സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ
സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ | |
---|---|
വിലാസം | |
വെെട്ടിമുകള്‍ കോട്ട യം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ട യം |
വിദ്യാഭ്യാസ ജില്ല | പാലാ- |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
24-01-2017 | Asokank |
ചരിത്രം
ഏററുമാനൂര്‍- പാലാ റൂട്ടില്‍ വെട്ടിമുകള്‍ എന്ന പ്രശാന്തഗ്രാമത്തിന്റെ അഭിമാനമാണ് സെന്റ് പോള്‍സ് ഗേള്‍സ് ഹൈസ്കൂള്‍.
സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ സമൂഹത്തിന്റെ കരുത്തുകളാക്കി മാററുവാന്‍ ഭാഗ്യം സിദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു സ്കൂളാണ് ഇത്. മിഷന്‍ രൂപതയായ വിജയപുരം രൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയം പല ഘട്ടങ്ങളിലായുള്ളവളര്‍ച്ചയിലൂടെയാണ് ഇന്നത്തെ നിലയിലേയ്ക്കെത്തിച്ചേര്‍ന്നിരിക്കുന്നത്.
വിജയപുരം രൂപതയുടെ കീഴിലെ വെട്ടിമുകള്‍ സെന്റ് പോള്‍സ് ചര്‍ച്ചിലെ മിഷനറി വൈദികരുടെ അക്ഷീണ പരിശ്രമ ഫലമാണ് ഈ സ്ക്കൂള്‍. പരിമിതമായ സൗകര്യങ്ങളും മഹത്തായ ലക്ഷ്യങ്ങളുമായി ഫാ. അഗസ്ററ്യ ന്‍ ഇല്ലിപ്പറമ്പിന്റെ സാരഥ്യ ത്തില്‍ 1917-ല്‍ ഒരു എല്‍. പി സ്ക്കൂളായി പ്രവര്‍ത്തനമാരംഭിച്ചു. വിജയപുരം രൂപതയുടെ നേരിട്ടുള്ള നടത്തിപ്പില്‍ നിന്ന് 1961ല്‍ ഹോളിക്രോസ് സിസ്റേറഴ്സ് എന്ന മിഷനറി സന്യാസ സഭയിലേയ്ക്ക് ചുമതലകള്‍ കൈമാറുകയുണ്ടായി. 1962-ല്‍ സിസ്റേറഴ്സിന്റെ മേല്‍നോട്ടത്തില്‍ ഒരു താല്ക്കാലിക കെട്ടിടത്തില്‍ യു. പി. സ്ക്കൂളായി ഇതുയര്‍ന്നു. 19-09-1963-ല്‍ രൂപതാധ്യ ക്ഷ്യ ന്‍ അംബ്രോസ് അബ്സലോം പിതാവിനാല്‍ ഇരുനിലക്കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെടുകയുണ്ടായിഇന്നാട്ടുകാരുടെ ചിരകാലാഭിലാഷമായിരുന്ന ഹൈസ്ക്കൂള്‍ എന്ന സ്വപ്നം പൂവണിഞ്ഞുകൊണ്ട് കടുത്ത സാമ്പത്തിക പ്രതിസന്ധികളുടെ മധ്യേ സൗകര്യങ്ങളൊരുക്കിയ രൂപതയുടെയും സന്യാസസഭയുടെയും രക്ഷകര്‍ത്താക്കളുടെയും രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലുള്ളവരുടെയും നല്ലവരായ നാട്ടുകാട്ടുകാരുടെയും അധ്വാനഫലമായുയര്‍ന്നുവന്ന ഈ സ്ക്കൂള്‍ 1982- മാര്‍ച്ചുമാസത്തില്‍ അത്യാവശ്യ സൗകര്യങ്ങളോടെ ഹൈസ്ക്കൂളായി ഉയര്‍ന്നു. ആദ്യവര്‍ഷം S.S.L.C പരീക്ഷയില്‍ 27 കുട്ടികള്‍ അഭിമുഖീകരിച്ചുവെങ്കില്‍ ഈ കഴിഞ്ഞവര്‍ഷം 102 കുട്ടികള്‍ പരീക്ഷ എഴുതി.S.S.L.C റാങ്കുകളും എല്ലാ വിഷയത്തിനും A+ നേടിയവരുമൊക്കെ ഈ സ്ക്കൂളിന്റെ മുതല്‍ക്കൂട്ടുകളാണ്. 100% വിജയം തുടര്‍ച്ചയായി ഇപ്പോള്‍ ലഭിച്ചുകൊണ്ടുമിരിക്കുന്ന ഈ സ്ക്കൂള്‍ വിജയപുരം രൂപതയുടെയും ഹോളിക്രോസ് സന്യാസസഭയുടെയും വെട്ടിമുകള്‍ പ്രദേശത്തിന്റെയും ചരിത്രത്തിലെ സുവര്‍ണ്ണതാളുതന്നെയാണ്.
ഭൗതികസൗകര്യങ്ങള്‍
1917-ല്‍ എല്‍. പി.വിഭാഗം മാത്രമായി ആരംഭിച്ച ഈ വിദ്യാലയം കെ.ജി മുതല്‍ പത്താം ക്ലാ സ്സുവരെയായി വളര്‍ന്നിരിക്കുന്നു. നാലു ക്ലാസ്റൂമുകളുടെ പരിമിത സാഹചര്യ ത്തില്‍ നിന്ന് മൂന്നു ബ്ലോക്കുകളിലേയ്ക്ക് ക്ലാസ് റൂമുകള്‍ വിന്ന്യസിക്കുവാന്‍ ഞങ്ങള്‍ക്ക് ഭാഗ്യം ലഭിച്ചിരിക്കുന്നു.
ലാബുകള്‍
ശാസ്ത്രപഠനം സജീവമാക്കുന്നതിനുവേണ്ടിയുള്ള സയന്‍സ് ലാബും കമ്പ്യൂട്ടര്‍ വിജ്ഞാനം പകരുന്നതിനായി കമ്പ്യൂട്ടര്‍ ലാബും ഞങ്ങള്‍ക്കുണ്ട്. 15 കമ്പ്യൂട്ടറുകള്‍ ഇന്റര്‍നെറ്റ് സംവിധാനത്തോടെ ഇവിടെ പ്രവര്‍ത്തിക്കുന്നു.ആധുനിക ബോധനരീതിയെ ഏറ്റം ആകര്‍ഷകമാക്കാന്‍ എല്‍.സി.ഡി.പ്രോജക്ടറും ഉപയോഗിക്കുന്നു. വിദ്യാഭ്യാസ ചാനലായ വിക്റ്റേഴ്സിന്റെ സേവനം ഉപയോഗിക്കുന്നതിനായി ആര്‍.ഒ.റ്റി.സംവിധാനം ഒരുക്കിയിട്ടുണ്ട്. ഫിസിക്സ്,കെമിസ്ട്രി,ബയോളജി വിഷയങ്ങള്‍ ആസ്വാദ്യ മാക്കാന്‍ സയന്‍സ് ലാബും സജീവമായിരിക്കുന്നു.
ലൈബ്രറി വായനയിലൂടെയുള്ള അറിവിന്റെ വളര്‍ച്ചയ്ക്കും ആസ്വാദനത്തിനുമായി പുസ്തകങ്ങള്‍ ഒരുക്കിയ ലൈബ്രറി ഇവിടെയുണ്ട്.ഉച്ചസമയം മറ്റ് അധികസമയങ്ങള്‍ തുടങ്ങിയവയും വായനയിലേയ്ക്ക് മാറ്റിയെടുക്കുന്നു. ദിനപത്രങ്ങള്‍, ആനുകാലികങ്ങള്‍ തുടങ്ങിയവ കുട്ടികള്‍ക്ക് ലഭ്യ മാക്കുന്നു.വിവിധഫണ്ടുകള്‍ ഉപയോഗിച്ചു വളരുന്ന ലൈബ്രറി കുറെയേെ പരിമിതികള്‍ നേരിടുന്നുവെന്നത് ദു:ഖകരമായ ഒരു സത്യം കൂടിയാണ്.
L.P, U,P, H.S വിഭാഗങ്ങള്‍ക്കായി പ്രത്യേ കം ടോയിലറ്റ് സൗകര്യം,കളിസ്ഥലം എന്നിവയുമുണ്ട്. 50,000ലിറ്ററിന്റെ ഒരു മഴവെള്ളസംഭരണിയും നിര്‍മ്മിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സ്ക്കൂള്‍ പ്രവര്‍ത്തനരീതികള്‍
പഠനക്രമം മലയാളം, ഇംഗ്ളീഷ് മാധ്യ മങ്ങളിലായി അധ്യയനം നടത്തിവരുന്നു. ക്ളാസ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന് കമ്പ്യൂട്ടര്‍,മള്‍ട്ടിമീഡിയ സംവിധാനങ്ങള്‍ എല്ലാം വിനിയോഗിച്ചു വരുന്നു. വിക്റ്റേഴ്സ് ചാനല്‍ പരിപാടികള്‍ കുട്ടികള്‍ക്ക് കാണുവാന്‍ അവസരവും ഒരുക്കുന്നു. ഏറ്റവും ആകര്‍ഷകമായി ക്ളാസ്സുകള്‍ കൈകാര്യം ചെയ്യുന്നതിനു പുറമേ അധികസമയവും പഠനസംബന്ധിയായ കാര്യങ്ങള്‍ക്ക് ചെലവഴിക്കുവാന്‍ അധ്യാപകര്‍ ഉത്സാഹിക്കാറുണ്ട്. ഗവണ്‍മെന്‍റ് നിര്‍ദ്ദേശിക്കുന്ന പരീക്ഷകള്‍ക്ക് പുറമെ ഓണം, ക്രിസ്മസ് പരീക്ഷകള്‍ ,യൂണിറ്റ് ടെസ്റ്റുകള് തുടങ്ങിയവയും നടത്തി വരുന്നു. ലൈബ്രറി ലാബ് സൗകര്യങ്ങള്‍ ഉപയോഗിക്കുന്നു. പത്താം ക്ളാസ്സില്‍ തുടര്‍ച്ചയായി 100% വിജയം ലഭിച്ചു വരുന്നതിനനുസരിച്ച് പഠനത്തില്‍ ഏറ്റം പിന്നോക്കം നില്‍ക്കുന്ന കുട്ടികള്ക്കായി പ്രത്യേക ശ്രദ്ധ നല്‍കിവരുന്നു. ഇംഗ്ളീഷ് ഭാഷാ പഠനം നന്നായി നടത്തുവാന്‍ ബുധനാഴ്ച്ചകള്‍ 'ഇംഗ്ളീഷ് ഡേ' ആയി ആചരിക്കുന്നു. അന്നേ ദിവസം ഇംഗ്ളീഷിന് നല്ല പ്രാധാന്യം നല്‍കി വരുന്നു.Catichism , Moral science ക്ളാസ്സുകള്ക്ക് പ്രത്യേകം സമയം വിനിയോഗിക്കുന്നു. പാഠ്യേ തര പ്രവര്‍ത്തനങ്ങള്‍ കുട്ടകളിലെ നൈസര്‍ഗിക വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കലാ - കായിക പ്രവര്‍ത്തനങ്ങള്‍ സജീവമായി നടത്തി വരുന്നു. സേവന സഹകരണ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി Red cross , guiding , ബാലജനസഖ്യം തുടങ്ങിയവയും ഉണ്ട്. വളരെ പരിമിതമായ സാഹചര്യ ത്തില്‍ നിന്നും കബടി ബാന്റ്മിന്റണ്‍ വിഭാഗത്തില്‍ കുട്ടികളെ ജില്ലാ - സംസ്സ്ഥാന തലങ്ങളില്‍ വരെയെെത്തിക്കുവനും cycling , School games എന്നിവയിലുമൊക്കെ നിരന്തരമായ പരിശീലനം കൊടുക്കുവാനും ശ്രീമതി സിന്ധു .എ യുടെ കായികാധ്യപനത്തിന്‍ കീഴില്‍ കുട്ടികള്‍ക്കാനവുന്നുണ്ട്. കലാ സാഹിത്യ രംഗങ്ങളില്‍ കുട്ടിളെ പ്രഗത്ഭരാക്കുവാന്‍ വിദ്യാരംഗം , കലാസാഹിത്യവേദി കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വരുന്നു.എല്ലാമാസവും കലാവേദിയുടെ സമ്മേളനങ്ങളും കുട്ടികള്ക്കായി നടത്തിവരുന്നു. കുട്ടികള്ക്കായി നാടന്‍ കലാരൂപങ്ങള്‍ സ്കൂളില്‍ അവതരിപ്പിക്കുവാന്‍ സാധിക്കുന്നു. പ്രസംഗ പാടവം മലയാള ഭാഷാ പ്രോത്സാഹനം ഇവ ലക്ഷ്യം വെച്ച് സംഘടിപ്പിക്കുകയും ഇവിടുത്തെ കുട്ടികള്‍ സമ്മാനം നേടുകയും ചെയ്യാറുണ്ട്. വിഷയസംബന്ധിയായി സയന്‍സ് , ഗണിതശാസ്ത്ര, തുടങ്ങി ക്ളബ്ബുകളെല്ലാം നന്നായി പ്രവര്‍ത്തിച്ചുവരുന്നു. ഏറ്റം നല്ലരീതിയില്‍ , സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ ക്ളബ്ബുകള്‍ കൈകാര്യം ചെയ്തു വരുന്നു. ആതുര സേവനം ലക്ഷ്യ മാക്കിയുള്ള Redcross ന്റെ നാലു യൂണിറ്റുകള്‍ ഇവിടെയുണ്ട്. സ്കൂള്‍ തലത്തില്‍ നിര്‍ദ്ധനരായ കുട്ടികള്‍ക്കായി ഈ യൂണിറ്റുകള്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്തു വരുന്നു. ഹൈസ്കൂള്‍ തലത്തില്‍ കുട്ടികള്ക്കായി Guiding – യൂണിറ്റ് പ്രവര്‍ത്തിക്കുന്നു.കുട്ടികള്‍ സ്ക്കൂള്‍ പൊതുസമ്മേളനവേദികളിലെല്ലാം സേവനം ചെയ്യുന്നതിനു പുറമേ രാജ്യ പുരസ്ക്കാര്‍ പരീക്ഷയില്‍ നല്ല വിജയം നേടാറുമുണ്ട്. ബാലജനസഖ്യം,കെ.സി.എസ്.എല്‍ തുടങ്ങിയ സംഘടനകള്‍ വ്യ ത്യസ്ത ലക്ഷ്യങ്ങളും പ്രവര്‍ത്തനശൈലിയുമായി ശക്തമായി പ്രവര്‍ത്തിച്ചുവരുന്നു. സ്കോളര്‍ഷിപ്പ് പരീക്ഷകള്‍, ടാലന്റ് സേര്‍ച്ച് പരീക്ഷകള്‍,ക്വിസ്സ് മത്സരങ്ങള്‍ തുടങ്ങിയവയില്‍ ഈ സ്ക്കൂളിലെ കുട്ടികള്‍ നല്ല വിജയം കരസ്ഥമാക്കാറുണ്ട്. കുട്ടികള്‍ക്ക് അതിനായി പരിശീലനം നല്‍കുന്നുമുണ്ട്. കുട്ടികളിലെ നിര്‍മ്മാണവാസനയെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവര്‍ത്തിപരിചയ ക്ളാസ്സുകള്‍,ഫാഷന്‍ ടെക്നോളജി ക്ളാസ്സുകള്‍ തുടങ്ങിയവ നല്‍കി വരുന്നു.
മാനേജ്മെന്റ്
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റുമാനൂര്‍ ഉപജില്ലയില്‍ വരുന്ന എയ് ഡഡ് സ്ക്കൂളാണിത്.കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിജയപുരം രൂപതയുടെകീഴിലാണ് ഈ സ്ക്കൂള്‍. വിജയപുരം കോര്‍പ്പറേറ്റ് മാനേജര്‍ റവ.ഫാ.പോൾ ഡെന്നി രാമച്ചംകുടി സാരഥ്യ ത്തില്‍ പ്രവര്‍ത്തിക്കുന്ന രൂപതാസ്ക്കൂളുകളില്‍ നല്ല പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഒരു സ്ക്കൂളുകൂടിയാണിത്. ഹോളിക്രോസ് സന്യാസസഭയുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിക്കപ്പെട്ടതും നയിക്കപ്പെടുന്നതുമായ ഈ സ്ക്കൂളിന്റെ ലോക്കല്‍ മാനേജര്‍ റവ. സി.ബേർലി ജോർജ്ജ് ആണ്. ഈ സ്ക്കൂളിന്റെ പൂര്‍വ്വവിദ്യാര്‍ത്ഥിനിയും ഇവിടുത്തെ അദ്ധാപികയുമായിരുന്ന ശ്രീമതി. മോളി ജോര്‍ജ്ജ് സ്ക്കൂള്‍ ഹെഡ് മിസ്ട്രാസായി സേവനം ചെയ്തു വരുന്നു. ഒന്നാം ക്ളാസ്സു മുതല്‍ പത്താം ക്ളാസ്സു വരെ മലയാളം, ഇംഗ്ളീഷ് മീഡിയങ്ങളിലായി 978 കുട്ടികള്‍ അധ്യ യനം നടത്തുന്നു. ഒന്ന്, രണ്ട് ക്ളാസ്സുകളില്‍ ഷിഫ്റ്റ് സമ്പ്രദായം നിലനില്‍ക്കുന്നുവെങ്കിലും P.T.A,M.P.T.A എന്നിവയുടെ ശക്തമായ പിന്തുണ മൂലം അവര്‍ക്ക് വൈകുന്നേരം വരെയുള്ള സമയവും പഠനം തുടരുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. രാവിലെ 9.45 മുതല്‍ 3.45 വരെയാണ് ക്ളാസ് സമയം. യൂണിഫോം -ക്രീം കളർ ഷർട്ട്, പച്ച മിഡി, പച്ച ഓവർ കോട്ട് പെൺകുട്ടികൾക്കും ക്രീം കളർ ഷർട്ട്, പച്ച പാൻറ് എന്നിവ ആൺകുട്ടികൾക്കും . ബുധനാഴ്ച മാത്രം വെള്ള യൂണിഫോം ഉപയോഗിക്കുന്നു. സ്ക്കൂള്‍ സമയത്തിനു മുന്‍പും ശേഷവുമൊക്കെ കുട്ടികള്‍ക്ക് പാഠ്യ പാഠ്യേ തര വിഷയപഠനത്തിന് ഉപയോഗിക്കാറുണ്ട്. ഫാഷന്‍ ടെക്നോളജി,സൈക്കിള്‍ സവാരി, എയ് റോബിക്സ്,യോഗ തുടങ്ങിയവയും പഠിപ്പിക്കുവാനുള്ള സംവിധാനങ്ങളും ഉണ്ട്. ഏകദേശം 584 കുട്ടികള്‍ ഉച്ചഭക്ഷണം സ്ക്കൂളില്‍ നിന്നും കഴിക്കുന്നുണ്ട്. ഗവണ്മെന്റ്,മാനേജ്മെന്റ്,പി.റ്റി.എ,എം.പി.റ്റി.എ, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍,അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവരൊക്കെ സ്ക്കൂളുമായി നന്നായി സഹകരിച്ചു വരുന്നു.
പ്രശസ്തരായ പൂരവ്വവിദ്യാരത്ഥികള്‍ :- ഡോക്ടര്‍ ജോസ് പെരിയപ്പുറം(കാര്‍ഡിയാക് സര്‍ജന്‍)
ശ്രീമതി ലതികാ സുഭാഷ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1998-2001
ശ്രീമതി പി.വി. ലീലാമ്മ | ||
2001-2003
ശ്രീമതി എന്‍. എം അന്നമ്മ .|- |
2003-2008 | സിസ്റ്റര്‍ റോസിലി സേവ്യര്‍ |
2008- Todate | ശ്രീമതി മോളി ജോര്‍ജ്ജ് |
വഴികാട്ടി
{{#multimaps:9.672071
,76.579579 |
zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|