‍മംഗലം/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

നല്ല രീതിയില്‍ പരിസ്ഥിതി ക്ലബ് പ്രവര്‍ത്തിക്കുന്നു.

[[{{}}ഗവ. എല്‍ പി സ്കൂള്‍, പെരുന്നേര്‍മംഗലം/ സയന്‍സ് ക്ലബ്ബ്|സയന്‍സ് ക്ലബ്ബ്.]]
  • [[{{}}ഗവ. എല്‍ പി സ്കൂള്‍, പെരുന്നേര്‍മംഗലം/ ആരോഗ്യ ക്ലബ്ബ്|ആരോഗ്യ ക്ലബ്ബ്.]]
  • [[{{}}ഗവ. എല്‍ പി സ്കൂള്‍, പെരുന്നേര്‍മംഗലം/ ഗണിതക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
  • [[{{}}ഗവ. എല്‍ പി സ്കൂള്‍, പെരുന്നേര്‍മംഗലം/ കാര്‍ഷിക ക്ലബ്ബ്|കാര്‍ഷിക ക്ലബ്ബ്.]]

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ശ്രീ ചെല്ലപ്പന്‍
  2. ശ്രീ പൊന്നപ്പന്‍
  3. ശ്രീമതി ശോഭന
  4. ശ്രീമതി ഗിരിജ
  5. ശ്രീമതി പ്രസന്നകുമാരി
  6. ശ്രീ തങ്കച്ചന്‍

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ചാരങ്കാട്ട് ശ്രീ വേലു
  2. ശ്രീ സി. വി കുഞ്ഞിക്കുട്ടന്‍
  3. എസ്. എന്‍. ഡി. പി യോഗം ജനറല്‍ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശന്‍
  4. എസ്. എസ്. എ യുടെ ഡു. പി. ഒ ആയിരുന്ന ശ്രീ സുരേഷ്കുമാര്‍
  5. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ അഡീഷണല്‍ മുനിസിഫ് ശ്രീമതി വി. ബി സുജയമ്മ
  6. ചള്ളിയില്‍ ശ്രീ സ്വാമിനാഥന്‍

വഴികാട്ടി