എം.ഇ.എസ്.എച്ച്. എസ്.എസ്. ഇരിമ്പിളിയം/ഗ്രന്ഥശാല
പുസ്തക പ്രദർശനവും വിൽപ്പനയും സംഘടിപ്പിച്ചു
ഇരിമ്പിളിയം:വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള പുസ്തകങ്ങൾ സ്വന്തമാക്കാനും വായനാശീലം പ്രോത്സാഹിപ്പിക്കാനും വേണ്ടി ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കൻ്ററി സ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പുസ്തക പ്രദർശനവും വിൽപ്പനയും സംഘടിപ്പിച്ചു.പുസ്തകമേള പി.ടി.എ പ്രസിഡൻ്റ് സുരേഷ് മലയത്ത് ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പിൾ നജ്മുദ്ധീൻ .കെ.കെ അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മാസ്റ്റർ അഷ്റഫലി കെ മുഖ്യ പ്രഭാഷണം നടത്തി.എം.പി.ടി.എ പ്രസിഡൻ്റ് സമീഹ അലി ,ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ് ഷമീമ പിടി,സ്റ്റാഫ് സെക്രട്ടറി അജിത്ത് ഇ, എസ്. ആർ ജി. കൺവീനർ റംസി ,മലയാളം അധ്യാപകരായ ഷിബ എം,മനുമാത്യൂ,അനിത.സി,ദേവി,നവാസ്,അനീഷ,സബീന എന്നിവർ ആശംസകൾ അറിയിച്ചു..വിദ്യാരംഗം കൺവീനർ അനൂപ് എൻ.എം ചടങ്ങിന് നന്ദി പറഞ്ഞു
ഇരിമ്പിളിയം MES HSS ൽ 2002 ജൂണിൽ ഒരു ലൈബ്രറി ഹാൾ ഉദ്ഘാടനം ചെയ്തു.ഈ ലൈബ്രറിയിലേക് ഒരു ലൈബ്രറിയനെ നിയമിച്ചു.ഇവിടെ ഏകദേശം 2000 ത്തിലേറെ ബുക്കുകൾ ഉണ്ട്.കുട്ടികൾക്കു ഇരുന്ന് വായിക്കാൻ ത രത്തിൽ ടേബിളുകളും ബെഞ്ചുകളും സജ്ജമാക്കിയിട്ടുണ്ട്.നോവൽ,ചെറുകഥ,കവിതകൾ,ലേഖനങ്ങൾ,ആത്മകഥകൾ എല്ലാത്തരത്തിലുള്ള ബുക്കുകളും ഇവിടെയുണ്ട്.കുട്ടികൾക്കു റഫറൻസ് ബുക്‌സും ലഭ്യമാണ്.ഈ ലൈബ്രറിയുടെ ചുമരുകളിൽ കുട്ടികളെ ആകർഷിക്കുന്ന വിധത്തിൽ ചിത്രങ്ങൾ വരച്ചിട്ടുണ്ട്.(സാഹിത്യകാരന്മാർ ). എല്ലാവർക്കും വായിക്കാനുള്ള സൗകര്യത്തിന് വേണ്ടി ഒരു പീരിയഡ് ലൈബ്രറിപീരിയഡ് ആയി കൊടുക്കുന്നുണ്ട്.