ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം 2025-2026
വിപുലവും പരിസ്ഥിതി സൗഹാർദ്ദപരമായ രീതിയിലും 2025-26 അധ്യയനവർഷത്തെ പ്രവേശനോത്സവം നടത്തപ്പെട്ടു.ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ.എബി മാത്യു അധ്യക്ഷനായ ചടങ്ങിൽ പിടിഎ പ്രസിഡൻറ് ശ്രീ. സേതുമാധവൻ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. എ ശോഭ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ പ്രസാദ് കുമാർ മുഖ്യപ്രഭാഷണം നടത്തി. 2024- 25 അധ്യയന വർഷത്തെ 10 A+ ,9 A+ നേടിയ കുട്ടികളേയും, എൽ എസ് എസ്, യു എസ് എസ് സ്കോളർഷിപ്പ് നേടിയ കുട്ടികളേയും ചടങ്ങിൽ അനുമോദിച്ചു.
2025 ജൂൺ 5
പരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ പരിസ്ഥിതിദിന റാലി, ഫല വൃക്ഷതൈ നടീൽ, പോസ്റ്റർ രചന മത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.
ജൂൺ 19 വായനദിനാചരണം
ആയാപറമ്പ് ഗവ .ഹയർ സെക്കൻഡറി സ്കൂളിലെ 2025-26 അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം വായനദിനാചരണവും 2025 ജൂൺ 19 ആം തീയതി ആചരിച്ചു. വിദ്യാരംഗം കൺവീനർ ശ്രീ. അഖിൽസർ സ്വാഗതം പറഞ്ഞചടങ്ങു് ഗ്രന്ഥശാലാ പ്രവർത്തകനും റിട്ട. HM ഉം ആയ ശ്രീ. ഷാജി സർ ഉദ്ഘാടനം നിർവഹിച്ചു .ചടങ്ങിൽ പ്രഥമാധ്യാപിക ശ്രീമതി. സീന ടീച്ചർ അധ്യക്ഷയായി.ശ്രീലേഖ ടീച്ചർ പുസ്തകപരിചയം നടത്തി. തുടർന്ന് കവിതപാരായണം, കുട്ടികളുടെ പുസ്തകാസ്വാദനം, നാടൻപാട്ട്,ക്വിസ് മത്സരം എന്നിവ നടന്നു.
ജൂൺ 26 ലഹരി വിരുദ്ധദിനാചരണം
ആയാപറമ്പ് ഗവ .ഹയർ സെക്കൻഡറി സ്കൂളിലെ 2025-26 അധ്യയന വർഷത്തെ ലഹരി വിരുദ്ധദിനാചരണം ആചരിച്ചു. 2025 ജൂൺ 26 ആം തീയതി നടന്ന ചടങ്ങു് കാർത്തികപ്പള്ളി റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ശ്രീ.അരുൺകുമാർ സർ ഉദ്ഘാടനം നിർവഹിച്ചു. ലഹരിവിരുദ്ധ ക്ലബ് കൺവീനർ ശ്രീ.അഖിൽ വി ചന്ദ്രൻ സ്വാഗതം പറഞ്ഞു. പ്രഥമാധ്യാപിക ശ്രീമതി.സീന കെ നൈനാൻ അധ്യക്ഷയായി. രാവിലെ നടന്ന ചടങ്ങിൽ ബഹു.മുഖ്യമന്ത്രിയുടെ ലഹരിവിരുദ്ധ സന്ദേശം സംപ്രേഷണം ചെയ്തു.ലഹരി വിരുദ്ധ പ്രതിജ്ഞനടത്തി.ചെറുതന കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ.സുനിൽ സർ ,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീമതി.ലീന പി.ടി.എ പ്രതിനിധി ശ്രീ.രാധാകൃഷ്ണൻ സീനിയർ അസിസ്റ്റന്റ് ശ്രീമതി.രാജലക്ഷ്മി എന്നിവർ സന്നിഹിതരായിരുന്നു.ലഹരിയുപയോഗത്തെയും അതിന്റെ ദൂഷ്യവശത്തെക്കുറിച്ചും വിശദമായ ക്ലാസ് നടന്നു. ലഹരി വിരുദ്ധ റാലി,ഡിജിറ്റൽ പോസ്റ്റർ മത്സരം,ഫ്ലാഷ് മൊബ്,സ്കിറ്റ് എന്നിവ നടന്നു.തുടർന്ന് സൂംബ പരിശീലനവും നടത്തി.
ജൂൺ 21 യോഗ ദിനം
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ജൂൺ 21 സ്കൂൾ തലത്തിൽ എസ് പി സി , എസ് എസ് എസ് എസ് കുട്ടികൾ ഹരിപ്പാട് മിത്രം സാംസ്കാരിക സമിതിയിലെ ശശികുമാർ(റിട്ട. സപ്ലൈ ഓഫീസർ) സാറിന്റെ നേതൃത്വത്തിൽ വിവിധ യോഗാസനങ്ങൾ പരിശീലിക്കുകയും, യോഗയുടെ പ്രാധാന്യത്തെ കുറിച്ച് മനസ്സിലാക്കി യോഗ നിത്യജീവിതത്തിൽ ഒരു ശീലമാക്കുന്നതിന് പ്രതിജ്ഞ എടുക്കുകയും ചെയ്തു.യോഗദിന ക്വിസ് , പോസ്റ്റർ മത്സരം, ചിത്രരചന മത്സരം എന്നിവ സംഘടിപ്പിച്ചു.
2025 ജൂലൈ 5 ബഷീർദിനാചരണം
ആയാപറമ്പ് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ബഷീർദിനാചരണവും പുസ്തകപ്രദർശനവും നടന്നു. 2025 ജൂലൈ 7 നു നടന്ന ചടങ്ങിൽ പ്രഥമാധ്യാപിക ശ്രീമതി. സീന കെ നൈനാൻ മുഖ്യപ്രഭാഷണം നടത്തി. വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ ശ്രീ.അഖിൽ വി ചന്ദ്രൻ ,സീനിയർ ടീച്ചർ ശ്രീമതി. സുജ തോമസ്, ശ്രീമതി.രാജലക്ഷ്മി, ശ്രീമതി.ശ്രീലേഖ,ശ്രീമതി.തിങ്കൾ എന്നിവർ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി.തുടർന്ന് കുട്ടികളുടെ ബഷീർ കൃതികളുടെ ആസ്വാദനവും, കഥാപാത്ര ആവിഷ്കാരങ്ങളും,പുസ്തക പ്രദർശനവും, പോസ്റ്റർ രചനകളും,ക്വിസ് മത്സരവും നടന്നു.
പേവിഷബാധ പ്രതിരോധ പ്രവർത്തനം
ആയാപറമ്പ് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ പേവിഷബാധ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രഥമാധ്യാപിക സീന കെ നൈനാൻ അധ്യക്ഷയായ ചടങ്ങിൽ SRG കൺവീനർ ശ്രീ അഖിൽ വി ചന്ദ്രൻ സ്വാഗതം പറഞ്ഞു. ചെറുതന C H C യിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ സുനിൽ ബോധവൽക്കരണ ക്ലാസ് നയിച്ചു. ഹെൽത്ത് ക്ലബ് കോ ഓർഡിനേറ്റർ ശ്രീമതി മഞ്ജുഷ, സീനിയർ അധ്യാപകർ,പഞ്ചായത്തിലെ ആരോഗ്യപ്രവർത്തകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
2025 ജൂലൈ 15
ആയാപറമ്പ് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ പോഷക വാരാചരണത്തിന്റെ ഭാഗമായി താലൂക്ക് ഹോസ്പിറ്റലിലെ ന്യൂട്രീഷനിസ്റ്റ് കൊച്ചുമോൾ മാഡം ബോധവൽക്കരണ ക്ലാസ് നയിച്ചു.
2025 ജൂലൈ 17
പാമ്പ് വിഷബാധ ജീവഹാനി രഹിത കേരളം :.... ആയാപറമ്പ് ഗവ. എച്ച് എസ് എസിൽ ബോധവൽക്കരണ ക്ലാസ്
ആയാപറമ്പ് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിൻ്റെ നേതൃത്വത്തിൽ ഹൈസ്കൂൾ കുട്ടികൾക്കായി 17/07/2025 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ Snake Awareness Class നടക്കുകയുണ്ടായി. ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിലെ ചെങ്ങന്നൂർ റേഞ്ച് ഓഫീസർ ശ്രീ. രാജേഷ് സാർ, ഫോറസ്റ്റ് ലൈസെൻസ്ഡ് റസ്ക്യൂവർ ഫാദർ. ചാർലി വർഗ്ഗീസ് എന്നിവരായിരുന്നു ക്ലാസ് എടുത്തത്.ഓഡിയോവിഷ്വൽസ് ഉൾപ്പെടുത്തിക്കൊണ്ട്, വിഷമുള്ള പാമ്പുകളെ എങ്ങനെ തിരിച്ചറിയാം എന്നും പാമ്പുകടി ഏറ്റാൽ നൽകേണ്ട പ്രഥമശുശ്രൂഷയെ കുറിച്ചും മറ്റു വിജ്ഞാന പ്രദമായ കാര്യങ്ങളെക്കുറിച്ചും എടുത്ത ക്ലാസ് നല്ല നിലവാരം പുലർത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. സീന കെ നൈനാൻ പ്രോഗ്രാമിന് സ്വാഗതം ആശംസിച്ചു. SSSS കോർഡിനേറ്റർ ശ്രീമതി. സിന്ധുമോൾ കൃതജ്ഞത അർപ്പിച്ചു. സ്റ്റുഡൻ്റ് കോർഡിനേറ്ററായ മാസ്റ്റർ. ആൽബിൻ ജോൺ വർഗ്ഗീസ്, ദിൽന അമാന , യാധിൻ, സാനിയ സൂസൻ ബിനു എന്നിവർ ക്ലാസിനെ ക്കുറിച്ച് ഫീഡ്ബാക്ക് അവതരിപ്പിച്ചു.
സമഗ്ര പ്ലസ് ട്രെയിനിങ്
ആയാപറമ്പ് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകർക്ക് 17/07/2025 ന് സമഗ്ര പ്ലസ് ട്രെയിനിങ് നടക്കുകയുണ്ടായി.
ജൂലൈ 25 - കൗമാരക്കാരായ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്ക് വേണ്ടിയുള്ള ബോധവൽക്കരണ ക്ലാസ്സ്.
ടീൻസ് ക്ലബ്ബിൻറെ ജൂലൈ മാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട 25/7/2025 വെള്ളിയാഴ്ച ഡോക്ടർ എ .ആർ ഉണ്ണികൃഷ്ണൻ സാർ രക്ഷിതാക്കൾക്കും കൗമാരക്കാരായ കുട്ടികൾക്കും ആയുള്ള പിന്തുണ ക്ലാസ് നൽകി. ഈ പരിപാടിയിൽ സ്കൂൾ HM ശ്രീമതി സീന കെ നൈനാൻ ,ടീൻസ് ക്ലബ്ബ് മോഡൽ ടീച്ചർ സുജ ,കൗൺസിലിംഗ് ടീച്ചർ ഡയാന എന്നിവർ പങ്കെടുത്തു വളരെ ഫലപ്രദമായ ക്ലാസ് ആയിരുന്നു .വളരെ രസകരമായ ഇൻട്രാക്ടീവ് സെക്ഷനിലൂടെയാണ് ഇത് കടന്നുപോയത് . കുട്ടികളിലെ ഫോൺ ഉപയോഗം, അവരുടെ വൈകാരിക പ്രതികരണങ്ങൾ, രക്ഷിതാക്കൾ കുട്ടികളെ കൈകാര്യം ചെയ്യുന്ന രീതി ,കുട്ടികളിലെ ദേഷ്യം നിയന്ത്രിക്കുന്നതിന്റെ ആവശ്യകത, ഇന്റലിജൻസിന്റെ വിവിധ ഘടകങ്ങൾ എന്നിവയെ കുറിച്ച് കൃത്യമായ ധാരണ നൽകി
ജൂലൈ 26 - SPG
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ ഒരു മീറ്റിംഗ് 26/7/25 രാവിലെ 10 മണിക്ക് ഈ സ്കൂളിൽ വെച്ച് നടന്നു. PTA പ്രസിഡന്റ് ശ്രീ. സേതുമാധവൻ അധ്യക്ഷ സ്ഥാനം വഹിച്ചു. Veeyapuram S I. ശ്രീ. രാജീവ് C. പദ്ധതി യുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ കുറിച്ച് വിശദീകരിച്ചു. 15 രക്ഷിതാക്കൾ, ഗ്രൂപ്പ് അംഗങ്ങൾ 20 കുട്ടികൾ അധ്യാപകർ എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ ശ്രീ. അരുൺകുമാർ, SMC ചെയർമാൻ ശ്രീ. മനോജ്, PTA എക്സിക്യൂട്ടീവ് അംഗം ശ്രീ. ഷാജി രക്ഷകർത്താ ക്കൾ എന്നിവർ സംസാരിച്ചു. പ്രഥമധ്യാപികയുടെ കൃതജ്ഞത യോട് കൂടി യോഗം അവസാനിച്ചു.
സ്‍കൂൾ ശാസ്ത്രമേള (01/08/2025)
ആയാപറമ്പ് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾതല ശാസ്ത്രമേള 2025 ആഗസ്റ്റ് 1 ന് സംഘടിപ്പിച്ചു. HM ശ്രീമതി സീന കെ നൈനാൻ മേള ഉദ്ഘാടനം ചെയ്തു. ശാസ്ത്രം, ഗണിത ശാസ്ത്രം, IT, സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളിൽ കുട്ടികൾ അവരുടെ കഴിവുകൾ അവതരിപ്പിച്ചു.
ചങ്ങാതിക്കൊരു തൈ 2025
ചങ്ങാതിക്കൊരു തൈ എന്ന പദ്ധതിയുടെ ഭാഗമായിആയപറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 04/08/2025 കുട്ടികൾ തൈകൾ നട്ടു.
മെഡിക്കൽ ക്യാമ്പ്
AXIS DIAGNOSTIC CENTRE എന്ന സ്ഥാപനവുമായി സഹകരിച്ച് സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾക്കായി ഒരു മെഡിക്കൽ ക്യാമ്പ് 27/ 8 /2025 ബുധനാഴ്ച നടന്നു കുട്ടികളുടെ ശാരീരിക പരിശോധന,ഭാരം രക്തസമ്മർദ്ദം രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് എന്നിവ പരിശോധിച്ചു പരിശോധന ഫലത്തിന്റെ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
ഹെഡ് പോസ്റ്റ് ഓഫീസ് സന്ദർശനം
സ്കൂളിൻറെ സമീപത്തുള്ള പൊതുമേഖലാ സ്ഥാപനമായ ഹെഡ് പോസ്റ്റ് ഓഫീസ് സന്ദർശിച്ച് അവിടുത്തെ പ്രവർത്തനങ്ങളെ കുറിച്ച് മനസ്സിലാക്കി വിവരങ്ങൾ രേഖപ്പെടുത്തി ഈ വിവരങ്ങൾ പൊതുജനങ്ങൾക്ക് സഹായകരമാകുന്ന രീതിയിൽ പ്രയോജനപ്പെടുത്തി. പോസ്റ്റുമാസ്റ്റർ ശ്രീമതി അമീന പോസ്റ്റ് ഓഫീസ് സേവനങ്ങളെ കുറിച്ചും പോസ്റ്റുകാർഡ് ഇൻലൻ്റ് ലെറ്റർ വിവിധ സ്റ്റാമ്പുകൾ എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുത്തു.
ട്രാഫിക് ബോധവൽക്കരണ ക്ലാസ്
സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കായി ട്രാഫിക് ബോധവൽക്കരണ ക്ലാസ് 25 / 9 /2025 വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് നടന്നു വീയപുരം എസ് ഐ ശ്രീ രാജീവ് ആണ് ക്ലാസ് എടുത്തത് ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിൻ്റ ആവശ്യവും റോഡിലൂടെ സഞ്ചരിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങളും ആരോഗ്യ സുരക്ഷയ്ക്ക് വേണ്ടുന്ന മുൻകരുതലുകളും കുട്ടികൾക്ക് മനസിലാക്കി കൊടുക്കുന്ന വളരെ നല്ല ഒരു ക്ലാസ്സ് ആയിരുന്നു.
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം
ജി.എച്ച് എസ് എസ് ആയാപറമ്പ് സ്കൂളിൽ 2025സെപ്റ്റംബർ 22ന് സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം നടത്തി. ഡിജിറ്റൽ അസംബ്ലി, പോസ്റ്റർ നിർമ്മാണ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി.
എസ് പി സി ക്യാമ്പ് സെപ്റ്റംബർ 27, 28, 29
ജി എച്ച്എസ്എസ് ആയാപറമ്പ് സ്കൂളിൽ ഓണം അവധിയുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 27, 28 ,29 തീയതികളിൽ എസ് പി സി ക്യാമ്പ് നടന്നു. വീയപുരം ISHO ശ്രീ ഷെഫീഖ് സാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആദ്യദിവസം ഉദ്ഘാടനത്തിന് ശേഷം സെൽഫ് ഡിഫൻസിന്റെ ക്ലാസും ഉച്ചയ്ക്ക് ശേഷം സൈബർ സെക്യൂരിറ്റി ക്ലാസും നടത്തി. രണ്ടാം ദിവസം രാവിലെ യോഗ ക്ലാസ്സോടുകൂടി ക്യാമ്പ് ആരംഭിച്ചു. അതിനുശേഷം എക്സൈസ് ഇൻസ്പെക്ടർ അരുൺകുമാർ സാർ ലഹരിയുമായി ബന്ധപ്പെട്ട ക്ലാസ്സ് കുട്ടികൾക്ക് എടുത്തു. ഉച്ചയ്ക്കുശേഷം കുട്ടികൾക്ക് പി.ടി.യും പരേഡും ക്ലാസുകളും ഉണ്ടായിരുന്നു. മൂന്നാം ദിവസം കുട്ടികൾക്ക് ഫയർ ആൻഡ് സേഫ്റ്റിയുമായി ബന്ധപ്പെട്ട ക്ലാസ്സ് നടത്തി ഉച്ചയ്ക്ക് ഓണസദ്യയും ഉച്ചയ്ക്ക് ശേഷം വിവിധ കലാപരിപാടികളോടെ ക്യാമ്പ് അവസാനിച്ചു
ഹരിത വിദ്യാലയ പുരസ്ക്കാരം
മാതൃഭൂമി സീഡ് ക്ലബ്ബിൻ്റെ 2024 - '25 വർഷത്തെ ആലപ്പുഴജില്ലയിലെ മൂന്നാം സ്ഥാനമായ "ഹരിത വിദ്യാലയ പുരസ്ക്കാരം" ജി. എച്ച് .എസ് . എസ് ആയാപറമ്പ് സ്കൂളിന് ലഭിച്ചു.
റോബോട്ടിക് ശിൽപ്പശാല
21 /10 /2025 ചൊവ്വാഴ്ച സ്കൂൾ സോഷ്യൽ സർവീസ് സ്കീം അംഗങ്ങൾക്കായി റോബോട്ടിക് ശിൽപ്പശാല നടക്കുകയുണ്ടായി.കുമാരി അനഘ ബിജു (ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയർ, റോബോട്ടിക് ഇൻസ്പെക്ടർ).ആയിരുന്നു ക്ലാസ് കൈകാര്യം ചെയ്തത്.കുട്ടികളിൽ റോബോട്ടിക്സ് എന്ന വിഷയത്തിന്റെ അടിസ്ഥാന ആശയങ്ങൾ ഉറപ്പിക്കുകയും ആർഡിനോ ബോർഡ് ഉപയോഗപ്പെടുത്തി പ്രോഗ്രാമുകൾ ചെയ്യുന്ന വിധം പരിശീലിപ്പിക്കുകയും ചെയ്തു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സീന കെ നൈനാൻ ഉദ്ഘാടന കർമ്മം നിർവഹിക്കുകയും സ്കൂൾ സർവീസ് സ്കീം ജോയിൻറ് കോഡിനേറ്റർ ശ്രീമതി വിജയകുമാരി കൃതജ്ഞത അർപ്പിക്കുകയും ചെയ്തു.
പോട്ടറി പെയിൻറിംഗ് പരിശീലനം
26/10/2025 ശനിയാഴ്ച സ്കൂൾ സോഷ്യൽ സർവീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ പോട്ടറി പെയിൻറിംഗ് പരിശീലനം നടക്കുകയുണ്ടായി. ശ്രീമതി ശ്രീലേഖ തങ്കച്ചി റിട്ടയേഡ് വർക്ക് എക്സ്പീരിയൻസ് അധ്യാപിക ആയിരുന്നു പരിശീലക .സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സീന കെ നൈനാൻ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു . സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോഡിനേറ്റർ ശ്രീമതി സിന്ധുമോൾ എസ് സി പ്രോഗ്രാമിന് നന്ദി അർപ്പിച്ചുസ്റ്റുഡൻറ് കോഡിനേറ്റർ മാസ്റ്റർ ആൽബിൻ ജോൺ വർഗീസ് പ്രോഗ്രാമിനെ കുറിച്ചുള്ള ഫീഡ്ബാക്ക് അവതരിപ്പിച്ചു.
പേപ്പർ ക്യാരിബാഗ് നിർമ്മാണ പരിശീലനം 30/10/2025
സ്കൂൾ സോഷ്യൽ സർവീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ ക്ലബ് അംഗങ്ങൾക്ക് വേണ്ടി പേപ്പർ ക്യാരി ബാഗ് നിർമ്മാണ പരിശീലനം 30/10/2025 വ്യാഴാഴ്ച നടക്കുകയുണ്ടായി .BRC Trainer ആയ ശ്രീമതി സുനിത ആണ് പരിശീലനം നൽകിയത്.കുട്ടികൾക്ക് വളരെ പ്രയോജനകരമായ ഒരു കൈത്തൊഴിൽ സംരംഭം ആയിരുന്നു ഇത്.സ്കൂൾ ഹെഡ്മിസ്ട്രസ് ആയ ശ്രീമതി സീന കെ നൈനാൻ ഉദ്ഘാടനം ചെയ്ത പ്രോഗ്രാമിന് സ്വാഗതം ആശംസിച്ചത് സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോർഡിനേറ്റർ ആയ ശ്രീമതി സിന്ധുമോൾ എസ് സി ആയിരുന്നു. സ്റ്റുഡൻറ് കോർഡിനേറ്റർ ആയ മാസ്റ്റർ ആൽബിൻ ജോൺ വർഗീസ് കൃതജ്ഞത രേഖപ്പെടുത്തി.
RO WATER TREATMENT PLANT(31/10/2025)
ജി എച്ച്എസ്എസ് ആയാപറമ്പ് സ്കൂളിൽ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച RO WATER TREATMENT PLANT ഉദ്ഘാടനം ചെയ്തു.
ദന്ത പരിശോധന ക്യാമ്പ്(31/10/2025)
ജി എച്ച്എസ്എസ് ആയാപറമ്പ് സ്കൂളിൽ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ICDS ൻ്റെആഭിമുഖ്യത്തിൽ ദന്ത പരിശോധന ക്യാമ്പ് നടക്കുകയുണ്ടായി.