പ്രവേശനോത്സവം 2025-2026

വിപ‍ുലവ‍ും പരിസ്ഥിതി സൗഹാർദ്ദപരമായ രീതിയില‍ും 2025-26 അധ്യയനവർഷത്തെ പ്രവേശനോത്സവം നടത്തപ്പെട്ട‍ു.ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ.എബി മാത്യു അധ്യക്ഷനായ ചടങ്ങിൽ പിടിഎ പ്രസിഡൻറ് ശ്രീ. സേതുമാധവൻ  സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. എ ശോഭ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ പ്രസാദ് കുമാർ മുഖ്യപ്രഭാഷണം നടത്തി. 2024- 25 അധ്യയന വർഷത്തെ 10 A+ ,9 A+ നേടിയ കുട്ടികളേയും, എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പ് നേടിയ കുട്ടികളേയും ചടങ്ങിൽ അനുമോദിച്ചു.

2025 ജൂൺ 5

പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പരിസ്ഥിതിദിന റാലി, ഫല വൃക്ഷതൈ നടീൽ, പോസ്റ്റർ രചന മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.

 














ജൂൺ 19 വായനദിനാചരണം

ആയാപറമ്പ് ഗവ .ഹയർ സെക്കൻഡറി സ്കൂളിലെ 2025-26 അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം  വായനദിനാചരണവും 2025 ജൂൺ 19 ആം തീയതി ആചരിച്ചു. വിദ്യാരംഗം കൺവീനർ ശ്രീ. അഖിൽസർ സ്വാഗതം പറഞ്ഞചടങ്ങു് ഗ്രന്ഥശാലാ പ്രവർത്തകനും റിട്ട. HM ഉം ആയ ശ്രീ. ഷാജി സർ ഉദ്ഘാടനം നിർവഹിച്ചു .ചടങ്ങിൽ പ്രഥമാധ്യാപിക ശ്രീമതി. സീന ടീച്ചർ അധ്യക്ഷയായി.ശ്രീലേഖ ടീച്ചർ പുസ്തകപരിചയം നടത്തി. തുടർന്ന് കവിതപാരായണം, കുട്ടികളുടെ പുസ്തകാസ്വാദനം, നാടൻപാട്ട്,ക്വിസ് മത്സരം എന്നിവ നടന്നു.

ജൂൺ 26 ലഹരി വിരുദ്ധദിനാചരണം

ആയാപറമ്പ് ഗവ .ഹയർ സെക്കൻഡറി സ്കൂളിലെ 2025-26 അധ്യയന വർഷത്തെ ലഹരി വിരുദ്ധദിനാചരണം ആചരിച്ചു. 2025 ജൂൺ 26 ആം തീയതി നടന്ന ചടങ്ങു് കാർത്തികപ്പള്ളി റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ശ്രീ.അരുൺകുമാർ സർ ഉദ്ഘാടനം നിർവഹിച്ചു. ലഹരിവിരുദ്ധ ക്ലബ് കൺവീനർ ശ്രീ.അഖിൽ വി ചന്ദ്രൻ  സ്വാഗതം പറഞ്ഞു. പ്രഥമാധ്യാപിക ശ്രീമതി.സീന കെ നൈനാൻ അധ്യക്ഷയായി. രാവിലെ നടന്ന ചടങ്ങിൽ ബഹു.മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ സന്ദേശം സംപ്രേഷണം ചെയ്തു.ലഹരി വിരുദ്ധ പ്രതിജ്ഞനടത്തി.ചെറുതന കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ.സുനിൽ സർ ,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീമതി.ലീന പി.ടി.എ പ്രതിനിധി ശ്രീ.രാധാകൃഷ്ണൻ സീനിയർ അസിസ്റ്റന്റ് ശ്രീമതി.രാജലക്ഷ്മി എന്നിവർ സന്നിഹിതരായിരുന്നു.ലഹരിയുപയോഗത്തെയും അതിന്റെ ദൂഷ്യവശത്തെക്കുറിച്ചും വിശദമായ ക്ലാസ് നടന്നു. ലഹരി വിരുദ്ധ റാലി,ഡിജിറ്റൽ പോസ്റ്റർ മത്സരം,ഫ്ലാഷ് മൊബ്,സ്കിറ്റ് എന്നിവ നടന്നു.തുടർന്ന് സൂംബ പരിശീലനവും നടത്തി.

ജൂൺ 21 യോഗ ദിനം

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ജൂൺ 21 സ്കൂൾ തലത്തിൽ എസ് പി സി , എസ് എസ് എസ് എസ് കുട്ടികൾ ഹരിപ്പാട് മിത്രം സാംസ്കാരിക സമിതിയിലെ  ശശികുമാർ(റിട്ട. സപ്ലൈ ഓഫീസർ) സാറിന്റെ  നേതൃത്വത്തിൽ വിവിധ യോഗാസനങ്ങൾ പരിശീലിക്കുകയും, യോഗയുടെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കി യോഗ നിത്യജീവിതത്തിൽ ഒരു ശീലമാക്കുന്നതിന്  പ്രതിജ്ഞ എടുക്കുകയും ചെയ്തു.യോഗദിന ക്വിസ് , പോസ്റ്റ‌ർ മത്സരം, ചിത്രരചന മത്സരം എന്നിവ സംഘടിപ്പിച്ചു.

 








2025 ജൂലൈ 5 ബഷീർദിനാചരണം

ആയാപറമ്പ് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ബഷീർദിനാചരണവും പുസ്തകപ്രദർശനവും നടന്നു. 2025 ജൂലൈ 7 നു നടന്ന ചടങ്ങിൽ പ്രഥമാധ്യാപിക ശ്രീമതി. സീന കെ നൈനാൻ മുഖ്യപ്രഭാഷണം നടത്തി. വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ശ്രീ.അഖിൽ വി ചന്ദ്രൻ ,സീനിയർ ടീച്ചർ ശ്രീമതി. സുജ തോമസ്, ശ്രീമതി.രാജലക്ഷ്മി, ശ്രീമതി.ശ്രീലേഖ,ശ്രീമതി.തിങ്കൾ എന്നിവർ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി.തുടർന്ന് കുട്ടികളുടെ ബഷീർ കൃതികളുടെ ആസ്വാദനവും, കഥാപാത്ര ആവിഷ്കാരങ്ങളും,പുസ്തക പ്രദർശനവും, പോസ്റ്റർ രചനകളും,ക്വിസ് മത്സരവും നടന്നു.

 
 







പേവിഷബാധ പ്രതിരോധ പ്രവർത്തനം

ആയാപറമ്പ് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ പേവിഷബാധ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രഥമാധ്യാപിക സീന കെ നൈനാൻ അധ്യക്ഷയായ ചടങ്ങിൽ SRG കൺവീനർ ശ്രീ അഖിൽ വി ചന്ദ്രൻ സ്വാഗതം പറഞ്ഞു. ചെറുതന C H C യിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ സുനിൽ ബോധവൽക്കരണ ക്ലാസ് നയിച്ചു. ഹെൽത്ത് ക്ലബ്  കോ ഓർഡിനേറ്റർ ശ്രീമതി മഞ്ജുഷ, സീനിയർ അധ്യാപകർ,പഞ്ചായത്തിലെ ആരോഗ്യപ്രവർത്തകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

2025 ജൂലൈ 15

പോഷക വാരാചരണത്തിന്റെ  ഭാഗമായി  താലൂക്ക് ഹോസ്പിറ്റലിലെ ന്യൂട്രീഷനിസ്റ്റ് കൊച്ചുമോൾ മാഡം  ക്ലാസ്  നയിക്കുന്നു

2025 ജൂലൈ 17

പാമ്പ് വിഷബാധ ജീവഹാനി രഹിത കേരളം :.... ആയാപറമ്പ് ഗവ. എച്ച് എസ് എസിൽ ബോധവൽക്കരണ ക്ലാസ്

 










ആയാപറമ്പ് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിൻ്റെ നേതൃത്വത്തിൽ ഹൈസ്കൂൾ കുട്ടികൾക്കായി 17/07/2025 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ Snake Awareness Class നടക്കുകയുണ്ടായി. ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിലെ ചെങ്ങന്നൂർ റേഞ്ച് ഓഫീസർ ശ്രീ. രാജേഷ് സാർ, ഫോറസ്റ്റ് ലൈസെൻസ്ഡ്  റസ്ക്യൂവർ ഫാദർ. ചാർലി വർഗ്ഗീസ് എന്നിവരായിരുന്നു  ക്ലാസ് എടുത്തത്.ഓഡിയോവിഷ്വൽസ് ഉൾപ്പെടുത്തിക്കൊണ്ട്, വിഷമുള്ള പാമ്പുകളെ എങ്ങനെ തിരിച്ചറിയാം എന്നും പാമ്പുകടി ഏറ്റാൽ നൽകേണ്ട പ്രഥമശുശ്രൂഷയെ കുറിച്ചും മറ്റു വിജ്ഞാന പ്രദമായ കാര്യങ്ങളെക്കുറിച്ചും എടുത്ത ക്ലാസ് നല്ല നിലവാരം പുലർത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. സീന കെ നൈനാൻ പ്രോഗ്രാമിന് സ്വാഗതം ആശംസിച്ചു. SSSS കോർഡിനേറ്റർ ശ്രീമതി. സിന്ധുമോൾ കൃതജ്ഞത അർപ്പിച്ചു. സ്റ്റുഡൻ്റ് കോർഡിനേറ്ററായ മാസ്റ്റർ. ആൽബിൻ ജോൺ വർഗ്ഗീസ്, ദിൽന അമാന , യാധിൻ, സാനിയ സൂസൻ ബിനു എന്നിവർ ക്ലാസിനെ ക്കുറിച്ച് ഫീഡ്ബാക്ക് അവതരിപ്പിച്ചു.

സമഗ്ര പ്ലസ് ട്രെയിനിങ്

ആയാപറമ്പ് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകർക്ക് 17/07/2025 ന് സമഗ്ര പ്ലസ് ട്രെയിനിങ് നടക്കുകയുണ്ടായി.