ഗവ.എച്ച് .എസ്.എസ്.കതിരൂര്/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 19-07-2025 | 14015 |
അംഗങ്ങൾ
.MUHAMMED SAAD
MUHAMMED MIFSAL
പ്രവർത്തനങ്ങൾ
.
ജൂൺ 2 , 2025 - പ്രവേശനോത്സവം
വർണ്ണാഭമായ പ്രവേശനോത്സവത്തോടെയായിരുന്നു ഈ വർഷവും GVHSS കതിരൂരിൽ കുട്ടികളെ വരവേറ്റത് . LITTLE KITES,SPC കേഡറ്റ്സ് , ഗൈഡ്സ് , NCC കേഡറ്റ്സ് തുടങ്ങിയവർ നവാഗതരെ പുഷ്പം നൽകി സ്വീകരിച്ചു . രാവിലെ പത്ത് മണിക്ക് തുടങ്ങിയ പ്രവേശനോത്സവ ചടങ്ങ് സ്കൂൾ ഗ്യാലറി ഹാളിൽവച്ച് ബഹു. കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി പി സനിൽ ഉദ്ഘാടനം ചെയ്തു . വിദ്യാർത്ഥികളുടെ പരിസ്ഥിതി ഗാനത്തോടുകൂടിയായിരുന്നു ചടങ്ങ് ആരംഭിച്ചത് . ചടങ്ങിൽ HSS പ്രിൻസിപ്പാൾ ശ്രീമതി മിനി നാരായണ സ്വാഗതഭാഷണം നടത്തി . ബഹു. കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി പി സനിൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു . PTA പ്രസിഡന്റ് ശ്രീ സുധീഷ് നെയ്യൻ , VHSE പ്രിൻസിപ്പൾ ശ്രീമതി പ്രിയ കെ , സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു ടീച്ചർ , SRG കൺവീനർ ശ്രീമതി രഹന ഖാദർ എന്നിവർ ആശംസകളർപ്പിച്ചു . സ്റ്റാഫ് സെക്രട്ടരി ശ്രീ അനിൽകുമാർ വി നന്ദിയും പ്രകാശിപ്പിച്ചു . തുടർന്ന് കരോക്കേ ഗാനമേള , സംഘനൃത്തം , സിംഗിൾ ഡാൻസ് , സെമി ക്ലാസിക്കഷ ഡാൻസ് , കവിതാലാപനം , വിദ്യാർത്തികളുടെ കരാട്ടേ പ്രദർശനം , നാടകം എന്നിങ്ങനെ പന്ത്രണ്ടോളം കലാപരിപാടികൾ വേദിയിൽ അരങ്ങേറി . എല്ലാ വിദ്യാർത്ഥികൾക്കും പായസവിതരണം നടത്തിയാണ് അന്നത്തെ ദിവസം അവസാനിച്ചത് .